Verse 1: അമിത്തായിയുടെ പുത്രന്‍ യോനായ്‌ക്ക് കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
Verse 2: നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയില്‍ച്ചെന്ന് അതിനെതിരേ വിളിച്ചു പറയുക. എന്തെന്നാല്‍, അവരുടെ ദുഷ്‌ടത എന്‍െറ സന്നിധിയില്‍ എത്തിയിരിക്കുന്നു.
Verse 3: എന്നാല്‍, യോനാ താര്‍ഷീഷിലേക്കു ഓടി കര്‍ത്താവിന്‍െറ സന്നിധിയില്‍ നിന്നു മറയാന്‍ ഒരുങ്ങി. അവന്‍ ജോപ്പായിലെത്തി. അവിടെ താര്‍ഷീഷിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട്‌യാത്രക്കൂലി കൊടുത്ത് അവന്‍ അതില്‍ കയറി. അങ്ങനെ താര്‍ഷീഷില്‍ ചെന്നു കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്ന് ഒളിക്കാമെന്ന് അവന്‍ കരുതി.
Verse 4: എന്നാല്‍, കര്‍ത്താവ് കടലിലേക്ക് ഒരു കൊടുങ്കാറ്റ് അയച്ചു; കടല്‍ക്‌ഷോഭത്തില്‍ കപ്പല്‍ തകരുമെന്നായി.
Verse 5: കപ്പല്‍യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്‍മാരെ വിളിച്ചപേക്‌ഷിച്ചു. ഭാരം കുറയ്‌ക്കാന്‍വേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവര്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍, യോനാ കപ്പലിന്‍െറ ഉള്ളറയില്‍ കിടന്നുറങ്ങുകയായിരുന്നു.
Verse 6: അപ്പോള്‍ കപ്പിത്താന്‍ അടുത്തുവന്ന് അവനോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണ് ഇതിന്‍െറ അര്‍ഥം? എഴുന്നേറ്റ് നിന്‍െറ ദൈവത്തെ വിളിച്ചപേക്‌ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്‌ഷേ അവിടുന്ന് നമ്മെഓര്‍ത്തേക്കും.
Verse 7: അനന്തരം അവര്‍ പരസ്‌പരം പറഞ്ഞു: ആരു നിമിത്തമാണ് നമുക്ക് ഈ അനര്‍ഥം ഭവിച്ചതെന്നറിയാന്‍ നമുക്കു നറുക്കിടാം. അവര്‍ നറുക്കിട്ടു. യോനായ്‌ക്കു നറുക്കുവീണു.
Verse 8: അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: പറയൂ, ആരു നിമിത്തമാണ് ഈ അനര്‍ഥം നമ്മുടെമേല്‍ വന്നത്? നിന്‍െറ തൊഴില്‍ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്‍െറ നാടേതാണ്? നീ ഏതു ജനതയില്‍പ്പെടുന്നു?
Verse 9: അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്. കടലും കരയും സൃഷ്‌ടിച്ച, സ്വര്‍ഗസ്‌ഥനായ ദൈവമായ കര്‍ത്താവിനെ ആണ് ഞാന്‍ ആരാധിക്കുന്നത്.
Verse 10: അപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ട് അവനോടു പറഞ്ഞു: നീ എന്താണ് ഈ ചെയ്‌തത്? അവന്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്ന് ഓടിയൊളിക്കുകയാണെന്ന്, അവന്‍ തന്നെ പറഞ്ഞ് അവര്‍ അറിഞ്ഞു.
Verse 11: അവര്‍ അവനോടു പറഞ്ഞു: കടല്‍ ശാന്തമാകേണ്ടതിന് ഞങ്ങള്‍ നിന്നെ എന്തുചെയ്യണം? കടല്‍ കൂടുതല്‍ കൂടുതല്‍ പ്രക്‌ഷുബ്‌ധമായിക്കൊണ്ടിരിക്കുന്നു.
Verse 12: അവന്‍ അവരോടു പറഞ്ഞു: എന്നെ എടുത്തു കടലിലേക്കെറിയുക. അപ്പോള്‍ കടല്‍ ശാന്തമാകും. എന്തെന്നാല്‍, ഞാന്‍ നിമിത്തമാണ് ഈ വലിയ കൊടുങ്കാറ്റ് നിങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.
Verse 13: കപ്പല്‍ കരയ്‌ക്ക് അടുപ്പിക്കുന്നതിനായി അവര്‍ ശക്‌തിപൂര്‍വം തണ്ടു വലിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, കടല്‍ അവര്‍ക്കെതിരേ പൂര്‍വാധികം ക്‌ഷോഭിക്കുകയായിരുന്നു.
Verse 14: അതുകൊണ്ട്, അവര്‍ കര്‍ത്താവിനോടു നിലവിളിച്ചു. കര്‍ത്താവേ, ഈ മനുഷ്യന്‍െറ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിക്കാനിടയാകരുതേ! നിഷ്‌കളങ്കരക്‌തം ചിന്തി എന്ന കുറ്റം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കര്‍ത്താവേ, അവിടുത്തെ ഹിതമനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിച്ചത്.
Verse 15: അനന്തരം, അവര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു.
Verse 16: ഉടനെ കടല്‍ ശാന്തമായി. അപ്പോള്‍ അവര്‍ കര്‍ത്താവിനെ അത്യധികം ഭയപ്പെടുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും നേര്‍ച്ചനേരുകയും ചെയ്‌തു.
Verse 17: യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്‌സ്യത്തെനിയോഗിച്ചു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്‌സ്യത്തിന്‍െറ ഉദരത്തില്‍ കഴിഞ്ഞു.