Verse 1: ദാവീദിന്‍െറ മകന്‍ സോളമന്‍ തന്‍െറ ആധിപത്യം ഉറപ്പിച്ചു. ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. അവിടുന്ന് അവനു പ്രതാപം നല്‍കി.
Verse 2: സഹസ്രാധിപന്‍മാര്‍, ശതാധിപന്‍മാര്‍,ന്യായാധിപന്‍മാര്‍, കുടുംബത്തലവന്‍മാരായ നേതാക്കന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ജനത്തോട് അവന്‍ സംസാരിച്ചു.
Verse 3: അതിനുശേഷം അവന്‍ ജനത്തോടുകൂടെ ഗിബയോനിലെ ആരാധനാസ്‌ഥലത്തേക്കു പോയി. കര്‍ത്താവിന്‍െറ ദാസനായ മോശ മരുഭൂമിയില്‍ വച്ചു നിര്‍മി ച്ചദൈവത്തിന്‍െറ സമാഗമകൂടാരം അവിടെയായിരുന്നു.
Verse 4: ദൈവത്തിന്‍െറ പേടകം ദാവീദ് കിരിയാത്ത്‌യയാറിമില്‍നിന്നു ജറുസലെമില്‍ സജ്‌ജമാക്കിയിരുന്ന കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു.
Verse 5: ഹൂറിന്‍െറ പുത്രനായ ഊറിയുടെ പുത്രന്‍ ബസാലേല്‍ ഓടുകൊണ്ടു നിര്‍മി ച്ചബലിപീഠം ഗിബയോനിലെ സമാഗമകൂടാരത്തിനു മുന്‍പില്‍ ഉണ്ടായിരുന്നു. അവിടെ സോളമനും ജനവും കര്‍ത്താവിനെ ആരാധിച്ചു.
Verse 6: സോളമന്‍ സമാഗമകൂടാരത്തിനു മുന്‍പിലുള്ളതും ഓടുകൊണ്ടു നിര്‍മിച്ചതും ആയ ബലിപീഠത്തെ സമീപിച്ച് ആയിരം ദഹനബലി അര്‍പ്പിച്ചു.
Verse 7: ആ രാത്രിയില്‍ ദൈവം സോളമനു പ്രത്യക്‌ഷനായി അരുളിച്ചെയ്‌തു: നിനക്ക് എന്തു വരമാണു വേണ്ടത്? ചോദിച്ചുകൊള്ളുക.
Verse 8: സോളമന്‍ പ്രതിവചിച്ചു: എന്‍െറ പിതാവായ ദാവീദിനെ അവിടുന്ന് അത്യധികം സ്‌നേഹിച്ചു; എന്നെ അവന്‍െറ പിന്‍ഗാമിയും രാജാവുമായി നിയമിക്കുകയും ചെയ്‌തു.
Verse 9: ദൈവമായ കര്‍ത്താവേ, എന്‍െറ പിതാവിനോടു ചെയ്‌ത വാഗ്‌ദാനം നിറവേറ്റണമേ! ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഈ ജനത്തെ ഭരിക്കാന്‍ എന്നെ അവിടുന്നു രാജാവാക്കിയല്ലോ.
Verse 10: ഈ ജനത്തെനയിക്കാന്‍ ജ്‌ഞാനവും വിവേകവും എനിക്കു നല്‍കണമേ! അവയില്ലാതെ, അവിടുത്തെ ഈ വലിയ ജനതതിയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും?
Verse 11: ദൈവം സോളമന് ഉത്തരമരുളി: കൊള്ളാം, സമ്പത്തോ ധനമോ പ്രശസ്‌തിയോ ശത്രുനിഗ്രഹമോ ദീര്‍ഘായുസ്‌സു പോലുമോ നീ ചോദിച്ചില്ല. ഞാന്‍ നിന്നെ രാജാവാക്കി, നിനക്ക് അധീനമാക്കിയിരിക്കുന്ന എന്‍െറ ജനത്തെ ഭരിക്കാന്‍ ജ്‌ഞാനവും വിവേകവും നീ ചോദിച്ചു.
Verse 12: ഞാന്‍ നിനക്ക് ജ്‌ഞാനവും വിവേകവും നല്‍കുന്നു. കൂടാതെ, നിന്‍െറ മുന്‍ഗാമികളോ പിന്‍ഗാമികളോ ആയരാജാക്കന്‍മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത സമ്പത്തും ധനവും പ്രശസ്‌തിയും ഞാന്‍ നിനക്കു നല്‍കും.
Verse 13: സോളമന്‍ ഗിബയോനിലെ ആരാധനാസ്‌ഥലത്തെ സമാഗമകൂടാരത്തിങ്കല്‍ നിന്നു ജറുസലെമിലേക്കു തിരികെപ്പോയി. അവിടെ അവന്‍ ഇസ്രായേലിനെ ഭരിച്ചു.
Verse 14: സോളമന്‍ ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം പേരുടെ കുതിരപ്പട്ടാളവും ശേഖരിച്ചു. അവരെ തന്‍െറ ആസ്‌ഥാനമായ ജറുസലെമിലും രഥങ്ങള്‍ സൂക്‌ഷിച്ചിരുന്ന നഗരങ്ങളിലും നിറുത്തി.
Verse 15: സോളമന്‍െറ കാലത്തു വെള്ളിയും പൊന്നും കല്ലുപോലെയും, ദേവ ദാരു, ഷെഫേലാതാഴ്‌വയിലെ അത്തിപോലെയും സുലഭമായിരുന്നു.
Verse 16: രാജാവ് കുതിരകളെയും രഥങ്ങളെയും ഈജിപ്‌തില്‍നിന്നും കുവെയില്‍ നിന്നും ആണ് ഇറക്കുമതി ചെയ്‌തിരുന്നത്. കുവെയില്‍ നിന്നും വര്‍ത്ത കന്‍മാര്‍ അവയെ വിലകൊടുത്ത് ഏറ്റുവാങ്ങി.
Verse 17: രഥമൊന്നിന് അറുനൂറു ഷെക്കല്‍ വെള്ളിയും കുതിരയൊന്നിന് നൂറ്റന്‍പതു ഷെക്കല്‍ വെള്ളിയുമാണ് ഈജിപ്‌തിലെ വില. ഇതുപോലെ അവര്‍ ഹിത്യരാജാക്കന്‍മാര്‍ക്കും സിറിയാരാജാക്കന്‍മാര്‍ക്കും ഇവ കയറ്റിയയച്ചിരുന്നു.