Verse 1: ദാവീദ്‌രാജാവു വൃദ്‌ധനായി. പരിചാര കര്‍ അവനെ പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.
Verse 2: അവര്‍ അവനോടു പറഞ്ഞു:യജമാനനായരാജാവിനുവേണ്ടി ഒരുയുവതിയെ ഞങ്ങള്‍ അന്വേഷിക്കട്ടെ; അവള്‍ അങ്ങയെ പരിചരിക്കുകയും അങ്ങയോടു ചേര്‍ന്നുകിടന്ന് ചൂടു പകരുകയും ചെയ്യട്ടെ.
Verse 3: അവര്‍ സുന്‌ദരിയായ ഒരുയുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു; ഷൂനാംകാരി അബിഷാഗിനെ കണ്ടെത്തി, അവളെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
Verse 4: അതീവ സുന്‌ദരിയായിരുന്ന അവള്‍ രാജാവിനെ ശുശ്രൂഷിച്ചു. എന്നാല്‍, രാജാവ് അവളെ അറിഞ്ഞില്ല.
Verse 5: അക്കാലത്ത്, ഹഗ്‌ഗീത്തിന്‍െറ മകന്‍ അദോനിയ താന്‍ രാജാവാകുമെന്നു വന്‍പുപറഞ്ഞു. അവന്‍ രഥങ്ങളെയും കുതിരക്കാരെയും അന്‍പതു അകമ്പടിക്കാരെയും ഒരുക്കി.
Verse 6: നീ എന്താണ് ചെയ്യുന്നത് എന്നു ചോദിച്ച് ഒരിക്കലും പിതാവായ ദാവീദ് അവനെ ശാസിച്ചിരുന്നില്ല. അബ്‌സലോമിനു ശേഷം ജനി ച്ചഅവനും അതികോമളനായിരുന്നു.
Verse 7: അവന്‍ സെരൂയായുടെ മകന്‍ യോവാബിനോടും പുരോഹിതന്‍ അബിയാഥറിനോടും ആലോചിച്ചു. അവര്‍ അവനു പിന്തുണ നല്‍കി.
Verse 8: എന്നാല്‍, പുരോഹിതന്‍ സാദോക്ക്,യഹോയാദായുടെ മകന്‍ ബനായാ, പ്രവാചകന്‍ നാഥാന്‍, ഷിമെയി, റേയി എന്നിവരും ദാവീദിന്‍െറ അംഗരക്‌ഷകരായ ധീരയോ ദ്‌ധാക്കളും അവന്‍െറ പക്‌ഷത്തു ചേര്‍ന്നില്ല.
Verse 9: ഒരു ദിവസം അദോനിയാ എന്‍റോഗെല്‍ അരുവിയുടെ സമീപത്തുള്ള സൊഹെലെത്ത്‌കല്ലിനരികേ ആടുകളെയും കാളക്കുട്ടികളെയും മെഴുത്ത കാലികളെയും ബലിയര്‍പ്പിച്ചു. ബലിയോടനുബന്‌ധിച്ചവിരുന്നിന് ദാവീദ്‌രാജാവിന്‍െറ പുത്രന്‍മാരായ തന്‍െറ എല്ലാ സഹോദരന്‍മാരെയും യൂദായിലെ എല്ലാ രാജസേവകന്‍മാരെയും അവന്‍ ക്‌ഷണിച്ചിരുന്നു.
Verse 10: എന്നാല്‍, പ്രവാചകന്‍ നാഥാന്‍, ബനായാ, രാജാവിന്‍െറ അംഗരക്‌ഷകരായ യോദ്‌ധാക്കള്‍, തന്‍െറ സഹോദരന്‍ സോളമന്‍ എന്നിവരെ അവന്‍ ക്‌ഷണിച്ചില്ല.
Verse 11: സോളമന്‍െറ അമ്മബത്‌ഷെബായോടു നാഥാന്‍ പറഞ്ഞു: നമ്മുടെയജമാനനായ ദാവീദ് അറിയാതെ, ഹഗ്‌ഗീത്തിന്‍െറ മകന്‍ അദോനിയാ രാജാവായിരിക്കുന്നുവെന്ന് നീ കേട്ടില്ലേ?
Verse 12: നിന്‍െറയും നിന്‍െറ പുത്രന്‍സോളമന്‍െറയും ജീവന്‍ രക്‌ഷിക്കാന്‍ എന്‍െറ ഉപദേശം സ്വീകരിക്കുക.
Verse 13: ഉടന്‍ചെന്ന് ദാവീദ്‌രാജാവിനോടു പറയുക, എന്‍െറ യജമാനനായരാജാവേ, എന്‍െറ മകന്‍ സോളമന്‍ അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഉപവിഷ്‌ടനാകുമെന്ന് ഈ ദാസിയോട് അങ്ങു ശപഥം ചെയ്‌തിട്ടില്ലേ? പിന്നെ എന്തുകൊണ്ടാണ്, അദോനിയാ രാജാവായിരിക്കുന്നത്?
Verse 14: നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ വന്ന് നിന്നെ പിന്താങ്ങിക്കൊള്ളാം.
Verse 15: ബത്‌ഷെബാ ശയനമുറിയില്‍ രാജാവിന്‍െറ അടുക്കല്‍ ചെന്നു. ഷൂനാംകാരി അബിഷാഗ് വൃദ്‌ധനായ അവനെ പരിചരിക്കുകയായിരുന്നു.
Verse 16: ബത്‌ഷെബാ രാജാവിനെ താണുവണങ്ങി. എന്താണ് നിന്‍െറ ആഗ്രഹം? രാജാവ് അവളോടു ചോദിച്ചു.
Verse 17: അവള്‍ പറഞ്ഞു:യജമാനനേ, എന്‍െറ മകന്‍ സോളമന്‍ അങ്ങേക്കുശേഷം സിംഹാസനത്തില്‍ ഉപവിഷ്‌ടനാകുമെന്ന് ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ അങ്ങ് എന്നോടു സത്യം ചെയ്‌തിരുന്നല്ലോ.
Verse 18: ഇപ്പോഴിതാ, അദോനിയാ രാജാവായിരിക്കുന്നു.യജമാനനായരാജാവ് ഇതറിയുന്നുമില്ല.
Verse 19: അവന്‍ കാളകളെയുംകൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിക്കുകയും അങ്ങേഎല്ലാ പുത്രന്‍മാരെയും പുരോഹിതന്‍ അബിയാഥറിനെയും സേനാനായകന്‍ യോവാബിനെയും വിരുന്നിനു ക്‌ഷണിക്കുകയും ചെയ്‌തു. എന്നാല്‍, അങ്ങയുടെ ദാസനായ സോളമനെ ക്‌ഷണിച്ചില്ല.
Verse 20: എന്‍െറ യജമാനനായരാജാവേ, അങ്ങയുടെ പിന്‍ഗാമിയായി ആരാണ് സിംഹാസനത്തില്‍ വാഴുകയെന്ന് അങ്ങു പ്രഖ്യാപിക്കുന്നതുകേള്‍ക്കാന്‍ ഇസ്രായേല്‍ജനം കാത്തിരിക്കുകയാണ്.
Verse 21: അങ്ങ് പിതാക്കന്‍മാരോട് ചേരുമ്പോള്‍ എന്നെയും എന്‍െറ മകന്‍ സോളമനെയും അവര്‍ രാജ്യദ്രാഹികളായി കണക്കാക്കും.
Verse 22: അവള്‍ രാജാവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്‍ നാഥാന്‍ കടന്നുവന്നു.
Verse 23: അവന്‍ വന്നവിവരം രാജാവിനെ അറിയിച്ചു. നാഥാന്‍ രാജസന്നിധിയില്‍ താണുവണങ്ങി.
Verse 24: അവന്‍ രാജാവിനോടു ചോദിച്ചു: എന്‍െറ യജമാനനായരാജാവേ, അദോനിയാ അങ്ങയുടെ പിന്‍ഗാമിയായി ഭരിക്കണമെന്നും അവനാണ് അങ്ങയുടെ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകേണ്ടതെന്നും അങ്ങു കല്‍പിച്ചിട്ടുണ്ടോ?
Verse 25: അവന്‍ ഇന്നു കാളകളെയും കൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിച്ചു. എല്ലാ രാജകുമാരന്‍മാരെയും സേനാധിപന്‍മാരെയും പുരോഹിതന്‍ അബിയാഥറിനെയും വിരുന്നിനു ക്‌ഷണിച്ചിരിക്കുന്നു. അവര്‍ അവനോടുകൂടെ തിന്നുകുടിക്കുകയും അദോനിയാരാജാവ് നീണാള്‍ വാഴട്ടെ എന്ന് ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു.
Verse 26: എന്നാല്‍, അങ്ങേദാസനായ എന്നെയും പുരോഹിതന്‍ സാദോക്കിനെയുംയഹോയാദായുടെ മകന്‍ ബനായായെയും അങ്ങയുടെ ദാസനായസോളമനെയും ക്‌ഷണിച്ചിട്ടില്ല.
Verse 27: യജമാനനായരാജാവിന്‍െറ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഇരിക്കേണ്ടത് ആരെന്ന് അങ്ങയുടെ ദാസരെ അറിയിച്ചിട്ടില്ലല്ലോ. ഇക്കാര്യം അങ്ങയുടെ കല്‍പനയനുസരിച്ചുതന്നെയാണോ നടന്നത്?
Verse 28: അപ്പോള്‍, ബത്‌ഷെബായെ വിളിക്കാന്‍ രാജാവ് ആജ്‌ഞാപിച്ചു. അവള്‍ രാജാവിന്‍െറ മുന്‍പാകെ വന്നു നിന്നു.
Verse 29: അവന്‍ ശപഥം ചെയ്‌തു: സകല കഷ്‌ടതകളിലുംനിന്ന് എന്നെ രക്‌ഷി ച്ചകര്‍ത്താവാണേ,
Verse 30: നിന്‍െറ മകനായ സോളമന്‍ എനിക്കുശേഷം എന്‍െറ സിംഹാസനത്തില്‍ വാഴുമെന്ന് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ നിന്നോടു ഞാന്‍ സത്യംചെയ്‌തിട്ടുള്ളതനുസരിച്ച് ഇന്നു ഞാന്‍ പ്രവര്‍ത്തിക്കും.
Verse 31: ബത്‌ഷെബാ രാജാവിനെ സാഷ്‌ടാംഗം നമസ്‌കരിച്ചു കൊണ്ടു പറഞ്ഞു: എന്‍െറ യജമാനനായ ദാവീദ്‌രാജാവ് എന്നേക്കും ജീവിക്കട്ടെ!
Verse 32: പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയുംയഹോയാദായുടെ മകന്‍ ബനായായെയും തന്‍െറ അടുത്തേക്കു വിളിക്കുവാന്‍ ദാവീദ്‌രാജാവ് കല്‍പിച്ചു.
Verse 33: അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ രാജസേവകന്‍മാരെ കൂട്ടിക്കൊണ്ട്, എന്‍െറ മകന്‍ സോളമനെ എന്‍െറ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി, ഗീഹോനിലേക്കു കൊണ്ടു പോകുവിന്‍.
Verse 34: അവിടെവച്ചു പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഇസ്രായേലിന്‍െറ രാജാവായി അഭിഷേകം ചെയ്യട്ടെ. സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ എന്ന് കാഹളം മുഴക്കി ആര്‍പ്പിടുവിന്‍.
Verse 35: അതിനുശേഷം നിങ്ങള്‍ അവന്‍െറ പിന്നാലെ പോരുക. അവന്‍ വന്ന് എന്‍െറ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ; ഇസ്രായേലിന്‍െറയും യൂദായുടെയും അധിപനായി അവനെ ഞാന്‍ നിയമിച്ചിരിക്കുന്നു.
Verse 36: യഹോയാദായുടെ മകന്‍ ബനായാ രാജാവിനോടു പറഞ്ഞു: അപ്രകാരം സംഭവിക്കട്ടെ;യജമാനനായരാജാവിന്‍െറ ദൈവമായ കര്‍ത്താവ് അപ്രകാരംതന്നെ കല്‍പിക്കുമാറാകട്ടെ!
Verse 37: കര്‍ത്താവ്‌യജമാനനായരാജാവിനോടു കൂടെയെന്നതുപോലെ സോളമനോടുകൂടെയും ആയിരിക്കട്ടെ! അവന്‍െറ ഭരണം എന്‍െറ യജമാനനായ ദാവീദ് രാജാവിന്‍േറതിനെക്കാള്‍ മഹത്വപൂര്‍ണമാകട്ടെ!
Verse 38: പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനുംയഹോയാദായുടെ മകന്‍ ബനായായും കെറേത്യരും പെലേത്യരും സോളമനെ ദാവീദ് രാജാവിന്‍െറ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി ഗീഹോനിലേക്കു കൊണ്ടുപോയി.
Verse 39: പുരോഹിതന്‍ സാദോക്ക് വിശുദ്‌ധകൂടാരത്തില്‍നിന്നു തൈലം നിറ ച്ചകൊമ്പെടുത്ത് സോളമനെ അഭിഷേ കം ചെയ്‌തു. അവര്‍ കാഹളം മുഴക്കി; സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ! ജനം ആര്‍പ്പുവിളിച്ചു.
Verse 40: കുഴലൂതുകയും ഭൂമി പിളരുമാറ് ആഹ്‌ളാദാരവം മുഴക്കുകയും ചെയ്‌തുകൊണ്ട് ജനം അവനെ അനുഗമിച്ചു.
Verse 41: അദോനിയായും അതിഥികളും ആ സ്വരം കേട്ടു. അപ്പോഴേക്കും വിരുന്നു കഴിഞ്ഞിരുന്നു. കാഹളനാദം കേട്ടപ്പോള്‍, എന്താണ് നഗരത്തില്‍ ഘോഷം എന്നു യോവാബ്‌ചോദിച്ചു.
Verse 42: അവര്‍ സംസാരിച്ചുകൊണ്ടിരിക്കേ പുരോഹിതന്‍ അബിയാഥറിന്‍െറ മകന്‍ ജോനാഥാന്‍ അവിടെ വന്നു. അദോനിയാ അവനോടു പറഞ്ഞു: വരുക; ധീരനായ നീ സദ്വാര്‍ത്തയും കൊണ്ടായിരിക്കുമല്ലോ വരുന്നത്.
Verse 43: അങ്ങനെയല്ല, ജോനാഥാന്‍ പറഞ്ഞു: നമ്മുടെയജമാനന്‍ ദാവീദ് രാജാവ് സോളമനെ രാജാവാക്കിയിരിക്കുന്നു.
Verse 44: പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയുംയഹോയാദായുടെ മകന്‍ ബനായായെയും കെറേത്യരെയും പെലേത്യരെയും രാജാവ് അവനോടൊപ്പം അയച്ചിട്ടുണ്ട്. അവര്‍ അവനെ രാജാവിന്‍െറ കോവര്‍കഴുതയുടെ പുറത്താണ് എഴുന്നള്ളിച്ചത്.
Verse 45: പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഗീഹോനില്‍വച്ചു രാജാവായി അഭിഷേകം ചെയ്‌തു. പട്ടണം ഇളകിമറിയത്തക്കവണ്ണം ആഹ്‌ളാദാരവം മുഴക്കിക്കൊണ്ട് അവര്‍ അവിടെ നിന്നു മടങ്ങിപ്പോയി. അതാണ് നിങ്ങള്‍ കേട്ട ശബ്‌ദം.
Verse 46: സോളമന്‍ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു.
Verse 47: മാത്രമല്ല, രാജസേവകന്‍മാരും നമ്മുടെയജമാനന്‍ ദാവീദ്‌രാജാവിനെ അഭിനന്‌ദിക്കാന്‍ ചെന്നിരുന്നു. അങ്ങയുടെ ദൈവം സോളമന്‍െറ നാമത്തെ അങ്ങയുടേതിനെക്കാള്‍ മഹനീയവും അവന്‍െറ ഭരണം അങ്ങയുടേതിനേക്കാള്‍ശ്രഷ്‌ഠവുമാക്കട്ടെ എന്ന് അവര്‍ ആശംസിച്ചു. രാജാവു കിടക്കയില്‍ കിടന്നുകൊണ്ട് നമിച്ചു.
Verse 48: അനന്തരം, ദാവീദ് പറഞ്ഞു: ഇസായേലിന്‍െറ ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെടട്ടെ! എന്‍െറ മക്കളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നതു കാണാന്‍ അവിടുന്ന് എനിക്ക് ഇട വരുത്തി.
Verse 49: അപ്പോള്‍ അദോനിയായുടെ അതിഥികള്‍ ഭയന്നെഴുന്നേറ്റ് താന്താങ്ങളുടെ വഴിക്കു പോയി.
Verse 50: സോളമനോടുള്ള ഭയംനിമിത്തം അദോനിയാ ഓടിച്ചെന്ന് ബലിപീഠത്തിന്‍െറ വളര്‍കോണില്‍ പിടിച്ചു.
Verse 51: സോളമന്‍ രാജാവ് എന്നെ വാളിനിരയാക്കുകയില്ലെന്ന് സത്യംചെയ്യട്ടെ എന്നു പറഞ്ഞു. അദോനിയാ തന്നെ ഭയന്ന് ബലിപീഠത്തിന്‍െറ വളര്‍കോണില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നുവെന്ന് സോളമന്‍ അറിഞ്ഞു.
Verse 52: അപ്പോള്‍ സോളമന്‍ പറഞ്ഞു: അവന്‍ വിശ്വസ്‌തനെങ്കില്‍ അവന്‍െറ തലയില്‍നിന്ന് ഒരു രോമംപോലും വീഴുകയില്ല; കുറ്റക്കാരനെങ്കില്‍ മരിക്കുകതന്നെവേണം.
Verse 53: സോളമന്‍ രാജാവ് അവനെ ബലിപീഠത്തിങ്കല്‍നിന്ന് ആളയച്ചുവരുത്തി. അവന്‍ രാജാവിനെ നമിച്ചു. സോളമന്‍ അവനോട് വീട്ടില്‍പൊയ്‌ക്കൊള്ളുക എന്നാജ്‌ഞാപിച്ചു.