Verse 1: യഹോഷാഫാത്തിനു സമ്പത്തും പ്രശസ്‌തിയും വര്‍ധിച്ചു. അവന്‍ ആഹാബുകുടുംബവുമായി വിവാഹബന്‌ധത്തില്‍ ഏര്‍പ്പെട്ടു.
Verse 2: ഏതാനും വര്‍ഷങ്ങള്‍ക്കുശേഷംയഹോഷാഫാത്ത് സമരിയായില്‍ ആഹാബിനെ സന്‌ദര്‍ശിച്ചു. ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവനെയും കൂടെയുള്ളവരെയും സത്‌കരിച്ചു. അങ്ങനെ റാമോത്ത്‌വേഗിലയാദിനെതിരേയുദ്‌ധം ചെയ്യുവാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അവനെ പ്രരിപ്പിച്ചു.
Verse 3: ഇസ്രായേല്‍രാജാവായ ആഹാബ് യൂദാരാജാവായയഹോഷാഫാത്തിനോടു ചോദിച്ചു: റാമോത്ത്‌വേഗിലയാദിലേക്ക് നീ എന്നോടുകൂടി വരുമോ?യഹോ ഷാഫാത്ത് മറുപടി പറഞ്ഞു: നീ തയ്യാറാണെങ്കില്‍ ഞാനും തയ്യാര്‍. എന്‍െറ സൈന്യം നിന്‍െറ സൈന്യത്തെപ്പോലെ തന്നെ. ഞങ്ങള്‍ നിങ്ങളോടൊത്തുയുദ്‌ധത്തിനു പോരാം.
Verse 4: അവന്‍ തുടര്‍ന്നു: ആദ്യം കര്‍ത്താവിന്‍െറ ഹിതം ആരായാം.
Verse 5: അപ്പോള്‍ ഇസ്രായേല്‍രാജാവ് പ്രവാചകന്‍മാരെ വിളിച്ചുകൂട്ടി. അവര്‍ നാനൂറു പേരുണ്ടായിരുന്നു. അവന്‍ അവരോടു ചോദിച്ചു: റാമോത്ത് വേഗിലയാദിനോടുയുദ്‌ധംചെയ്യാന്‍ ഞാന്‍ പോകണമോ വേണ്ടായോ? അവര്‍ പറഞ്ഞു: പോവുക. ദൈവം അത് രാജാവിന്‍െറ കൈയില്‍ ഏല്‍പിക്കും.
Verse 6: അപ്പോള്‍യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്‍െറ ഇംഗിതം ആരായാന്‍ അവിടുത്തെ പ്രവാചകനായി മറ്റാരും ഇവിടെ ഇല്ലേ? ഇസ്രായേല്‍രാജാവ് പറഞ്ഞു:
Verse 7: കര്‍ത്താവിന്‍െറ ഹിതം ആരായാന്‍ ഒരാള്‍കൂടി ഉണ്ട്, ഇമ്‌ലായുടെ മകന്‍ മിക്കായാ. എന്നാല്‍, എനിക്ക് അവനോടു വെറുപ്പാണ്. അവന്‍ എനിക്കു തിന്‍മയല്ലാതെ നന്‍മ ഒരിക്കലും പ്രവചിക്കുകയില്ല.യഹോഷാഫാത്ത് പറഞ്ഞു: രാജാവ് അങ്ങനെ പറയരുതേ!
Verse 8: ആഹാബ് ഒരു ഭൃത്യനെ വിളിച്ച് ഇമ്‌ലായുടെ മകന്‍ മിക്കായായെ വേഗം കൂട്ടിക്കൊണ്ടുവരുവാന്‍ കല്‍പിച്ചു.
Verse 9: ഇസ്രായേല്‍രാജാവും യൂദാരാജാവായയഹോഷാഫാത്തും രാജ കീയ വസ്‌ത്രങ്ങളണിഞ്ഞ് സമരിയായുടെ കവാടത്തിനടുത്തുള്ള മെതിക്കളത്തില്‍ സിംഹാസനത്തില്‍ ഉപവിഷ്‌ടരായി. പ്രവാചകന്‍മാര്‍ അവരുടെ മുന്‍പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
Verse 10: അവരിലൊരാള്‍ കെനാനയുടെ മകന്‍ സെദെക്കിയാ ഇരുമ്പുകൊണ്ടുള്ളകൊമ്പുകള്‍വച്ച് ആഹാബിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു. നീ ഇതുകൊണ്ട് സിറിയാക്കാരെ കുത്തി നശിപ്പിക്കും.
Verse 11: എല്ലാ പ്രവാചകന്‍മാരും അതു ശരി വച്ചു പറഞ്ഞു: റാമോത്ത് വേഗിലയാദിനെതിരേ നീങ്ങുക. കര്‍ത്താവ് അത് രാജാവിന്‍െറ കൈകളില്‍ ഏല്‍പ്പിക്കും.
Verse 12: മിക്കായായെ വിളിക്കാന്‍ ചെന്ന രാജസേവകന്‍ അവനോടു പറഞ്ഞു: എല്ലാ പ്രവാചകന്‍മാരും ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.
Verse 13: മിക്കായാ പറഞ്ഞു: കര്‍ത്താവാണേ എന്‍െറ ദൈവം അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും.
Verse 14: അവന്‍ വന്നപ്പോള്‍ രാജാവ് ചോദിച്ചു: മിക്കായാ, ഞങ്ങള്‍ റാമോത്ത്‌വേഗിലയാദിനെതിരേയുദ്‌ധത്തിനു പോകണമോ വേണ്ടായോ? മിക്കായാ പറഞ്ഞു: പോയി വിജയം വരിക്കുക. കര്‍ത്താവ് അവരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കും. രാജാവ് പറഞ്ഞു:
Verse 15: കര്‍ത്താവിന്‍െറ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാന്‍ ആവശ്യപ്പെടണം.
Verse 16: അപ്പോള്‍ മിക്കായാ പറഞ്ഞു: ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്‍ജനം പര്‍വതങ്ങളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു. ഇവര്‍ക്കു നാഥനില്ല, കര്‍ത്താവ് അരുളിച്ചെയ്‌തിരിക്കുന്നു; ഇവര്‍ സ്വഭവനത്തിലേക്ക് സമാധാനത്തോടെ മടങ്ങട്ടെ.
Verse 17: ഇസ്രായേല്‍രാജാവ്‌യഹോഷാഫാത്തിനോടു പറഞ്ഞു: ഇവന്‍ എനിക്ക് തിന്‍മയല്ലാതെ ഒരിക്കലും നന്‍മ പ്രവചിക്കുകയില്ലെന്നു ഞാന്‍ പറഞ്ഞില്ലേ?
Verse 18: മിക്കായാ പറഞ്ഞു: കര്‍ത്താവിന്‍െറ വചനം ശ്രവിക്കുക. കര്‍ത്താവ് തന്‍െറ സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നതു ഞാന്‍ കണ്ടു. സ്വര്‍ഗീയ സൈന്യങ്ങള്‍ അവിടുത്തെ ഇടത്തും വലത്തും നിന്നിരുന്നു.
Verse 19: അപ്പോള്‍ കര്‍ത്താവ് ചോദിച്ചു: ഇസ്രായേല്‍രാജാവായ ആഹാബ് റാമോത്ത് വേഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ തക്കവണ്ണം ആര് അവനെ വശീകരിക്കും?
Verse 20: ഓരോരുത്തരും ഓരോവിധത്തില്‍ മറുപടി നല്‍കി. ഒരാത്‌മാവ് മുന്‍പോട്ടുവന്നു പറഞ്ഞു: ഞാന്‍ വശീകരിക്കാം. കര്‍ത്താവ് ചോദിച്ചു:
Verse 21: എങ്ങനെ? അവന്‍ പറഞ്ഞു: ഞാന്‍ പോയി അവന്‍െറ എല്ലാ പ്രവാചകന്‍മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്‌മാവായി ഇരിക്കും. അവിടുന്ന് അരുളിച്ചെയ്‌തു: പോയി അവനെ വശീകരിക്കുക.
Verse 22: നീ വിജയിക്കും. ഇതാ നിന്‍െറ ഈ പ്രവാചകന്‍മാരുടെ അധരങ്ങളില്‍ കര്‍ത്താവ് വ്യാജത്തിന്‍െറ ആത്‌മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക് അനര്‍ഥം വരുത്തുമെന്ന് കര്‍ത്താവ് അരുളിച്ചെയ്‌തിരിക്കുന്നു.
Verse 23: അപ്പോള്‍ കെനാനായുടെ മകന്‍ സെദെക്കിയാ അടുത്തുചെന്ന് മിക്കായായുടെ ചെകിട്ടത്തടിച്ചു കൊണ്ടു ചോദിച്ചു: നിന്നോടു സംസാരിക്കാന്‍ കര്‍ത്താവിന്‍െറ ആത്‌മാവ് എന്നെവിട്ട് ഏതുവഴിക്കാണ് നിന്‍െറ അടുത്തെത്തിയത്?
Verse 24: അതിനു മിക്കായാ പറഞ്ഞു: ഒളിക്കാന്‍ ഉള്ളറയില്‍ കടക്കുന്ന ദിവസം നീ അതറിയും.
Verse 25: ഇസ്രായേല്‍രാജാവ് കല്‍പിച്ചു: മിക്കായായെ പിടിച്ചു നഗരാധിപനായ ആമോന്‍െറയും രാജകുമാരനായ യോവാഷിന്‍െറയും മുന്‍പില്‍ കൊണ്ടുചെന്നു പറയുക:
Verse 26: ഞാന്‍ സമാധാനത്തില്‍ തിരിച്ചെത്തുന്നതുവരെ അല്‍പം മാത്രം അപ്പവും വെള്ളവും കൊടുത്ത് ഇവനെ കാരാഗൃഹത്തില്‍ സൂക്‌ഷിക്കുക എന്നു രാജാവ് ആജ്‌ഞാപിക്കുന്നു.
Verse 27: മിക്കായാ പറഞ്ഞു: നീ സമാധാനത്തില്‍ മടങ്ങിയെത്തുമെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്. ഇതു ജനം മുഴുവന്‍ കേള്‍ക്കട്ടെ!
Verse 28: ഇസ്രായേല്‍രാജാവും യൂദാരാജാവായയഹോഷാഫാത്തും റാമോത്ത്-ഗിലയാദിലേക്കു പുറപ്പെട്ടു.
Verse 29: ഇസ്രായേല്‍രാജാവ്‌യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷപ്രച്‌ഛന്നനായിയുദ്‌ധക്കളത്തിലേക്കു പോകാം; നീ രാജകീയവസ്‌ത്രം ധരിച്ചുകൊള്ളൂ. അങ്ങനെ ഇസ്രായേല്‍രാജാവ് വേഷം മാറി. അവര്‍യുദ്‌ധത്തിനു പോയി.
Verse 30: ഇസ്രായേല്‍രാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ ആരോടും പടപൊരുതരുത് എന്നു സിറിയാരാജാവ് തന്‍െറ രഥനായകന്‍മാരോടു കല്‍പിച്ചിരുന്നു.
Verse 31: യഹോഷാഫാത്തിനെ കണ്ടപ്പോള്‍ ഇതാ ഇസ്രായേല്‍രാജാവ് എന്നു പറഞ്ഞ് അവര്‍ അവനെ ആക്രമിച്ചു. അപ്പോള്‍യഹോഷാഫാത്ത് നിലവിളിച്ചു. കര്‍ത്താവ് അവനെ സഹായിച്ചു. അവരില്‍നിന്നു ദൈവം അവനെ വിടുവിച്ചു.
Verse 32: അവന്‍ ഇസ്രായേല്‍രാജാവല്ല എന്നു മനസ്‌സിലാക്കിയപ്പോള്‍ രഥനായകന്‍മാര്‍ അവനെതിരായുള്ള ആക്രമണത്തില്‍നിന്നു പിന്തിരിഞ്ഞു.
Verse 33: എന്നാല്‍,യദൃച്‌ഛയാ ഒരു ഭടന്‍ എയ്‌ത അമ്പ് ഇസ്രായേല്‍രാജാവിന്‍െറ മാര്‍ച്ചട്ടയ്‌ക്കും കവചത്തിനും ഇടയില്‍ തുളച്ചുകയറി. അവന്‍ സാരഥിയോടു പറഞ്ഞു: രഥം തിരിച്ച് എന്നെയുദ്‌ധക്കളത്തില്‍നിന്നു കൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.
Verse 34: അന്നു ഘോരയുദ്‌ധം നടന്നു. സന്‌ധ്യവരെ ഇസ്രായേല്‍രാജാവ് സിറിയാക്കാര്‍ക്കഭിമുഖമായി രഥത്തില്‍ ചാരിനിന്നു. സൂര്യാസ്‌തമയത്തോടെ അവന്‍ മരിച്ചു.