Verse 1: ഏഴാംവര്‍ഷംയഹോയാദാ പുരോഹിതന്‍ ശതാധിപന്‍മാരായ ജറോഹാമിന്‍െറ മകന്‍ അസറിയാ,യഹോഹനാന്‍െറ മകന്‍ ഇസ്‌മായേല്‍, ഓബെദിന്‍െറ മകന്‍ അസറിയാ, അദായായുടെ മകന്‍ മാസെയാ, സിക്രിയുടെ മകന്‍ എലിഷാഫാത്ത് എന്നിവരുമായി ധൈര്യപൂര്‍വം ഉടമ്പടിചെയ്‌തു.
Verse 2: അവര്‍ യൂദായിലെങ്ങും സഞ്ചരിച്ച് നഗരങ്ങളില്‍ നിന്ന് ലേവ്യരെയും ഇസ്രായേല്‍ കുടുംബത്തലവന്‍മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.
Verse 3: സമൂഹം മുഴുവന്‍ ദേവാലയത്തില്‍ വെച്ച് രാജാവുമായി ഒരുടമ്പടി ചെയ്‌തു.യഹോയാദാ അവരോടു പറഞ്ഞു: ഇതാ, രാജപുത്രന്‍! ദാവീദിന്‍െറ സന്തതിയെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്‌തിരിക്കുന്നതുപോലെ ഇവന്‍ രാജാവായി വാഴട്ടെ!
Verse 4: നിങ്ങള്‍ ചെയ്യേണ്ടതിതാണ്: സാബത്തില്‍ തവണമാറിവരുന്ന പുരോഹിതന്‍മാരിലും ലേവ്യരിലും മൂന്നിലൊരുഭാഗം ദേവാലയ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കണം.
Verse 5: ഒരുഭാഗം രാജകൊട്ടാരം കാക്കണം. മൂന്നാമത്തെ ഭാഗം അ ടിസ്‌ഥാനകവാടത്തില്‍ നിലയുറപ്പിക്കണം. ജനം ദേവാലയാങ്കണത്തില്‍ നില്‍ക്കട്ടെ.
Verse 6: പുരോഹിതന്‍മാരും ശുശ്രൂഷ നടത്തുന്ന ലേവ്യരും ഒഴികെ ആരും കര്‍ത്താവിന്‍െറ ആലയത്തില്‍ പ്രവേശിക്കരുത്. അവര്‍ ശുദ്‌ധിയുള്ള വരായതിനാല്‍ അവര്‍ക്കു പ്രവേശിക്കാം. എന്നാല്‍, ജനം കര്‍ത്താവിന്‍െറ നിബന്‌ധന കളനുസരിച്ചു പുറത്തുതന്നെ നില്‍ക്കണം.
Verse 7: ലേവ്യര്‍ ആയുധമേന്തി രാജാവിനു ചുറ്റും നിലകൊള്ളണം. അകത്ത് ആരെങ്കിലും കടന്നാല്‍ അവനെ കൊല്ലണം. അവര്‍ സദാ രാജാവിനോടൊപ്പമുണ്ടായിരിക്കണം.
Verse 8: ലേവ്യരും യൂദാനിവാസികളുംയഹോയാദായുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. സാബത്തില്‍ ശുശ്രൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ എല്ലാവരെയും അവര്‍ കൊണ്ടുവന്നു. കാരണം,യഹോയാദാപുരോഹിതന്‍ ആരെയും വിട്ടയച്ചില്ല.
Verse 9: ദേവാലയത്തില്‍ സൂക്‌ഷിച്ചിരുന്ന, ദാവീദു രാജാവിന്‍െറ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളും എടുത്ത്‌യഹോയാദാ നായകന്‍മാരെ ഏല്‍പിച്ചു.
Verse 10: തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെ ബലിപീഠത്തിനും ആലയത്തിനു ചുറ്റും ജനങ്ങളെ ആയുധ സജ്‌ജരാക്കി, കാവല്‍ നിര്‍ത്തി.
Verse 11: അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടം ധരിപ്പിച്ചു; അധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ചു.യഹോയാദായും പുത്രന്‍മാരും ചേര്‍ന്ന് അവനെ അഭിഷേകം ചെയ്‌തു. രാജാവു നീണാള്‍ വാഴട്ടെ എന്ന് അവര്‍ ആര്‍ത്തുവിളിച്ചു.
Verse 12: ജനം ഓടിക്കൂടി രാജാവിനെ സ്‌തുതിക്കുന്നതിന്‍െറ ആരവംകേട്ട്, അത്താലിയാ കര്‍ത്താവിന്‍െറ ആലയത്തില്‍ അവരുടെ അടുത്തേക്കു ചെന്നു.
Verse 13: ദേവാലയകവാടത്തില്‍ സ്‌തംഭത്തിനു സമീപം രാജാവു നില്‍ക്കുന്നതു അവള്‍ കണ്ടു; സേനാനായകന്‍മാരും കാഹളമൂതുന്നവരും രാജാവിന്‍െറ അടുത്തു നിന്നിരുന്നു; ജനമെല്ലാം ആഹ്‌ളാദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. ഗായകര്‍ സംഗീതോപകരണങ്ങളുമായി ആഘോഷത്തിനു നേതൃത്വംനല്‍കി. അത്താ ലിയാ വസ്‌ത്രം കീറി; രാജദ്രാഹം! രാജദ്രാഹം! എന്നു വിളിച്ചു പറഞ്ഞു.
Verse 14: യഹോയാദാപുരോഹിതന്‍ സേനാധിപന്‍മാരെ വിളിച്ചു പറഞ്ഞു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവനെ വാളിനിരയാക്കുവിന്‍. അവന്‍ തുടര്‍ന്നു: അവളെ കര്‍ത്താവിന്‍െറ ആലയത്തില്‍വച്ചുകൊല്ലരുത്.
Verse 15: അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്‍െറ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്നു വധിച്ചു.
Verse 16: തങ്ങള്‍ കര്‍ത്താവിന്‍െറ ജനമായിരിക്കുമെന്നുയഹോയാദായും ജനവും രാജാവും ഉടമ്പടി ചെയ്‌തു.
Verse 17: ജനമെല്ലാം കൂടി ബാലിന്‍െറ ആലയത്തില്‍ കടന്ന് അതു തകര്‍ത്തു. അവന്‍െറ ബലിപീഠങ്ങളും വിഗ്ര ഹങ്ങളും തച്ചുടച്ചു. ബാലിന്‍െറ പുരോഹിതനായ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു വധിച്ചു.
Verse 18: യഹോയാദാ പുരോഹിതന്‍മാരുടെയും ലേവ്യരുടെയും മേല്‍നോട്ടത്തില്‍ കര്‍ത്താവിന്‍െറ ആലയത്തിനു കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ദാവീദ് തന്‍െറ വിധിപ്രകാരം സന്തോഷത്തോടും ഗാനാലാപത്തോടുംകൂടെ, മോശയുടെ നിയമമനുസരിച്ചു കര്‍ത്താവിനു ദഹനബലികള്‍ അര്‍പ്പിക്കുന്നതിനും അവിടുത്തെ ആലയത്തിന്‍െറ ചുമതല വഹിക്കുന്നതിനും ലേവ്യപുരോഹിതന്‍മാരെയും ലേവ്യരെയും നിയോഗിച്ചിരുന്നു.
Verse 19: ഏതെങ്കിലും വിധത്തില്‍ അശുദ്‌ധരായവര്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ പ്രവേശിക്കാതിരിക്കുന്നതിനു വാതില്‍കാവല്‍ക്കാരെയുംയഹോയാദാ നിയമിച്ചു.
Verse 20: സേനാനായകന്‍മാര്‍, പൗരമുഖ്യര്‍, ദേശാധിപന്‍മാര്‍ എന്നിവ രുടെയും ജനത്തിന്‍െറയും അകമ്പടിയോടെ അവന്‍ രാജാവിനെ കര്‍ത്താവിന്‍െറ ആലയത്തില്‍നിന്ന് ഉപരികവാടത്തിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു സിംഹാസനത്തില്‍ അവരോധിച്ചു.
Verse 21: ജനം ആഹ്‌ളാദിച്ചു. അത്താലിയാ വാളിനിരയായതോടെ നഗരം ശാന്തമായി.