Verse 1: ഹനാനിയുടെ മകന്‍ യേഹുവഴി കര്‍ത്താവ് ബാഷായ്‌ക്കെതിരേ അരുളിച്ചെയ്‌തു:
Verse 2: ഞാന്‍ നിന്നെ പൊടിയില്‍നിന്നുയര്‍ത്തി, എന്‍െറ ജനമായ ഇസ്രായേലിന്‍െറ രാജാവാക്കി. എന്നാല്‍, നീ ജറോബോവാമിന്‍െറ വഴിയില്‍ നടക്കുകയും എന്‍െറ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്‌തു.
Verse 3: ഞാന്‍ ബാഷായെയും അവന്‍െറ വംശത്തെയും നിശ്‌ശേഷം നശിപ്പിക്കും: നിന്‍െറ ഭവനം നെബാരത്തിന്‍െറ മകന്‍ ജറോബോവാമിന്‍െറ ഭവനംപോലെയാക്കും.
Verse 4: പട്ടണത്തില്‍വച്ചു മരിക്കുന്ന ബാഷാവംശജരെ നായ്‌ക്കള്‍ ഭക്‌ഷിക്കും; വയലില്‍വച്ചു മരിക്കുന്നവരെ ആകാശപ്പറവകളും.
Verse 5: ബാഷായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശക്‌തിവൈഭ വവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിന വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 6: ബാഷായും പിതാക്കന്‍മാരോടു ചേര്‍ന്നു; തിര്‍സായില്‍ സംസ്‌കരിക്കപ്പെട്ടു. അവന്‍െറ മകന്‍ ഏലാ ഭരണമേറ്റു.
Verse 7: ജറോബോവാമിന്‍െറ ഭവനത്തെപ്പോലെ കര്‍ത്താവിന്‍െറ സന്നിധിയില്‍ പാപം ചെയ്‌ത് അവിടുത്തെ പ്രകോപിപ്പിക്കുകയും ആ ഭവനത്തെനശിപ്പിക്കുകയും ചെയ്‌തതുകൊണ്ടാണ് ഹനാനിയുടെ മകനായ യേഹുപ്രവാചകന്‍ വഴി കര്‍ത്താവ് ബാഷായ്‌ക്കും അവന്‍െറ വംശത്തിനുമെതിരായി സംസാരിച്ചത്.
Verse 8: യൂദാരാജാവ് ആസായുടെ ഇരുപത്താ റാം ഭരണവര്‍ഷം ബാഷായുടെ മകന്‍ ഏലാ ഇസ്രായേലിന്‍െറ രാജാവായി തിര്‍സായില്‍ ഭരണം തുടങ്ങി. അവന്‍ രണ്ടുവര്‍ഷം വാണു.
Verse 9: എന്നാല്‍, അവന്‍െറ തേര്‍പ്പടയുടെ പകുതിയുടെ അധിപനായിരുന്ന സിമ്രി അവനെതിരേ ഗൂഢാലോചന നടത്തി. തിര്‍സായിലെ നഗരാധിപനായ അര്‍സായുടെ ഭവനത്തില്‍ ഏലാ മദ്യപിച്ചു മത്തനായി കിടക്കുകയായിരുന്നു.
Verse 10: സിമ്രി അകത്തുകടന്ന് അവനെ വധിച്ചു; അവന്‍ രാജാവായി. യൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷത്തിലാണ് ഇതു സംഭവിച്ചത്.
Verse 11: രാജാവായ ഉടനെ അവന്‍ ബാഷാഭവനത്തെ മുഴുവന്‍ കൊന്നൊടുക്കി. ബാഷായുടെ ബന്‌ധുക്കളോ സ്‌നേഹിതരോ ആയി ഒരു പുരുഷനും അവശേഷിച്ചില്ല.
Verse 12: യേഹുപ്രവാചകന്‍വഴി ബാഷായ്‌ക്കെതിരേ കര്‍ത്താവ് അരുളിച്ചെയ്‌തതുപോലെ അവന്‍െറ വംശത്തെ മുഴുവന്‍ സിമ്രി നശിപ്പിച്ചു.
Verse 13: വിഗ്രഹാരാധന വഴി പാപം ചെയ്‌തും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചും ബാഷായും മകന്‍ ഏലായും ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിച്ചതുകൊണ്ടാണ് ഇതു സംഭവിച്ചത്.
Verse 14: ഏലായെപ്പറ്റിയുള്ള മറ്റു വിവരങ്ങളും അവന്‍െറ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 15: യൂദാരാജാവ് ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷം സിമ്രി തിര്‍സായില്‍ ഏഴുദിവസം ഭരിച്ചു; ഇസ്രായേല്‍സൈന്യം ഫിലിസ്‌ത്യ നഗരമായ ഗിബത്തോണിനെതിരേ പാളയമടിച്ചിരിക്കുകയായിരുന്നു.
Verse 16: രാജാവിനെതിരേ സിമ്രി ഗൂഢാലോചന നടത്തി അവനെ വധിച്ചുവെന്ന് പാളയത്തില്‍ അറിവു കിട്ടി. അന്ന് അവിടെ വച്ചുതന്നെ ഇസ്രായേല്‍ജനം സേനാനായകനായ ഓമ്രിയെരാജാവാക്കി.
Verse 17: ഓമ്രിയും ഇസ്രായേല്‍ജനവും ഗിബത്തോണില്‍നിന്നു പുറപ്പെട്ട് തിര്‍സാ വളഞ്ഞു.
Verse 18: പട്ടണം പിടിക്കപ്പെട്ടെന്നു കണ്ടപ്പോള്‍, സിമ്രി കൊട്ടാരത്തിന്‍െറ ഉള്ളറയില്‍ക്കടന്ന് കൊട്ടാരത്തിനു തീ കൊളുത്തി ആത്‌മഹത്യ ചെയ്‌തു.
Verse 19: ജറോബോവാമിനെപ്പോലെ പാപം ചെയ്യുകയും ഇസ്രായേലിനെ പാപമാര്‍ഗത്തിലേക്കു നയിക്കുകയും ചെയ്‌തു. കര്‍ത്താവിന്‍െറ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചതിനാലാണ് അവന് ഇതു സംഭവിച്ചത്.
Verse 20: സിമ്രിയെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അവന്‍െറ ഗൂഢാലോചനയും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 21: ഇസ്രായേല്‍ജനം ഇരുചേരികളിലായിപ്പിരിഞ്ഞു. ഗിനാത്തിന്‍െറ മകന്‍ തിബ്‌നിയെരാജാവാക്കാന്‍ ഒരു വിഭാഗം അവന്‍െറ പക്‌ഷത്തും മറുഭാഗം ഓമ്രിയുടെ പക്‌ഷത്തും ചേര്‍ന്നു.
Verse 22: ഓമ്രിപക്‌ഷം ഗിനാത്തിന്‍െറ മകന്‍ തിബ്‌നിയുടെ അനുയായികളെ തോല്‍പിച്ചു; തിബ്‌നി മരിക്കുകയും ഓമ്രി രാജാവാകുകയും ചെയ്‌തു.
Verse 23: യൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവര്‍ഷം ഓമ്രി ഇസ്രായേലില്‍ രാജാവായി; പന്ത്രണ്ടുവര്‍ഷം അവന്‍ ഭരിച്ചു; ആറുവര്‍ഷം തിര്‍സായിലാണ് വാണത്.
Verse 24: രണ്ടു താലന്തു വെള്ളിക്ക് അവന്‍ ഷെമേറിന്‍െറ കൈയില്‍നിന്നു സമരിയാമല വാങ്ങി. ചുറ്റും കോട്ട കെട്ടി പട്ടണം നിര്‍മിച്ചു. പട്ടണത്തിനു മലയുടെ ഉട മസ്‌ഥനായ ഷെമേറിന്‍െറ നാമം ആസ്‌പദമാക്കി സമരിയാ എന്നു പേരിട്ടു.
Verse 25: ഓമ്രി കര്‍ത്താവിന്‍െറ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു; മുന്‍ഗാമികളെക്കാളേറെതിന്‍മയില്‍ മുഴുകി;
Verse 26: അവന്‍ നെബാത്തിന്‍െറ മകന്‍ ജറോബോവാമിന്‍െറ മാര്‍ഗം പിന്തുടരുകയും ഇസ്രായേല്‍ജനത്തെ വിഗ്രഹാരാധനവഴി പാപം ചെയ്യിച്ച് ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിക്കുകയും ചെയ്‌തു.
Verse 27: ഓമ്രിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അവന്‍െറ ശക്‌തിവൈഭവവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 28: ഓമ്രി പിതാക്കന്‍മാരോടു ചേര്‍ന്നു. സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആഹാബ് ഭരണമേറ്റു.
Verse 29: യൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ഭരണവര്‍ഷമാണ് ഓമ്രിയുടെ മകന്‍ ആഹാബ് സമരിയായില്‍ ഇസ്രായേല്‍ജനത്തിന്‍െറ രാജാവായത്. അവന്‍ ഇരുപത്തിരണ്ടു വര്‍ഷം ഭരിച്ചു.
Verse 30: ഓമ്രിയുടെ മകന്‍ ആഹാബ് തന്‍െറ മുന്‍ഗാമികളെക്കാളധികം കര്‍ത്താവിന്‍െറ സന്നിധിയില്‍ തിന്‍മപ്രവര്‍ത്തിച്ചു.
Verse 31: നെബാത്തിന്‍െറ മകന്‍ ജറോബോവാമിന്‍െറ പാപങ്ങളില്‍ വ്യാപരിച്ചത് പോരാഞ്ഞിട്ട് അവന്‍ സീദോന്‍ രാജാവായ എത്‌ബാലിന്‍െറ മകള്‍ ജസെബെലിനെ വിവാഹം ചെയ്യുകയും ബാല്‍ദേവനെ ആരാധിക്കുകയും ചെയ്‌തു.
Verse 32: സമരിയായില്‍ താന്‍ പണിയി ച്ചബാല്‍ക്‌ഷേത്രത്തില്‍ ബാലിന് അവന്‍ ഒരു ബലിപീഠം സ്‌ഥാപിച്ചു.
Verse 33: അവന്‍ ഒരു അഷേരാപ്രതിഷ്‌ഠയും ഉണ്ടാക്കി; തന്‍െറ മുന്‍ഗാമികളെക്കാളധികമായി ആഹാബ് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
Verse 34: അവന്‍െറ കാലത്ത് ബഥേലിലെ ഹിയേല്‍ ജറീക്കോ പണിയിച്ചു. നൂനിന്‍െറ മകന്‍ ജോഷ്വവഴി കര്‍ത്താവ് അരുളിച്ചെയ്‌തതുപോലെ നഗരത്തിന്‍െറ അടിസ്‌ഥാനമിട്ടപ്പോള്‍ അവന് മൂത്തമകന്‍ അബിറാമും കവാടം നിര്‍മിച്ചപ്പോള്‍ ഇളയ മകന്‍ സെഹൂബും നഷ്‌ടപ്പെട്ടു.