Verse 1: നീ സഹോദരനായിരുന്നെങ്കില്‍, എന്‍െറ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍,പുറത്തുവച്ചും എനിക്കു നിന്നെചുംബിക്കാമായിരുന്നു; ആരും എന്നെ നിന്‌ദിക്കുകയില്ല.
Verse 2: ഞാന്‍ നിന്നെ എന്‍െറ അമ്മയുടെഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്‍െറ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്‍കുമായിരുന്നു.
Verse 3: അവന്‍െറ ഇടതുകരം എന്‍െറ തലയണആയിരുന്നെങ്കില്‍! വലതുകരം എന്നെ ആലിംഗനംചെയ്‌തിരുന്നെങ്കില്‍!
Verse 4: ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങള്‍ പ്രമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ.
Verse 5: ആത്‌മനാഥനെ ചാരി വിജനപ്രദേശത്തുനിന്നു വരുന്ന ഇവള്‍ ആരാണ്? മണവാളന്‍: ആപ്പിള്‍മരച്ചുവട്ടില്‍വച്ച്‌ഞാന്‍ നിന്നെ ഉണര്‍ത്തി. അവിടെ നിന്‍െറ അമ്മഈറ്റുനോവ്‌അനുഭവിച്ചു നിന്നെ പ്രസവിച്ചു. നിന്നെ പ്രസവിച്ചവള്‍ അവിടെവച്ചാണ്‌പ്രസവവേദന അനുഭവിച്ചത്.
Verse 6: നിന്‍െറ ഹൃദയത്തില്‍ മുദ്രയായുംനിന്‍െറ കരത്തില്‍ അടയാളമായുംഎന്നെ പതിക്കുക. പ്രമം മരണത്തെപ്പോലെ ശക്‌തമാണ്. അസൂയ ശവക്കുഴിപോലെ ക്രൂരവുമാണ്. അതിന്‍െറ ജ്വാലകള്‍ തീജ്‌ജ്വാലകളാണ്, അതിശക്‌തമായ തീജ്‌ജ്വാല,
Verse 7: ജലസഞ്ചയങ്ങള്‍ക്കു പ്രമാഗ്‌നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്‌ത്താന്‍കഴിയുകയുമില്ല. പ്രമം വിലയ്‌ക്കു വാങ്ങാന്‍സര്‍വസമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളു.
Verse 8: നമുക്ക് ഒരു കുഞ്ഞുസഹോദരിയുണ്ട്. അവളുടെ സ്‌തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കുവേണ്ടി,വിവാഹാലോചന വരുമ്പോള്‍നമ്മള്‍ എന്തു ചെയ്യും?
Verse 9: അവള്‍ ഒരു മതിലായിരുന്നെങ്കില്‍ഒരു വെള്ളിഗോപുരം പണിയാമായിരുന്നു. അവള്‍ ഒരു കവാടമായിരുന്നെങ്കില്‍നമുക്കു ദേവദാരുപ്പലകകൊണ്ട്.കതകുണ്ടാക്കാമായിരുന്നു.
Verse 10: ഞാനൊരു മതിലാണ്; സ്‌തനങ്ങളാണ് ഗോപുരങ്ങള്‍ അപ്പോള്‍ അവന്‍െറ ദൃഷ്‌ടിയില്‍ഞാന്‍ സമാധാനം കണ്ടെത്തി.
Verse 11: സോളമന് ബാല്‍ഹമോണില്‍ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവന്‍ മുന്തിരിത്തോട്ടംപാട്ടത്തിനു കൊടുത്തു. ഓരോരുത്തനും ആയിരം വെള്ളിനാണയങ്ങള്‍ പാട്ടം കൊടുക്കേണ്ടിയിരുന്നു.
Verse 12: എന്‍െറ മുന്തിരിത്തോട്ടമാകട്ടെഎന്‍േറതു മാത്രമാണ്. സോളമന്‍, നിനക്ക് ആയിരമുണ്ടായിക്കൊള്ളട്ടെ, കൃഷിക്കാര്‍ക്ക് ഇരുനൂറും ഉണ്ടായിക്കൊള്ളട്ടെ.
Verse 13: ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്‍െറ തോഴിമാര്‍ നിന്‍െറ സ്വരംശ്രദ്‌ധിച്ചുകേള്‍ക്കുന്നു. ഞാനുമതു കേള്‍ക്കട്ടെ.
Verse 14: എന്‍െറ പ്രിയനേ, വേഗം വരുക. സുഗന്‌ധദ്രവ്യങ്ങളുടെ മലകളില്‍കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക.