Verse 1: പ്രതികാരം ചെയ്യുന്നവനോട്‌കര്‍ത്താവ് പ്രതികാരം ചെയ്യും; അവിടുന്ന് അവന്‍െറ പാപം മറക്കുകയില്ല.
Verse 2: അയല്‍ക്കാരന്‍െറ തിന്‍മകള്‍ ക്‌ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍നിന്‍െറ പാപങ്ങളും ക്‌ഷമിക്കപ്പെടും.
Verse 3: അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്‌ഷിക്കാമോ?
Verse 4: തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടിപ്രാര്‍ഥിക്കുന്നതെങ്ങനെ?
Verse 5: മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍െറ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
Verse 6: ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത്‌കല്‍പനകള്‍ പാലിക്കുക.
Verse 7: കല്‍പനകളനുസരിച്ച് അയല്‍ക്കാരനോടുകോപിക്കാതിരിക്കുക; അത്യുന്നതന്‍െറ ഉടമ്പടി അനുസ്‌മരിച്ച്‌മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക.
Verse 8: കലഹത്തില്‍ നിന്നൊഴിഞ്ഞാല്‍പാപങ്ങള്‍ കുറയും; കോപിഷ്‌ഠന്‍ കലഹം ജ്വലിപ്പിക്കുന്നു.
Verse 9: ദുഷ്‌ടന്‍ സ്‌നേഹിതനെ ദ്രാഹിക്കുകയുംസമാധാനത്തില്‍ കഴിയുന്നവരുടെ ഇടയില്‍ ശത്രുത ഉളവാക്കുകയും ചെയ്യുന്നു.
Verse 10: വിറകിനൊത്തു തീ ആളുന്നു;ദുശ്‌ശാഠ്യത്തിനൊത്തു കലഹം,കരുത്തിനൊത്ത് കോപം,ധനത്തിനൊത്ത് ക്രോധം.
Verse 11: തിടുക്കത്തിലുള്ള വാഗ്വാദംഅഗ്‌നി ജ്വലിപ്പിക്കുന്നു; പെട്ടെന്നുള്ള ശണ്‌ഠ രക്‌തച്ചൊരിച്ചില്‍ ഉളവാക്കുന്നു.
Verse 12: ഊതിയാല്‍ തീപ്പൊരി ജ്വലിക്കും;തുപ്പിയാല്‍ കെട്ടുപോകും; രണ്ടും ഒരേ വായില്‍നിന്നു തന്നെവരുന്നു.
Verse 13: പരദൂഷകനും ഏഷണിക്കാരനുംശപിക്കപ്പെട്ടവര്‍; സമാധാനത്തില്‍ കഴിഞ്ഞിരുന്ന അനേകരെ അവര്‍ നശിപ്പിച്ചിട്ടുണ്ട്.
Verse 14: അപവാദം അനേകരെ തകര്‍ക്കുകയും, ദേശാന്തരങ്ങളിലേക്കു ചിതറിക്കുകയും ചെയ്‌തിട്ടുണ്ട്; അത് പ്രബലനഗരങ്ങളെ നശിപ്പിക്കുകയും ഉന്നതന്‍മാരുടെ ഭവനങ്ങള്‍ തട്ടിമറിക്കുകയും ചെയ്‌തിട്ടുണ്ട്.
Verse 15: അപവാദം ധീരവനിതകളുടെ ബന്‌ധംവിച്‌ഛേദിക്കുകയും അവര്‍ക്ക് അദ്‌ധ്വാനഫലം നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്.
Verse 16: അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്‌ഥത അനുഭവിക്കുകയോ സമാധാനത്തില്‍ കഴിയുകയോ ചെയ്യുകയില്ല.
Verse 17: ചാട്ടകൊണ്ട് അടിച്ചാല്‍ തിണര്‍പ്പുണ്ടാകും; നാവുകൊണ്ട് പ്രഹരിച്ചാല്‍ അസ്‌ഥികള്‍ തകരും.
Verse 18: വാള്‍ത്തല അനേകരെ വീഴ്‌ത്തിയിട്ടുണ്ട്; നാവുകൊണ്ട് വീഴ്‌ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്.
Verse 19: അപവാദം ഏല്‍ക്കാത്തവരും അതിന്‍െറ കോപത്തിന് ഇരയാകാത്തവരുംഅതിന്‍െറ നുകം വഹിക്കാത്തവരുംഅതിന്‍െറ ചങ്ങല വീഴാത്തവരുംഭാഗ്യവാന്‍മാര്‍.
Verse 20: അതിന്‍െറ നുകം ഇരുമ്പും ചങ്ങല പിച്ചളയും ആണ്.
Verse 21: അതു വരുത്തുന്ന മരണം ദുര്‍മരണമാണ്: പാതാളമാണ് അതിനേക്കാള്‍ അഭികാമ്യം.
Verse 22: ദൈവഭക്‌തന്‍െറ മേല്‍ അതിന് അധികാരമില്ല; അവന്‍ അതിന്‍െറ അഗ്‌നിയില്‍ദഹിക്കുകയുമില്ല.
Verse 23: കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ അതിന്‍െറ പിടിയില്‍ അമരും; അത് അവരുടെയിടയില്‍ കത്തി ജ്വലിക്കും; കെടുത്താന്‍ കഴിയുകയില്ല. സിംഹത്തെപ്പോലെ അത് അവരുടെമേല്‍ ചാടിവീഴും; പുലിയെപ്പോലെ അത് അവരെ ചീന്തിക്കളയും.
Verse 24: നിങ്ങളുടെ ഭൂസ്വത്ത് മുള്ളുവേലികൊണ്ടു സുരക്‌ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്‌ഷിക്കുക.
Verse 25: വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്‌ക്ക് വാതിലും പൂട്ടും നിര്‍മിക്കുക.
Verse 26: നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുമ്പില്‍ ചെന്നു വീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ടു തെറ്റു ചെയ്യാതിരിക്കുക.