Verse 1: നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ.
Verse 2: അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്‍െറ ദൃക്‌സാക്‌ഷികളും ശുശ്രൂഷകന്‍മാരും ആയിരുന്നവര്‍ നമുക്ക് ഏല്‍പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്.
Verse 3: അല്ലയോ, ശ്രഷ്‌ഠനായ തെയോഫിലോസ്, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്‌ഷ്‌മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി.
Verse 4: അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്‌തതയെക്കുറിച്ചു നിനക്കുബോധ്യംവരാനാണ്.
Verse 5: ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്‍െറ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്‍െറ ഭാര്യ.
Verse 6: അവര്‍ ദൈവത്തിന്‍െറ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്‍െറ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.
Verse 7: അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്‌ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.
Verse 8: തന്‍െറ ഗണത്തിനു നിശ്‌ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ,
Verse 9: പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്‍െറ ആലയത്തില്‍ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്‌ക്ക് കുറിവീണു.
Verse 10: ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
Verse 11: അപ്പോള്‍, കര്‍ത്താവിന്‍െറ ദൂതന്‍ ധൂപപീഠത്തിന്‍െറ വലത്തുവശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്‌ഷപ്പെട്ടു.
Verse 12: അവനെക്കണ്ട് സഖറിയാ അസ്വസ്‌ഥനാവുകയും ഭയപ്പെടുകയും ചെയ്‌തു.
Verse 13: ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്‍െറ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്‍െറ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം.
Verse 14: നിനക്ക് ആനന്‌ദവും സന്തുഷ്‌ടിയുമുണ്ടാകും. അനേകര്‍ അവന്‍െറ ജനനത്തില്‍ ആഹ്‌ളാദിക്കുകയുംചെയ്യും.
Verse 15: കര്‍ത്താവിന്‍െറ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.
Verse 16: ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും.
Verse 17: പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ അവന്‍ കര്‍ത്താവിന്‍െറ മുമ്പേപോകും.
Verse 18: സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്‌ധനാണ്; എന്‍െറ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.
Verse 19: ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.
Verse 20: യഥാകാലം പൂര്‍ത്തിയാകേണ്ട എന്‍െറ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.
Verse 21: ജനം സഖറിയായെ കാത്തുനില്‍ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്‌ഭുതപ്പെട്ടു.
Verse 22: പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖറിയായ്‌ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ ദര്‍ശ നമുണ്ടായി എന്ന് അവര്‍ മനസ്‌സിലാക്കി. അവന്‍ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്‌തു.
Verse 23: തന്‍െറ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി.
Verse 24: താമസിയാതെ അവന്‍െറ ഭാര്യ എലിസബത്ത് ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു:
Verse 25: മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപ മാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്‌ഷിച്ച് എനിക്ക് ഇതു ചെയ്‌തു തന്നിരിക്കുന്നു.
Verse 26: ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,
Verse 27: ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
Verse 28: ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ് നിന്നോടുകൂടെ!
Verse 29: ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍െറ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.
Verse 30: ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
Verse 31: നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
Verse 32: അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
Verse 33: യാക്കോ ബിന്‍െറ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍െറ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
Verse 34: മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
Verse 35: ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ് നിന്‍െറ മേല്‍ വരും; അഃ്യുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
Verse 36: ഇതാ, നിന്‍െറ ചാര്‍ച്ചക്കാരി വൃദ്‌ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്‌ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
Verse 37: ദൈവത്തിന് ഒന്നും അസാധ്യമല്ല.
Verse 38: മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
Verse 39: ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു.
Verse 40: അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്‌തു.
Verse 41: മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി.
Verse 42: അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍െറ ഉദരഫലവും അനുഗൃഹീതം.
Verse 43: എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
Verse 44: ഇതാ, നിന്‍െറ അഭിവാദനസ്വരം എന്‍െറ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍െറ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
Verse 45: കര്‍ത്താവ് അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
Verse 46: മറിയം പറഞ്ഞു : എന്‍െറ ആത്‌മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
Verse 47: എന്‍െറ ചിത്തം എന്‍െറ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
Verse 48: അവിടുന്ന് തന്‍െറ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
Verse 49: ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്.
Verse 50: അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
Verse 51: അവിടുന്ന് തന്‍െറ ഭുജംകൊണ്ട് ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
Verse 52: ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
Verse 53: വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
Verse 54: തന്‍െറ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട് അവിടുന്ന് തന്‍െറ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
Verse 55: നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്‍െറ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.
Verse 56: മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.
Verse 57: എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു.
Verse 58: കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്‌ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
Verse 59: എട്ടാംദിവസം അവര്‍ ശിശുവിന്‍െറ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്‍െറ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു.
Verse 60: എന്നാല്‍, ശിശുവിന്‍െറ അമ്മഅവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.
Verse 61: അവര്‍ അവളോടു പറഞ്ഞു: നിന്‍െറ ബന്‌ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.
Verse 62: ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്‍െറ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു.
Verse 63: അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്‍െറ പേര്. എല്ലാവരും അദ്‌ഭുതപ്പെട്ടു.
Verse 64: തത്‌ക്‌ഷണം അവന്‍െറ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്‌ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി.
Verse 65: അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്‌തു.
Verse 66: കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്‍െറ കരം അവനോടുകൂടെ ഉണ്ടായിരുന്നു.
Verse 67: അവന്‍െറ പിതാവായ സഖറിയാ പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു പ്രവചിച്ചു:
Verse 68: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെട്ടവന്‍. അവിടുന്ന് തന്‍െറ ജനത്തെ സന്‌ദര്‍ശിച്ചു രക്‌ഷിച്ചു;
Verse 69: തന്‍െറ ദാസനായ ദാവീദിന്‍െറ ഭവനത്തില്‍ നമുക്ക് ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;
Verse 70: ആദിമുതല്‍ തന്‍െറ വിശുദ്‌ധന്‍മാരായ പ്രവാചകന്‍മാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്‌തതുപോലെ,
Verse 71: ശത്രുക്കളില്‍നിന്നും നമ്മെവെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെരക്‌ഷിക്കാനും
Verse 72: നമ്മുടെ പിതാക്കന്‍മാരോടു വാഗ്‌ദാനംചെയ്‌ത കാരുണ്യം നിവര്‍ത്തിക്കാനും
Verse 73: നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്‌ത അവിടുത്തെ വിശുദ്‌ധമായ ഉടമ്പടി അനുസ്‌മരിക്കാനും
Verse 74: ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം
Verse 75: പരിശുദ്‌ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം നമുക്കു നല്‍കാനുമായിട്ടാണ് ഇത്.
Verse 76: നീയോ, കുഞ്ഞേ, അത്യുന്നതന്‍െറ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേനീ പോകും.
Verse 77: അത് അവിടുത്തെ ജനത്തിന് പാപമോചനംവഴിയുള്ള രക്‌ഷയെക്കുറിച്ച് അറിവുകൊടുക്കാനും,
Verse 78: നമ്മുടെ ദൈവത്തിന്‍െറ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെസന്‌ദര്‍ശിക്കുമ്പോള്‍
Verse 79: ഇരുളിലും, മരണത്തിന്‍െറ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്‍െറ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.
Verse 80: ശിശു വളര്‍ന്നു, ആത്‌മാവില്‍ ശക്‌തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു.