Verse 1: അറബികളോടുകൂടി വന്ന അക്രമിസംഘംയഹോറാമിന്‍െറ മൂത്തമക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെരാജാവായി വാഴിച്ചു. അങ്ങനെയഹോറാമിന്‍െറ മകന്‍ അഹസിയാ യൂദായില്‍ ഭരണം നടത്തി.
Verse 2: ഭരണമേറ്റപ്പോള്‍ അഹസിയായ്‌ക്ക് നാല്‍പത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രി അത്താലിയാ ആയിരുന്നു അവന്‍െറ അമ്മ.
Verse 3: മാതാവിന്‍െറ ദുഷ്‌പ്രരണ നിമിത്തം അഹസിയാ ആഹാബ്‌ഭവനത്തിന്‍െറ മാര്‍ഗത്തില്‍ ചരിച്ചു.
Verse 4: ആഹാബ്‌ഭവനത്തെപ്പോലെ കര്‍ത്താവിന്‍െറ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു. പിതാവിന്‍െറ മരണത്തിനുശേഷം ആഹാബിന്‍െറ ഭവനത്തില്‍പ്പെട്ടവരായിരുന്നു അവന്‍െറ ആലോചനക്കാര്‍. അത് അവന്‍െറ അധഃപതനത്തിനു കാരണമായി.
Verse 5: അവരുടെ ഉപദേശമനുസരിച്ച് അവന്‍ ഇസ്രായേല്‍ രാജാവും ആഹാബിന്‍െറ മകനുമായ യോറാമിനോടുകൂടെ റാമോത് ഗിലയാദില്‍ സിറിയാരാജാവായ ഹസായേലിനോടുയുദ്‌ധംചെയ്യാന്‍ പോയി. സിറിയാക്കാര്‍ യോറാമിനെ മുറിവേല്‍പിച്ചു.
Verse 6: റാമായില്‍വച്ച് സിറിയാരാജാവായ ഹസായേലുമായുള്ളയുദ്‌ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്‌സിക്കാന്‍ യോറാം ജസ്രലിലേക്കു മടങ്ങി. യൂദാരാജാവായയഹോറാമിന്‍െറ മകന്‍ അഹസിയാ, ആഹാബിന്‍െറ മകന്‍ യോറാം കിടപ്പായതിനാല്‍ അവനെ സന്‌ദര്‍ശിക്കാന്‍ ജസ്രലില്‍ എത്തി.
Verse 7: യോറാമിനെ സന്‌ദര്‍ശിക്കാന്‍ പോയത് അഹസിയായുടെ പതനത്തിനു കാരണമാകണമെന്ന് കര്‍ത്താവു നിശ്‌ചയിച്ചിരുന്നു. അവിടെവച്ച് നിംഷിയുടെ മകനും ആഹാബ്‌ഭവനത്തെനശിപ്പിക്കാന്‍ കര്‍ത്താവ് അഭിഷേകം ചെയ്‌തിരുന്നവനുമായ യേഹുവിനെ നേരിടാന്‍ യോറാമിനോടൊത്ത് അവര്‍ പോയി.
Verse 8: ആഹാബ്‌ഭവനത്തിനെതിരേ ശിക്‌ഷാവിധി നടത്തുമ്പോള്‍ യേഹു യൂദാപ്രഭുക്കന്‍മാരെയും അഹസിയായുടെ ചാര്‍ച്ചക്കാരായരാജസേവകന്‍മാരെയും കണ്ടുമുട്ടി. അവന്‍ അവരെ വധിച്ചു.
Verse 9: സമരിയായില്‍ ഓടിയൊളി ച്ചഅഹസിയായെ അവര്‍ തിരഞ്ഞുപിടിച്ച് യേഹുവിന്‍െറ മുന്‍പില്‍ കൊണ്ടുവന്നു വധിച്ചു. പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പിന്‍ചെന്നയഹോഷാഫാത്തിന്‍െറ പൗത്രനാണ് എന്നതിന്‍െറ പേരില്‍ അവര്‍ അവനെ സംസ്‌കരിച്ചു. രാജ്യം ഭരിക്കാന്‍ കഴിവുള്ള ആരും അഹസിയാക്കുടുംബത്തില്‍ അവശേഷിച്ചില്ല.
Verse 10: പുത്രന്‍മരിച്ചെന്നറിഞ്ഞപ്പോള്‍ അഹസിയായുടെ മാതാവ് അത്താലിയാ യൂദാരാജകുടുംബത്തില്‍പ്പെട്ട സകലരെയും വധിച്ചു.
Verse 11: എന്നാല്‍, രാജകുമാരിയായയഹോഷാബെയാത്ത് കൊല്ലപ്പെടാന്‍ പോകുന്ന രാജകുമാരന്‍മാരുടെ ഇടയില്‍നിന്ന് അഹസിയായുടെ മകന്‍ യോവാഷിനെ എടുത്ത് ആയയോടൊപ്പം ഒരു ശയനമുറിയില്‍ ഒളിപ്പിച്ചു.യഹോറാം രാജാവിന്‍െറ മകളും അഹസിയായുടെ സഹോദരിയുംയഹോയാദാ പുരോഹിതന്‍െറ ഭാര്യയും ആയ യെഹോഷാബെയാത്ത് യോവാഷിനെ ഒളിപ്പിച്ചതുകൊണ്ട് അത്താലിയായ്‌ക്ക് അവനെ വധിക്കാന്‍ കഴിഞ്ഞില്ല.
Verse 12: ആറു വര്‍ഷം അവന്‍ അവരോടുകൂടെ ദേവാലയത്തില്‍ ഒളിവില്‍ കഴിഞ്ഞു. ആ സമയം അത്താലിയാ രാജ്യം ഭരിച്ചു.