Verse 1: ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്.
Verse 2: മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്‍െറ ഓമന.
Verse 3: വനവൃക്‌ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ്‌യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്‍െറ പ്രാണപ്രിയന്‍. അതിന്‍െറ തണലില്‍ ഞാന്‍ ആനന്‌ദത്തോടെ ഇരുന്നു; അതിന്‍െറ ഫലം എന്‍െറ നാവിന്‌മാധുര്യപൂര്‍ണമാണ്.
Verse 4: വിരുന്നുശാലയിലേക്ക് അവന്‍ എന്നെ കൂട്ടിക്കൊണ്ടുവന്നു; പ്രമത്തിന്‍െറ പതാക എനിക്കുമുകളില്‍ പാറി.
Verse 5: മുന്തിരിയട തന്ന് എനിക്കുശക്‌തി പകരണമേ; ആപ്പിള്‍പ്പഴം തന്ന് എനിക്കുഉന്‍മേഷം നല്‍കണമേ; ഞാന്‍ പ്രമപരവശയായിരിക്കുന്നു.
Verse 6: അവന്‍െറ ഇടതുകരം എനിക്കുതലയണയായിരുന്നെങ്കില്‍! അവന്‍െറ വലതുകരം എന്നെആലിംഗനം ചെയ്‌തിരുന്നെങ്കില്‍!
Verse 7: ജറുസലെംപുത്രിമാരേ, പാടത്തെചെറുകലമാനുകളുടെയുംപേടമാനുകളുടെയും പേരില്‍ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; സമയമാകുംമുന്‍പ് നിങ്ങള്‍ പ്രമത്തെതട്ടിയുണര്‍ത്തരുതേ;ഇളക്കിവിടരുതേ.
Verse 8: അതാ, എന്‍െറ പ്രിയന്‍െറ സ്വരം! അതാ, മലമുകളിലൂടെ കുതിച്ചുചാടിയുംകുന്നുകളില്‍ തുള്ളിച്ചാടിയുംഅവന്‍ വരുന്നു.
Verse 9: എന്‍െറ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.
Verse 10: എന്‍െറ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.
Verse 11: എന്‍െറ ഓമനേ, എന്‍െറ സുന്‌ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്‌മറഞ്ഞു.
Verse 12: മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്‌പങ്ങള്‍ വിരിഞ്ഞു തുടങ്ങി; ഗാനാലാപത്തിന്‍െറ സമയമായി; അരിപ്രാവുകള്‍ കുറുകുന്നത്‌നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.
Verse 13: അത്തിമരം കായ്‌ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്‌സുഗന്‌ധം പരത്തുന്നു. എന്‍െറ ഓമനേ, എന്‍െറ സുന്‌ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.
Verse 14: എന്‍െറ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്‍െറ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്‍െറ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്‍െറ സ്വരം മധുരമാണ്; നിന്‍െറ മുഖം മനോഹരമാണ്.
Verse 15: മുന്തിരിത്തോട്ടം നശിപ്പിക്കുന്നകുറുക്കന്‍മാരെ, ആ ചെറുകുറുക്കന്‍മാരെ, പിടികൂടുക; നമ്മുടെ മുന്തിരിത്തോപ്പ് പൂത്തുലയുന്നു.
Verse 16: എന്‍െറ ആത്‌മനാഥന്‍ എന്‍േറതാണ്;ഞാന്‍ അവന്‍േറ തും. അവന്‍ തന്‍െറ ആട്ടിന്‍പറ്റത്തെലില്ലികള്‍ക്കിടയില്‍ മേയ്‌ക്കുന്നു.
Verse 17: വെയിലാറി നിഴലുകള്‍ നീളുംമുന്‍പേഎന്‍െറ പ്രിയനേ, വരുക; ദുര്‍ഘടപര്‍വതങ്ങളിലെചെറുമാനിനെപ്പോലെയോകലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.