Verse 1: എന്‍െറ പ്രാണപ്രിയനെ രാത്രിയില്‍ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല.
Verse 2: ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്‌സായ സ്‌ഥലങ്ങളിലും എന്‍െറ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെ അന്വേഷിച്ചു; കണ്ടില്ല.
Verse 3: നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്‍െറ പ്രാണപ്രിയനെനിങ്ങള്‍ കണ്ടുവോ, ഞാന്‍ തിരക്കി.
Verse 4: ഞാന്‍ അവരെ കടന്നുപോയതേയുള്ളു;അതാ, എന്‍െറ പ്രാണപ്രിയന്‍, ഞാന്‍ അവനെ പിടിച്ചു. എന്‍െറ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്കു കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല.
Verse 5: ജറുസലെംപുത്രിമാരേ, പാടത്തെചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ കെഞ്ചുന്നു, സമയമാകുന്നതിനുമുന്‍പേ, നിങ്ങള്‍പ്രമത്തെ തട്ടിയുണര്‍ത്തുകയോഇളക്കിവിടുകയോ ചെയ്യരുതേ.
Verse 6: മീറയും കുന്തുരുക്കവുംകൊണ്ട്, വ്യാപാരിയുടെ സകലസുഗന്‌ധചൂര്‍ണങ്ങളുംകൊണ്ട്, പരിമളം പരത്തുന്ന ധൂമസ്‌തംഭംപോലെ മരുഭൂമിയില്‍നിന്ന് ആ വരുന്നതെന്താണ്?
Verse 7: സോളമന്‍െറ പല്ലക്കുതന്നെ; ഇസ്രായേലിന്‍െറ ശക്‌തന്‍മാരില്‍ശക്‌തന്‍മാരായ അറുപതുപേര്‍അതിന് അകമ്പടിസേവിക്കുന്നു.
Verse 8: എല്ലാവരും ഖഡ്‌ഗധാരികള്‍, എല്ലാവരുംയുദ്‌ധനിപുണന്‍മാര്‍. രാത്രിയില്‍ ആപത്തു വരാതെ അവര്‍അരയില്‍ വാള്‍ തൂക്കിയിട്ടിരിക്കുന്നു.
Verse 9: സോളമന്‍രാജാവ്, ലബനോനിലെ മരംകൊണ്ട് തനിക്കൊരു പല്ലക്കു നിര്‍മിച്ചു.
Verse 10: അവന്‍ അതിന്‍െറ തണ്ട് വെള്ളികൊണ്ടും ചാരുന്നിടം സ്വര്‍ണംകൊണ്ടും ഇരിപ്പിടം ജറുസലെംപുത്രിമാര്‍മനോഹരമായി നെയ്‌തെടുത്തരക്‌താംബരംകൊണ്ടും പൊതിഞ്ഞു.
Verse 11: സീയോന്‍ പുത്രിമാരേ, തന്‍െറ വിവാഹദിനത്തില്‍, ഹൃദയത്തില്‍ ആനന്‌ദം അലതല്ലിയ ദിനത്തില്‍, മാതാവ് അണിയി ച്ചകിരീടത്തോടുകൂടിയ സോളമന്‍രാജാവിനെ വന്നുകാണുക.