Verse 1: ആഹാബിന്‍െറ മരണത്തിനുശേഷം മൊവാബ് ഇസ്രായേലിനെതിരേ കലാപം ആരംഭിച്ചു.
Verse 2: സമരിയായില്‍വച്ച് അഹസിയാ മട്ടുപ്പാവില്‍നിന്നു വീണു കിടപ്പിലായി. താന്‍ ഇതില്‍നിന്നു രക്‌ഷപെടുമോ ഇല്ലയോ എന്ന് ആരായാന്‍ എക്രാണിലെ ദേവനായ ബാല്‍സെബൂബിന്‍െറ അടുത്തേക്ക് ആളയച്ചു.
Verse 3: തിഷ്‌ബ്യനായ ഏലിയായോടു കര്‍ത്താവിന്‍െറ ദൂതന്‍ അരുളിച്ചെയ്‌തു: സമരിയാരാജാവിന്‍െറ ദൂതന്‍മാരെ ചെന്നുകണ്ട് അവരോടു ചോദിക്കുക; ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങള്‍ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ സമീപിക്കുന്നത്?
Verse 4: കര്‍ത്താവ് അരുളിച്ചെയ്യുന്നു: രോഗശയ്യയില്‍നിന്നു നീ എഴുന്നേല്‍ക്കുകയില്ല. നീ മരിക്കും.
Verse 5: ഏലിയാ പുറപ്പെട്ടു. ദൂതന്‍മാര്‍ തിരിച്ചെത്തിയപ്പോള്‍ രാജാവ് ചോദിച്ചു: നിങ്ങള്‍ എന്താണ് തിരികെ വന്നത്?
Verse 6: അവര്‍ മറുപടി പറഞ്ഞു: ഒരാള്‍ വന്നു ഞങ്ങളോടു പറഞ്ഞു, നിങ്ങള്‍ തിരികെച്ചെന്നു നിങ്ങളെ അയ ച്ചരാജാവിനെ അറിയിക്കുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ നീ സമീപിക്കുന്നത്? ഈ രോഗ ശയ്യയില്‍ നിന്നു നീ എഴുന്നേല്‍ക്കുകയില്ല, നീ മരിക്കും.
Verse 7: അവന്‍ ചോദിച്ചു: നിങ്ങളോട് ഇതു പറഞ്ഞയാള്‍ എങ്ങനെയിരുന്നു?
Verse 8: അവര്‍ പറഞ്ഞു: അവന്‍ രോമക്കുപ്പായവും തുകല്‍കൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരുന്നു. ഉടനെ രാജാവു പറഞ്ഞു: തിഷ്‌ബ്യനായ ഏലിയാ ആണ് അവന്‍ .
Verse 9: രാജാവ് അന്‍പതുപേരുടെ ഗണത്തെനായകനോടൊപ്പം ഏലിയായുടെ അടുത്തേക്കയച്ചു. മലമുകളിലിരുന്ന ഏലിയായോട് നായകന്‍ പറഞ്ഞു: ദൈവപുരുഷാ, ഇറങ്ങിവരാന്‍ രാജാവ് കല്‍പിക്കുന്നു.
Verse 10: ഏലിയാ പ്രതിവചിച്ചു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന് അഗ്‌നിയിറങ്ങി നിന്നെയും നിന്‍െറ അന്‍പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന് അഗ്‌നിയിറങ്ങി അവരെ ദഹിപ്പിച്ചു.
Verse 11: വീണ്ടും അന്‍പതുപേരെ നായകനോടൊപ്പം രാജാവ് ഏലിയായുടെ അടുത്തേക്ക് അയച്ചു. നായ കന്‍ ചെന്ന് അവനോടു പറഞ്ഞു: ദൈവപുരുഷാ, ഇതു രാജാവിന്‍െറ കല്‍പനയാണ്, വേഗം ഇറങ്ങിവരുക.
Verse 12: ഏലിയാ പറഞ്ഞു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന് അഗ്‌നിയിറങ്ങി നിന്നെയും നിന്‍െറ അന്‍പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന് ദൈവത്തിന്‍െറ അഗ്‌നിയിറങ്ങി അവരെ ദഹിപ്പിച്ചു.
Verse 13: രാജാവ് മൂന്നാമതും അന്‍പതുപേരെ നായകനോടുകൂടെ അയച്ചു. നായകന്‍ ചെന്ന് ഏലിയായുടെ മുന്‍പില്‍ മുട്ടുകുത്തി അപേക്‌ഷിച്ചു: ദൈവപുരുഷാ, എന്‍െറയും അങ്ങയുടെ ഈ അന്‍പതു ദാസന്‍മാരുടെയും ജീവന്‍ അങ്ങയുടെ ദൃഷ്‌ടിയില്‍ വിലപ്പെട്ടതായിരിക്കട്ടെ.
Verse 14: മുന്‍പുവന്ന അന്‍പതുപേരുടെ രണ്ടു സംഘങ്ങളെയും അവരുടെ നായകന്‍മാരെയും ആകാശത്തില്‍നിന്ന് അഗ്‌നി ഇറങ്ങി ദഹിപ്പിച്ചു. ഇപ്പോള്‍ എന്‍െറ ജീവന്‍ അങ്ങയുടെ ദൃഷ്‌ടിയില്‍ വിലപ്പെട്ടതായിരിക്കട്ടെ.
Verse 15: കര്‍ത്താവിന്‍െറ ദൂതന്‍ ഏലിയായോടു പറഞ്ഞു: അവനോടുകൂടെ ഇറങ്ങിച്ചെല്ലുക. അവനെ ഭയപ്പെടേണ്ടാ. ഏലിയാ അവനോടുകൂടെ രാജാവിന്‍െറ അടുത്തുചെന്നു.
Verse 16: ഏലിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എക്രാണ്‍ ദേവനായ ബാല്‍സെബൂബിനോട് ആരായാന്‍ ദൂതന്‍മാരെ അയച്ചതുകൊണ്ട് നീ രോഗശയ്യയില്‍ നിന്ന് എഴുന്നേല്‍ക്കുകയില്ല; നിശ്‌ചയമായും നീ മരിക്കും. ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നീ ഇതു ചെയ്‌തത്?
Verse 17: ഏലിയാവഴി കര്‍ത്താവ് അരുളിച്ചെയ്‌തതുപോലെ അവന്‍ മരിച്ചു. അഹസിയായ്‌ക്ക് പുത്രനില്ലാതിരുന്നതിനാല്‍ സഹോദരന്‍ യോറാം യൂദാരാജാവായയഹോഷാഫാത്തിന്‍െറ പുത്രന്‍യഹോറാമിന്‍െറ രണ്ടാം ഭരണവര്‍ഷത്തില്‍ രാജാവായി.
Verse 18: അഹസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.