Verse 1: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ പെസഹാ ആചരിക്കുന്നതിനു ജറുസലെമില്‍ കര്‍ത്താവിന്‍െറ ആലയത്തിലേക്കു വരാന്‍ ഇസ്രായേലിലും യൂദായിലുമുള്ള സകലരോടും ഹെസെക്കിയാ അഭ്യര്‍ഥിച്ചു. എഫ്രായിം, മനാസ്‌സെ ഗോത്രങ്ങളെ കത്തുമുഖേന പ്രത്യേകമായും ക്‌ഷണിച്ചു.
Verse 2: രാജാവും പ്രഭുക്കന്‍മാരും ജറുസലെം സമൂഹവും രണ്ടാം മാസത്തില്‍ പെസഹാ ആചരിക്കുന്നതിനെപ്പറ്റി ആലോചന നടത്തി.
Verse 3: പെ സഹാത്തിരുനാള്‍ തക്കസമയത്തു ആചരിക്കുവാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ല. എന്തെന്നാല്‍, വിധിപ്രകാരം ശുദ്‌ധീകരണം നടത്തിയ പുരോഹിതന്‍മാരുടെ എണ്ണം കുറവായിരുന്നു. മാത്രമല്ല, ജനങ്ങള്‍ ജറുസലെ മില്‍ സമ്മേളിച്ചിരുന്നുമില്ല.
Verse 4: രണ്ടാംമാസത്തില്‍ പെസഹാ ആചരിക്കുകയെന്നതു സമൂഹത്തിനു സ്വീകാര്യമായി തോന്നി.
Verse 5: ജനം ജറുസലെമില്‍ വന്ന് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനു പെസഹാ ആചരിക്കണമെന്ന്, ബേര്‍ഷെബാമുതല്‍ ദാന്‍വരെ ഇസ്രായേലില്‍ എങ്ങും വിളംബരം ചെയ്യാന്‍, അവര്‍ കല്‍പന നല്‍കി. അതുവരെ വിധിപ്രകാരം അധികംപേര്‍ അത് ആചരിച്ചിരുന്നില്ല.
Verse 6: രാജാവും പ്രഭുക്കന്‍മാരും തയ്യാറാക്കിയ കല്‍പനയുമായി ദൂതന്‍മാര്‍ ഇസ്രായേലിലും യൂദായിലും ഉടനീളം സഞ്ചരിച്ചു. രാജകല്‍പന ഇതായിരുന്നു: ഇസ്രായേല്‍ ജനമേ, അസ്‌സീറിയാരാജാക്കന്‍മാരുടെ പിടിയില്‍ നിന്നു രക്‌ഷപെട്ട നിങ്ങളെ അവിടുന്നു കടാക്‌ഷിക്കേണ്ടതിനു നിങ്ങള്‍ അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും ഇസ്രായേലിന്‍െറയുംദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുവിന്‍.
Verse 7: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്‍മാരെയും സഹോദരന്‍മാരെയും പോലെ ആകരുത്. അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിനോട് അവിശ്വസ്‌തത കാണിച്ചു. നിങ്ങള്‍ കാണുന്നതുപോലെ അവിടുന്ന് അവരെ കഠിനമായി ശിക്‌ഷിച്ചു.
Verse 8: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെ ദുശ്‌ശാഠ്യക്കാരാകാതെ, കര്‍ത്താവിനെ അനുസരിക്കുവിന്‍. അവിടുത്തെ ഉഗ്രകോപം നിങ്ങളില്‍ നിന്നു നീങ്ങിപ്പോകേണ്ടതിന്, നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നേക്കുമായി വിശുദ്‌ധീകരിച്ചിരിക്കുന്ന ആലയത്തില്‍ വന്ന് അവിടുത്തെ ആരാധിക്കുവിന്‍.
Verse 9: നിങ്ങള്‍ കര്‍ത്താവിങ്കലേക്കു മടങ്ങി വരുമെങ്കില്‍, നിങ്ങളുടെ സഹോദരരും മക്കളും തങ്ങളെ തടവുകാരാക്കിയവരുടെ മുന്‍പില്‍ കരുണ കണ്ടെണ്ടത്തുകയും ഈ ദേശത്തേക്കു തിരിച്ചു വരുകയും ചെയ്യും. ദൈവമായ കര്‍ത്താവു കൃപാലുവും കാരുണ്യവാനും ആണ്. നിങ്ങള്‍ മടങ്ങിവന്നാല്‍ അവിടുന്നു നിങ്ങളില്‍നിന്നു മുഖം തിരിക്കുകയില്ല.
Verse 10: എഫ്രായിമിലും മനാസ്‌സെയിലുംസെബുലൂണ്‍ വരെ നഗരങ്ങള്‍തോറും ദൂതന്‍മാര്‍ സഞ്ചരിച്ചു. ജനങ്ങളാകട്ടെ, അവരെ പുച്‌ഛിച്ചു കളിയാക്കി.
Verse 11: ആഷേര്‍, മനാസ്‌സെ, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍ നിന്നു വളരെ കുറച്ചുപേര്‍ മാത്രമേ തങ്ങളെത്തന്നെ എളിമപ്പെടുത്തി ജറുസലെമിലേക്കു വന്നുള്ളു.
Verse 12: കര്‍ത്താവിന്‍െറ വചനമനുസരിച്ച് രാജാവും പ്രഭുക്കന്‍മാരും നല്‍കിയ കല്‍പന നിറവേറ്റുന്നതിനു യൂദായിലെ ജനങ്ങള്‍ ഏകമാനസരായി മുന്നോട്ടുവരാന്‍ ദൈവത്തിന്‍െറ കരം ഇടവരുത്തി.
Verse 13: രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരു വലിയ ജനാവലി ജറുസലെമില്‍ സമ്മേളിച്ചു.
Verse 14: അവര്‍ ജറുസലെമിലുണ്ടായിരുന്ന സകല ബലിപീഠങ്ങളും ധൂപപീഠങ്ങളും തച്ചുടച്ചു കിദ്രാണ്‍താഴ്‌വരയിലേക്ക് എറിഞ്ഞുകളഞ്ഞു.
Verse 15: രണ്ടാം മാസം പതിനാലാം ദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതന്‍മാരും ലേവ്യരും ലജ്‌ജിതരായി തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചതിനുശേഷം കര്‍ത്താവിന്‍െറ ആലയത്തില്‍ ദഹനബലിക്കുള്ള വസ്‌തുക്കള്‍ സജ്‌ജമാക്കി.
Verse 16: ദൈവ പുരുഷനായ മോശയുടെ നിയമമനുസരിച്ച് നിര്‍ദിഷ്‌ട സ്‌ഥാനങ്ങളില്‍ അവര്‍ നിന്നു. ലേവ്യര്‍ കൊടുത്ത രക്‌തം എടുത്തു പുരോഹിതന്‍മാര്‍ ബലിപീഠത്തിന്‍മേല്‍ തളിച്ചു.
Verse 17: സമൂഹത്തില്‍ പലരും തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചിരുന്നില്ല. അതിനാല്‍ ലേവ്യര്‍ അവര്‍ക്കുവേണ്ടി പെസഹാക്കുഞ്ഞാടിനെ കൊന്ന് കര്‍ത്തൃസന്നിധിയില്‍ പവിത്രമാക്കി.
Verse 18: വളരെപ്പേര്‍ - അതില്‍ ബഹുഭൂരിപക്‌ഷവും എഫ്രായിം, മനാസ്‌സെ, ഇസാക്കര്‍, സെബുലൂണ്‍ ഗോത്രങ്ങളില്‍നിന്നുള്ളവര്‍ - വിധിപ്രകാരമല്ലാതെ പെസഹാ ഭക്‌ഷിച്ചു. ഹെസെക്കിയാ അവര്‍ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ഥിച്ചു:
Verse 19: ദേവാലയനിയമപ്രകാരമുള്ള ശുദ്‌ധീകരണം കഴിഞ്ഞിട്ടില്ലാത്തവരെങ്കിലും, തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ഹൃദയപൂര്‍വം അന്വേഷിക്കുന്ന ഓരോരുത്തരോടും നല്ലവനായ കര്‍ത്താവു ക്‌ഷമിക്കുമാറാകട്ടെ.
Verse 20: കര്‍ത്താവു ഹെസെക്കിയായുടെ പ്രാര്‍ഥന കേട്ടു. അവിടുന്നു ജനത്തെ ശിക്‌ഷിച്ചില്ല.
Verse 21: ജറുസലെമില്‍ സമ്മേളി ച്ചഇസ്രായേല്‍ജനം ഏഴു ദിവസം അത്യാഹ്‌ളാദത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാള്‍ ആഘോഷിച്ചു; ലേവ്യരും പുരോഹിതന്‍മാരും നിത്യേന സര്‍വ ശക്‌തിയോടുകൂടി കര്‍ത്താവിനെ പാടിസ്‌തുതിച്ചു.
Verse 22: കര്‍ത്താവിന്‍െറ ശുശ്രൂഷയില്‍ പ്രകടിപ്പി ച്ചസാമര്‍ഥ്യത്തിനു ഹെസെക്കിയാ ലേവ്യരെ അഭിനന്‌ദിച്ചു. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനു സ്‌തോത്രവും സമാധാനബലികളും അര്‍പ്പിച്ച് ജനം ഏഴുദിവസം തിരുനാള്‍ ഭക്‌ഷണം ആസ്വദിച്ചു.
Verse 23: ഏഴു ദിവസംകൂടി തിരുനാള്‍ കൊണ്ടാടാന്‍ സമൂഹം തീരുമാനിച്ചു. അത് അവര്‍ ആനന്‌ദത്തോടെ ആഘോഷിച്ചു.
Verse 24: യൂദാരാജാവായ ഹെസെക്കിയാ അവര്‍ക്ക് ആയിരം കാളകളെയും ഏഴായിരം ആടുകളെയും കൊടുത്തു; പ്രഭുക്കന്‍മാര്‍ ആയിരം കാളകളെയും പതിനായിരം ആടുകളെയും. അസംഖ്യം പുരോഹിതന്‍മാര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചു.
Verse 25: യൂദാസമൂഹവും പുരോഹിതന്‍മാരും ലേവ്യരും ഇസ്രായേലില്‍ നിന്നുവന്ന സമൂഹവും യൂദായിലും ഇസ്രായേലിലും വന്നു താമസമാക്കിയവരും അത്യധികം സന്തോഷിച്ചു.
Verse 26: ജറുസലെമില്‍ ആഹ്‌ളാദം അലതല്ലി. ഇസ്രായേല്‍ രാജാവായ ദാവീദിന്‍െറ മകന്‍ സോളമന്‍െറ കാലത്തിനുശേഷം ഇങ്ങനെ ഒരുത്‌സവം അവിടെ നടന്നിട്ടില്ല.
Verse 27: പുരോഹിതന്‍മാരും ലേവ്യരും ജനത്തെ ആശീര്‍വദിച്ചു. അവരുടെ പ്രാര്‍ഥനയുടെ സ്വരം സ്വര്‍ഗത്തില്‍ ദൈവസന്നിധിയില്‍ എത്തി.