Verse 1: മഹാനഗരമായ നിനെവേയില്‍ അസ്‌സീ റിയാക്കാരെ ഭരിച്ചിരുന്ന നബുക്കദ്‌നേസറിന്‍െറ പന്ത്രണ്ടാം ഭരണവര്‍ഷം ആയിരുന്നു അത്. അര്‍ഫക്‌സാദ് രാജാവ് എക്‌ബത്താനായില്‍ മേദിയായുടെ അധിപതിയായി വാഴുകയായിരുന്നു.
Verse 2: അവന്‍ മൂന്നു മുഴം കനത്തിലും ആറു മുഴം നീളത്തിലും ചെത്തിയെടുത്ത കല്ലുകൊണ്ട് എക്‌ബത്താനായ്‌ക്കു ചുറ്റും മതില്‍ പണിതു. മതിലിന് എഴുപതു മുഴം ഉയരവും അമ്പതു മുഴം വീതിയുമുണ്ടായിരുന്നു.
Verse 3: കവാടത്തില്‍ നൂറു മുഴം ഉയരവും അടിത്തറയില്‍ അറുപതു മുഴം വീതിയുമുള്ള ഗോപുരങ്ങള്‍ നിര്‍മിച്ചിരുന്നു.
Verse 4: സൈന്യത്തിന് ഒന്നിച്ചു കടന്നുപോകാനും കാലാള്‍പടയ്‌ക്കു നിരയായി നീങ്ങാനും കഴിയുമാറ് കവാടങ്ങള്‍ എഴുപതു മുഴം ഉയരത്തിലും നാല്‍പതു മുഴം വീതിയിലുമാണ് പണിതത്.
Verse 5: അക്കാലത്താണ് നബുക്കദ്‌നേസര്‍ രാജാവ് റാഗാവിന്‍െറ അതിര്‍ത്തിയിലുള്ള വിശാല മായ സമതലത്തില്‍ വച്ച് അര്‍ഫക്‌സാദ് രാജാവിനോട് ഏറ്റുമുട്ടിയത്.
Verse 6: മലമ്പ്രദേശത്തെ ജനങ്ങളുംയൂഫ്രട്ടീസ്, ടൈഗ്രീസ്, ഹിദാസ്‌പസ് എന്നീ നദികളുടെ തീരങ്ങളില്‍ വസിച്ചിരുന്നവരും എലിമായരുടെ രാജാവായ അറിയോക്കും സമതലത്തില്‍ വച്ച് അവനോടു ചേര്‍ന്നു. അനവധി ജനതകള്‍ കല്‍ദായസൈന്യങ്ങളോടു ചേര്‍ന്നു.
Verse 7: അസ്‌സീറിയാക്കാരുടെ രാജാവായ നബുക്കദ്‌നേസര്‍, പേര്‍ഷ്യയിലും പടിഞ്ഞാറ് കിലിക്യ, ദമാസ്‌ക്കസ്, ലബനോന്‍, ലബനോന്‍െറ നേരേ കിടക്കുന്ന പ്രദേശങ്ങള്‍ എന്നിവയിലും സമുദ്രതീരപ്രദേശങ്ങളിലും വസിച്ചിരുന്നവര്‍ക്കും,
Verse 8: കാര്‍മല്‍, ഗിലെയാദ്, ഉത്തരഗലീലി, വിശാലമായ എസ്‌ദ്രായേലോണ്‍ താഴ്‌വര എന്നിവിടങ്ങളിലും,
Verse 9: സമരിയായിലും അതിനുചുറ്റുമുള്ള പട്ടണങ്ങളിലും ജോര്‍ദാന് അക്കരെ ജറുസലെം വരെയും ബഥനി, കെലുസ്, കാദെഷ്, ഈജിപ്‌തിലെ നദീതീരം, തഹ്‌ഫാനെസ്, റാംസെസ് എന്നിവിടങ്ങളിലും,
Verse 10: താനിസ്, മെംഫിസ് ഇവയുള്‍പ്പെടെ ഗോഷന്‍ പ്രദേശം മുഴുവനിലും, ഈജിപ്‌തില്‍ എത്യോപ്യയുടെ അതിര്‍ത്തികള്‍വരെയും വസിച്ചിരുന്നവര്‍ക്കും സന്‌ദേശമയ ച്ചു.
Verse 11: എന്നാല്‍, ആ പ്രദേശങ്ങളിലെ ജനങ്ങള്‍ അസ്‌സീറിയാരാജാവായ നബുക്കദ് നേസറിന്‍െറ ആജ്‌ഞ അവഗണിക്കുകയുംയുദ്‌ധത്തില്‍ അവനോടു ചേരാന്‍ വിസമ്മതിക്കുകയും ചെയ്‌തു. അവര്‍ അവനെ ഭയപ്പെട്ടിരുന്നില്ല. അവരുടെ ദൃഷ്‌ടിയില്‍ അവന്‍ ഒരു സാധാരണമനുഷ്യനായിരുന്നു. അവന്‍െറ ദൂതന്‍മാരെ അവര്‍ വെറും കൈയോടെ അപമാനിതരായി തിരിച്ചയച്ചു.
Verse 12: ആ ദേശങ്ങളെല്ലാം നബുക്കദ്‌നേസറിന്‍െറ കടുത്ത രോഷത്തിനു പാത്രമായി. കിലിക്യ, ദമാസ്‌ക്കസ്, സിറിയ എന്നിവയുടെമേല്‍ നിശ്‌ചയമായുംപ്രതികാരം നടത്തുമെന്നും മൊവാബ്‌നിവാസികളെയും അമ്മോന്‍ജനതയെയും, യൂദായിലും ഈജിപ്‌തില്‍ ഇരുകടലുകളുടെയും തീരങ്ങള്‍വരെയും വസിച്ചിരുന്ന എല്ലാവരെയും വാളിനിരയാക്കുമെന്നും അവന്‍ തന്‍െറ സിംഹാസനത്തിന്‍െറയും രാജ്യത്തിന്‍െറയും പേരില്‍ ശപഥം ചെയ്‌തു.
Verse 13: പതിനേഴാംവര്‍ഷം അവന്‍ അര്‍ഫക്‌സാദ് രാജാവിനെതിരേ സൈന്യത്തെ അയച്ചു. അവനെയുദ്‌ധത്തില്‍ പരാജയപ്പെടുത്തുകയും അവന്‍െറ സൈന്യത്തെയും കുതിരപ്പടയെയും രഥങ്ങളെയും നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്‌തു.
Verse 14: അങ്ങനെ അവന്‍ അര്‍ഫക്‌സാദിന്‍െറ നഗരങ്ങള്‍ കീഴ്‌പെടുത്തി, എക്‌ബത്താനായില്‍ പ്രവേശിച്ച് ഗോപുരങ്ങള്‍ പിടിച്ചടക്കുകയും കച്ചവടസ്‌ഥലങ്ങള്‍ കൊള്ളയടിക്കുകയും ചെയ്‌തു. പ്രതാപമുള്ള പട്ടണത്തെ പരിഹാസപാത്രമാക്കി.
Verse 15: അവന്‍ അര്‍ഫ ക്‌സാദിനെ റാഗാവു പര്‍വതനിരകളില്‍വച്ച് ബന്‌ധനസ്‌ഥനാക്കി കുന്തംകൊണ്ടു കുത്തി. അവനെ പൂര്‍ണമായി നശിപ്പിച്ചു.
Verse 16: അനന്തരം, അവന്‍ തന്‍െറ വിപുലമായ സംയുക്‌തസൈന്യവുമായി നിനെവേയിലേക്കു മടങ്ങി. അവിടെ അവനും സൈന്യവും നൂറ്റിയിരുപതു ദിവസം വിരുന്നിലും വിശ്രമത്തിലും ചെലവഴിച്ചു.