Verse 1: സോളമന്‍െറ ഉത്തമഗീതം
Verse 2: നിന്‍െറ അധരം എന്നെചുംബനംകൊണ്ടു പൊതിയട്ടെ! നിന്‍െറ പ്രമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.
Verse 3: നിന്‍െറ അഭിഷേകതൈലം സുരഭിലമാണ്, നിന്‍െറ നാമം പകര്‍ന്ന തൈലംപോലെയാണ്, അതുകൊണ്ട് കന്യകമാര്‍നിന്നെ പ്രമിക്കുന്നു.
Verse 4: എന്നെ കൊണ്ടുപോവുക,നമുക്കു വേഗം പോകാം. രാജാവ് തന്‍െറ മണവറയിലേക്ക്‌എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്‌ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്‍െറ പ്രമത്തെവീഞ്ഞിനെക്കാള്‍ പുകഴ്‌ത്തും; അവര്‍ നിന്നെ സ്‌നേഹിക്കുന്നത്‌യുക്‌തംതന്നെ.
Verse 5: ജറുസലെംപുത്രിമാരേ,ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയുംസോളമന്‍െറ തിരശ്‌ശീലകള്‍പോലെയും അഴകുള്ളവളാണ്.
Verse 6: ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്, വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്, എന്നെതുറിച്ചുനോക്കരുതേ. എന്‍െറ മാതൃതനയന്‍മാര്‍എന്നോടു കോപിച്ചു; അവര്‍ എന്നെ മുന്തിരിത്തോട്ടങ്ങളുടെകാവല്‍ക്കാരിയാക്കി. എന്നാല്‍ എന്‍െറ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്‌ഷിച്ചില്ല.
Verse 7: എന്‍െറ പ്രാണപ്രിയനേ,എന്നോടു പറയുക. നിന്‍െറ ആടുകളെ എവിടെ മേയ്‌ക്കുന്നു? ഉച്ചയ്‌ക്ക് അവയ്‌ക്ക് എവിടെവിശ്രമം നല്‍കുന്നു? ഞാനെന്തിനു നിന്‍െറ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം?
Verse 8: സ്‌ത്രീകളില്‍ അതിസുന്‌ദരിയായവളേ,നിനക്കതറിഞ്ഞുകൂടെങ്കില്‍ആട്ടിന്‍പറ്റത്തിന്‍െറ കാല്‍ചുവടുകള്‍പിന്തുടരുക; ഇടയന്‍മാരുടെ കൂടാരങ്ങള്‍ക്കരികില്‍നിന്‍െറ ആട്ടിന്‍കുട്ടികളെ മേയ്‌ക്കുക.
Verse 9: എന്‍െറ പ്രമധാമമേ, ഫറവോയുടെരഥത്തില്‍കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാന്‍ ഉപമിക്കുന്നു.
Verse 10: നിന്‍െറ കവിള്‍ത്തടങ്ങള്‍കുറുനിരകൊണ്ടു ശോഭിക്കുന്നു; നിന്‍െറ കഴുത്തു രത്‌നമാലകള്‍കൊണ്ടും
Verse 11: വെള്ളിപതി ച്ചസ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങള്‍ ഉണ്ടാക്കിത്തരാം.
Verse 12: രാജാവ് ശയ്യയിലായിരിക്കേ, എന്‍െറ ജടാമാഞ്ചി തൂമണം തൂകി.
Verse 13: എന്‍െറ പ്രാണപ്രിയന്‍ സ്‌തനാന്തരത്തില്‍ സൂക്‌ഷിക്കുന്നനറും പശച്ചിമിഴുപോലെയാണ്.
Verse 14: എന്‍െറ പ്രാണപ്രിയന്‍ എന്‍ഗേദിയിലെമുന്തിരിത്തോപ്പുകളിലെമൈലാഞ്ചിപ്പൂങ്കുലപോലെയാണ്.
Verse 15: എന്‍െറ പ്രിയേ, ഹാ, നീ എത്ര സുന്‌ദരി! അതേ നീ സുന്‌ദരിതന്നെ; നിന്‍െറ കണ്ണുകള്‍ ഇണപ്രാവുകളാണ്.
Verse 16: എന്‍െറ പ്രിയനേ, നീ എത്ര സുന്‌ദരന്‍! അതേ, സുന്‌ദരന്‍തന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്.
Verse 17: ദേവദാരുകൊണ്ട് ഉത്തരവുംസരളവൃക്‌ഷംകൊണ്ട് കഴുക്കോലുംതീര്‍ത്തതാണ് നമ്മുടെ ഭവനം.