Verse 1: സമ്പത്തില്‍ ആശ്രയിക്കരുത്; എനിക്കു മതിയാവോളം ഉണ്ടെന്നു മേനി പറയുകയും അരുത്.
Verse 2: സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്.
Verse 3: ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ ശിക്‌ഷിക്കും; തീര്‍ച്ച.
Verse 4: പാപം ചെയ്‌തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ.
Verse 5: ക്‌ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടുംപാപം ചെയ്യരുത്.
Verse 6: അവിടുത്തെ കാരുണ്യം നിസ്‌സീമമാണ്, അവിടുന്ന് എന്‍െറ എണ്ണമറ്റ പാപങ്ങള്‍ക്‌ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവുംകര്‍ത്താവിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും.
Verse 7: കര്‍ത്താവിങ്കലേക്കു തിരിയാന്‍ വൈകരുത്: നാളെ നാളെ എന്നു നീട്ടിവയ്‌ക്കുകയുമരുത് അവിടുത്തെ ക്രോധം അവിചാരിതമായിഉണരുകയും ആ ശിക്‌ഷയില്‍ നീനശിക്കുകയും ചെയ്യും.
Verse 8: വ്യാജംകൊണ്ടു നേടിയ ധനത്തില്‍ആശ്രയിക്കരുത്; ആപത്തില്‍ അത് ഉപകരിക്കുകയില്ല.
Verse 9: ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാര്‍ഗത്തിലും ചരിക്കുകയോ അരുത്; കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത് അതാണ്.
Verse 10: നീ അറിവില്‍ സ്‌ഥൈര്യം പാലിക്കുക; നിന്‍െറ വാക്കുകളില്‍ പൊരുത്തക്കേടുണ്ടാകരുത്;
Verse 11: കേള്‍ക്കുന്നതില്‍ ജാഗരൂകതയും മറുപടി പറയുന്നതില്‍ അവധാനവും കാട്ടുക.
Verse 12: അറിയാമെങ്കിലേ പറയാവൂ;ഇല്ലെങ്കില്‍ വായ് തുറക്കരുത്.
Verse 13: മാനവും അവമാനവും വാക്കിലൂടെ വരുന്നു; വീഴ്‌ചയ്‌ക്കു വഴിതെളിക്കുന്നതും നാവുതന്നെ.
Verse 14: ഏഷണിക്കാരനെന്നു പേരു കേള്‍പ്പിക്കരുത്; നാവുകൊണ്ടു കെണി വയ്‌ക്കുകയുമരുത്; കള്ളന് അവമതിയും കപടഭാഷിക്ക്‌രൂക്‌ഷമായ ശകാരവും ലഭിക്കും.
Verse 15: കാര്യം വലുതായാലും ചെറുതായാലുംഅനുചിതമായി പ്രവര്‍ത്തിക്കരുത്; സ്‌നേഹിതനാകുന്നതിനു പകരംശത്രുവായിത്തീരരുത്.