Verse 1: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.
Verse 2: സെറുബാബെല്‍,യഷുവ, നെഹെമിയാ, സെറായിയാ, റേലായാ, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്‌പാര്‍, ബിഗ്‌വായ്, റഹും, ബാനാ എന്നിവരാണ് അവരെ നയിച്ചത്.
Verse 3: ഇസ്രായേല്‍ജനത്തിന്‍െറ കണക്ക്: പാറോഷിന്‍െറ പുത്രന്‍മാര്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്;
Verse 4: ഷെഫാത്തിയായുടെ പുത്രന്‍മാര്‍ മുന്നൂറ്റിയെഴുപത്തിരണ്ട്;
Verse 5: ആരായുടെ പുത്രന്‍മാര്‍ എഴുനൂറ്റിയെഴുപത്തഞ്ച്;
Verse 6: പഹത്‌മൊവാബിന്‍െറ, അതായത് യഷുവയുടെയും യോവാബിന്‍െറയും പുത്രന്‍മാര്‍ രണ്ടായിരത്തിയെണ്ണൂറ്റിപ്പന്ത്രണ്ട്.
Verse 7: ഏലാമിന്‍െറ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;
Verse 8: സാത്തുവിന്‍െറ പുത്രന്‍മാര്‍ തൊള്ളായിരത്തിനാല്‍പ്പത്തഞ്ച്;
Verse 9: സക്കായിയുടെ പുത്രന്‍മാര്‍ എഴുനൂറ്റിയറുപത്;
Verse 10: ബാനിയുടെ പുത്രന്‍മാര്‍ അറുനൂറ്റിനാല്‍പത്തിരണ്ട്;
Verse 11: ബേബായിയുടെ പുത്രന്‍മാര്‍ അറുനൂറ്റിയിരുപത്തിമൂന്ന്;
Verse 12: അസ്‌ഗാദിന്‍െറ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിയിരുപത്തിരണ്ട്;
Verse 13: അദോനിക്കാമിന്‍െറ പുത്രന്‍മാര്‍ അറുനൂററിയറുപത്തിയാറ്;
Verse 14: ബിഗ്‌വായിയുടെ പുത്രന്‍മാര്‍ രണ്ടായിരത്തിയന്‍പത്താറ്;
Verse 15: അദീനിന്‍െറ പുത്രന്‍മാര്‍ നാനൂറ്റിയന്‍പത്തിനാല്;
Verse 16: അതേറിന്‍െറ , അതായത് ഹെസക്കിയായുടെ പുത്രന്‍മാര്‍,തൊണ്ണൂറ്റെട്ട്;
Verse 17: ബേസായിയുടെ പുത്രന്‍മാര്‍ മുന്നൂറ്റിയിരുപത്തിമൂന്ന്;
Verse 18: യോറായുടെ പുത്രന്‍മാര്‍ നൂറ്റിപ്പന്ത്രണ്ട്;
Verse 19: ഹാഷൂമിന്‍െറ പുത്രന്‍മാര്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്;
Verse 20: ഗിബ്ബാ റിന്‍െറ പുത്രന്‍മാര്‍ തൊണ്ണൂറ്റഞ്ച്;
Verse 21: ബേത് ലെഹെമിലെ ആളുകള്‍ നൂറ്റിയിരുപത്തിമൂന്ന്;
Verse 22: നെത്തോഫായിലെ ആളുകള്‍ അന്‍പത്തിയാറ്;
Verse 23: അനാത്തോത്തിലെ ആളുകള്‍ നൂറ്റിയിരുപത്തെട്ട്;
Verse 24: അസ്‌മാവെത്തിലെ ആളുകള്‍ നാല്‍പത്തിരണ്ട്;
Verse 25: കിര്യാഥാറിം, കെ ഫീറാ, ബേറോത്ത് എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിനാല്‍പത്തിമൂന്ന്;
Verse 26: റാമായിലെയും ഗേബായിലെയും ആളുകള്‍ അറുനൂറ്റിയിരുപത്തൊന്ന്;
Verse 27: മിക്‌മാസിലെ ആളുകള്‍ നൂറ്റിയിരുപത്തിരണ്ട്;
Verse 28: ബഥേലിലെയും ആയിയിലെയും ആളുകള്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്;
Verse 29: നെബോയിലെ ആളുകള്‍ അന്‍പത്തിരണ്ട്;
Verse 30: മഗ്‌ബീഷിലെ ആളുകള്‍ നൂറ്റിയന്‍പത്തിയാറ്;
Verse 31: മറ്റേ ഏലാമിലെ ആളുകള്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;
Verse 32: ഹാരിമിലെ ആളുകള്‍ മുന്നൂറ്റിയിരുപത്.
Verse 33: ലോദ്, ഹാദിദ്, ഓനോ എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിയിരുപത്തിയഞ്ച്;
Verse 34: ജറീക്കോയിലെ ആളുകള്‍ മുന്നൂറ്റിനാല്‍പത്തിയഞ്ച്;
Verse 35: സേനായിലെ ആളുകള്‍ മുവായിരത്തിയറുനൂറ്റിമുപ്പത്.
Verse 36: പുരോഹിതന്‍മാര്‍:യഷുവയുടെ കുടുംബത്തിലെയദായായുടെ പുത്രന്‍മാര്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്;
Verse 37: ഇമ്മെറിന്‍െറ പുത്രന്‍മാര്‍ ആയിരത്തിയന്‍പത്തിരണ്ട്;
Verse 38: പഷ്‌ഹൂറിന്‍െറ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിനാല്‍പത്തിയേഴ്;
Verse 39: ഹാരിമിന്‍െറ പുത്രന്‍മാര്‍ ആയിരത്തിപ്പതിനേഴ്.
Verse 40: ലേവ്യര്‍: ഹോദാവിയായുടെ പുത്രന്‍മാരായയഷുവയുടെയും കദ്‌മിയേലിന്‍െറയും പുത്രന്‍മാര്‍ എഴുപത്തിനാല്.
Verse 41: ഗായകര്‍: ആസാഫിന്‍െറ പുത്രന്‍മാര്‍ നൂറ്റിയിരുപത്തെട്ട്.
Verse 42: വാതില്‍കാവല്‍ക്കാരുടെ മക്കള്‍: ഷല്ലൂം, അതേര്‍, തല്‍മോന്‍, അക്കൂബ്, ഹതിത, ഷോബായ് എന്നിവരുടെ പുത്രന്‍മാര്‍ നൂറ്റിമുപ്പത്തൊന്‍പത്.
Verse 43: ദേവാലയത്തിലെ സേവകന്‍മാര്‍: സിഹാ, ഹസൂഫാ, താബാവോത്,
Verse 44: കെറോസ്, സിയാഹ, പാദോന്‍,
Verse 45: ലബാനാ, ഹഗാബാ, അക്കൂബ്,
Verse 46: ഹഗാബ്, ഷമ്‌ലായ്, ഹാനാന്‍,
Verse 47: ഗിദ്‌ദേല്‍, ഗാഹര്‍, റയായാ,
Verse 48: റസീന്‍, നെക്കോദ, ഗാസ്‌സാം,
Verse 49: ഉസാ, പസേയാ, ബസായ്,
Verse 50: അസ്‌നാ, മെയൂനിം, നെഫിസിം,
Verse 51: ബക് ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍,
Verse 52: ബസ്‌ലൂത്ത്,മെഹീദാ, ഹര്‍ഷാ,
Verse 53: ബര്‍കോസ്, സിസേറ, തേമാ,
Verse 54: നെസിയാ, ഹതീഫാ എന്നിവരുടെ പുത്രന്‍മാര്‍.
Verse 55: സോളമന്‍െറ ഭൃത്യന്‍മാരുടെ മക്കള്‍: സോതായ്, ഹസോഫെറേത്, പെറൂദാ,
Verse 56: യാലാ, ദാര്‍ക്കോന്‍, ഗിദ്‌ദേല്‍,
Verse 57: ഷെഫാത്തിയാ, ഹത്തീല്‍, പോക്കേറെത്‌ഹസേബായിം, ആമി എന്നിവരുടെ പുത്രന്‍മാര്‍.
Verse 58: ദേവാലയ ശുശ്രൂഷകരും സോളമന്‍െറ ഭൃത്യന്‍മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടുപേര്‍;
Verse 59: തങ്ങളുടെ പിതൃകുടുംബമേതെന്നോ, തങ്ങള്‍ ഇസ്രായേലില്‍പ്പെട്ടവരാണെന്നോ തെളിയിക്കാന്‍ കഴിയാതിരുന്ന തെല്‍മേലാ, തെല്‍ഹര്‍ഷാ, കെറൂബ്, അദ്‌ദാന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍നിന്നു വന്നവര്‍;
Verse 60: ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ പുത്രന്‍മാര്‍ അറുനൂറ്റിയന്‍പത്തിരണ്ട്;
Verse 61: കൂടാതെ, പുരോഹിത പുത്രന്‍മാര്‍; ഹബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ പുത്രന്‍മാര്‍. ഗിലയാദുകാരനായ ബര്‍സില്ലായുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചതിനാല്‍, അവളുടെ പേരില്‍ അറിയപ്പെടുന്നവരാണ് ബര്‍സില്ലായ്‌ക്കുടുംബക്കാര്‍.
Verse 62: വംശാവലിരേഖയില്‍ അംഗത്വം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഇവര്‍ അശുദ്‌ധരായി പൗരോഹിത്യത്തില്‍നിന്നു പുറന്തള്ളപ്പെട്ടു.
Verse 63: ഉറീമും തുമ്മീമും മുഖേന ആരായാന്‍ ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ അതിവിശുദ്‌ധ ഭോജ്യത്തില്‍ പങ്കുചേരുന്നതില്‍നിന്ന് ദേശാധിപതി അവരെ വിലക്കി.
Verse 64: സമൂഹത്തില്‍ ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതുപേര്‍ ഉണ്ടായിരുന്നു.
Verse 65: ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയേഴു ദാസീദാസന്‍മാര്‍ക്കു പുറമേയാണിത്. അവര്‍ക്ക് ഇരുനൂറു ഗായികാഗായകന്‍മാര്‍ ഉണ്ടായിരുന്നു;
Verse 66: അവര്‍ക്ക് എഴുനൂറ്റിമുപ്പത്തിയാറു കുതിര,
Verse 67: ഇരുനൂററിനാല്‍പത്തിയഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തിയഞ്ച് ഒട്ടകം, ആറായിരത്തിയെഴുനൂറ്റിയിരുപതു കഴുത എന്നിവ ഉണ്ടായിരുന്നു.
Verse 68: ജറുസലെമില്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ വന്ന ചില കുടുംബത്തലവന്‍മാര്‍ ദേവാലയംയഥാസ്‌ഥാനം പണിയാന്‍ സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ നല്‍കി.
Verse 69: ആലയനിര്‍മാണനിധിയിലേക്കു തങ്ങളുടെ കഴിവിനൊത്ത് അവര്‍ നല്‍കിയ സംഭാവന അറുപത്തോരായിരം ദാരിക് സ്വര്‍ണവും ആയിരം മീനാ വെള്ളിയും നുറു പുരോഹിത വസ്‌ത്രങ്ങളും ആണ്.
Verse 70: പുരോഹിതന്‍മാരും ലേവ്യരും ചില ആളുകളും ജറുസലെമിലും പരിസരങ്ങളിലും താമസിച്ചു. ഗായകരും വാതില്‍കാവല്‍ക്കാരും ദേവാലയസേവകരും മറ്റ് ഇസ്രായേല്യരും തങ്ങളുടെ പട്ടണങ്ങളില്‍ വസിച്ചു.