Verse 1: സര്‍വജ്‌ഞാനവും കര്‍ത്താവില്‍നിന്നുവരുന്നു. അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.
Verse 2: കടല്‍ത്തീരത്തെ മണല്‍ത്തരികളുംമഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാന്‍ ആര്‍ക്കു കഴിയും?
Verse 3: ആകാശത്തിന്‍െറ ഉയരവും ഭൂമിയുടെവിസ്‌തൃതിയും പാതാളത്തിന്‍െറ ആഴവും നിര്‍ണയിക്കാന്‍ ആര്‍ക്കു സാധിക്കും?
Verse 4: ജ്‌ഞാനമാണ് എല്ലാറ്റിനും മുമ്പുസൃഷ്‌ടിക്കപ്പെട്ടത്;
Verse 5: വിവേകപൂര്‍ണമായ അറിവ് അനാദിയാണ്.
Verse 6: ജ്‌ഞാനത്തിന്‍െറ വേരുകള്‍ ആര്‍ക്കുവെളിപ്പെട്ടിരിക്കുന്നു?
Verse 7: അവളുടെ സൂക്‌ഷ്‌മമാര്‍ഗങ്ങള്‍ ആരറിയുന്നു?
Verse 8: ജ്‌ഞാനിയായി ഒരുവനേയുള്ളു; ഭയം ജനിപ്പിക്കുന്ന അവിടുന്ന് സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നു.
Verse 9: കര്‍ത്താവാണ് ജ്‌ഞാനത്തെ സൃഷ്‌ടിച്ചത്; അവിടുന്ന് അവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്‌തു; തന്‍െറ സൃഷ്‌ടികളിലെല്ലാം അവിടുന്ന് അവളെ പകര്‍ന്നു.
Verse 10: അവിടുന്ന് നല്‍കിയ അളവില്‍അവള്‍ എല്ലാവരിലും വസിക്കുന്നു; തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് അവളെ സമൃദ്‌ധമായി നല്‍കിയിരിക്കുന്നു.
Verse 11: മഹത്വവും ആനന്‌ദവും സന്തോഷവുംആഹ്ലാദത്തിന്‍െറ മകുടവുമാണ്‌കര്‍ത്താവിനോടുള്ള ഭക്‌തി.
Verse 12: അത് ഹൃദയത്തെ ആനന്‌ദിപ്പിക്കുന്നു; സന്തോഷവും ആനന്‌ദവും ദീര്‍ഘായുസ്‌സും പ്രദാനംചെയ്യുന്നു.
Verse 13: കര്‍ത്താവിനെ ഭയപ്പെടുന്നവന്‍െറ അവസാനം ശുഭമായിരിക്കും; മരണദിവസം അവന്‍ അനുഗൃഹീതനാകും.
Verse 14: കര്‍ത്താവിനോടുള്ള ഭക്‌തി ജ്‌ഞാനത്തിന്‍െറ ആരംഭമാകുന്നു; മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ അവളും സൃഷ്‌ടിക്കപ്പെടുന്നു.
Verse 15: മനുഷ്യരുടെ ഇടയില്‍ അവള്‍നിത്യവാസം ഉറപ്പിച്ചു; അവരുടെ സന്തതികളോട് അവള്‍ വിശ്വസ്‌തത പുലര്‍ത്തും.
Verse 16: കര്‍ത്താവിനോടുള്ള ഭക്‌തി ജ്‌ഞാനത്തിന്‍െറ പൂര്‍ണതയാണ്; അവള്‍ തന്‍െറ സത്‌ഫലങ്ങള്‍ കൊണ്ടു മനുഷ്യരെ തൃപ്‌തരാക്കുന്നു.
Verse 17: അവളുടെ ഭവനം അഭികാമ്യവസ്‌തുക്കള്‍കൊണ്ടു നിറയുന്നു;അവളുടെ കലവറ വിഭവങ്ങള്‍കൊണ്ടും.
Verse 18: കര്‍ത്താവിനോടുള്ള ഭക്‌തിജ്‌ഞാനത്തിന്‍െറ മകുടമാകുന്നു; അതു സമാധാനവും ആരോഗ്യവുംസമൃദ്‌ധമാക്കുന്നു.
Verse 19: കര്‍ത്താവ് അവളെ കാണുകയുംതിട്ടപ്പെടുത്തുകയും ചെയ്‌തു; അവിടുന്ന് അറിവും വിവേകവും വര്‍ഷിക്കുന്നു; അവളെ ചേര്‍ത്തണയ്‌ക്കുന്നവരെ അവിടുന്ന് മഹത്വമണിയിക്കുന്നു.
Verse 20: കര്‍ത്താവിനോടുള്ള ഭക്‌തിജ്‌ഞാനത്തിന്‍െറ തായ്‌വേരാണ്;
Verse 21: ദീര്‍ഘായുസ്‌സ് അവളുടെ ശാഖകളും.
Verse 22: അനീതിയായ കോപത്തിനുന്യായീകരണമില്ല; കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു.
Verse 23: ക്‌ഷമാശീലനു കുറച്ചുകാലത്തേക്കു മാത്രമേസഹിക്കേണ്ടിവരൂ. അതുകഴിഞ്ഞാല്‍ അവന്‍െറ മുമ്പില്‍ സന്തോഷം പൊട്ടിവിടരും.
Verse 24: തക്കസമയംവരെ അവന്‍ തന്‍െറ ചിന്തരഹസ്യമായിവയ്‌ക്കുന്നു; അനേകര്‍ അവന്‍െറ വിവേകത്തെ പ്രകീര്‍ത്തിക്കും.
Verse 25: വിജ്‌ഞാനഭണ്‍ഡാരങ്ങളില്‍ ജ്‌ഞാനസൂക്‌തങ്ങള്‍ നിറഞ്ഞിരിക്കുന്നു; എന്നാല്‍, പാപിക്കു ദൈവഭക്‌തിഅരോചകമാണ്.
Verse 26: ജ്‌ഞാനം ആഗ്രഹിക്കുന്നവന്‍ പ്രമാണം കാക്കട്ടെ; കര്‍ത്താവ് അത് പ്രദാനം ചെയ്യും.
Verse 27: കര്‍ത്താവിനോടുള്ള ഭക്‌തി ജ്‌ഞാനവുംപ്രബോധനവുമാകുന്നു; അവിടുന്നു വിശ്വസ്‌തതയിലുംവിനയത്തിലും പ്രസാദിക്കുന്നു.
Verse 28: കര്‍ത്താവിനോടുള്ള ഭക്‌തി അവഗണിക്കുകയോ വിഭക്‌തഹൃദയത്തോടെ അവിടുത്തെ സമീപിക്കുകയോ അരുത്.
Verse 29: മനുഷ്യരുടെ മുമ്പില്‍ കപടനാട്യംകാണിക്കാതെ അധരങ്ങളെ സൂക്‌ഷിക്കുക.
Verse 30: വീണ് അവമതി ഏല്‍ക്കാതിരിക്കാന്‍ആത്‌മപ്രശംസ ഒഴിവാക്കുക.കപടഹൃദയനായ നീ കര്‍ത്താവിനെഭയപ്പെടാത്തതുകൊണ്ട് അവിടുന്ന് നിന്‍െറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി, സമൂഹത്തിന്‍െറ മുമ്പാകെ നിന്നെതാഴ്‌ത്തും.