Verse 1: രാജാവാകുമ്പോള്‍ ജോസിയായ്‌ക്ക് എട്ടുവയസ്‌സായിരുന്നു. അവന്‍ മുപ്പത്തിയൊന്നുവര്‍ഷം ജറുസലെമില്‍ വാണു.
Verse 2: അവന്‍ കര്‍ത്താവിന്‍െറ മുന്‍പാകെ നീതി പ്രവര്‍ത്തിച്ചു; പിതാവായ ദാവീദിന്‍െറ മാര്‍ഗത്തില്‍നിന്ന് അണുവിട വ്യതിചലിച്ചില്ല.
Verse 3: അവന്‍ തന്‍െറ എട്ടാം ഭരണവര്‍ഷത്തില്‍, ചെറുപ്പമായിരിക്കെത്തന്നെ, പിതാവായ ദാവീദിന്‍െറ ദൈവത്തെ അന്വേഷിക്കാന്‍ ആരംഭിച്ചു. രാജാവായി പന്ത്രണ്ടുവര്‍ഷമായപ്പോള്‍ യൂദായിലും ജറുസലെമിലുമുണ്ടായിരുന്ന പൂജാഗിരികളും അഷേരാപ്രതിഷ്‌ഠകളും കൊത്തുവിഗ്രഹങ്ങള്‍, വാര്‍പ്പുപ്രതിമകള്‍ എന്നിവയും നശിപ്പിക്കാന്‍ തുടങ്ങി.
Verse 4: അവന്‍െറ മുന്‍പില്‍വച്ച് അവര്‍ ബാലിന്‍െറ ബലിപീഠങ്ങള്‍ തകര്‍ത്തു; അവയ്‌ക്കു മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍തല്ലിത്തകര്‍ത്തു; അഷേരാപ്രതിഷ്‌ഠകളും കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുപ്രതിമകളും തച്ചുടച്ചു. അവ ധൂളിയാക്കി അവയ്‌ക്കു ബലിയര്‍പ്പിച്ചിരുന്നവരുടെ ശവകുടീരങ്ങള്‍ക്കു മീതേ വിതറി.
Verse 5: പുരോഹിതന്‍മാരുടെ അസ്‌ഥികള്‍ അവരുടെ ബലിപീഠങ്ങളില്‍വച്ചു കത്തിച്ചു. അങ്ങനെ യൂദായെയും ജറുസലെമിനെയും ശുദ്‌ധീകരിച്ചു.
Verse 6: മനാസ്‌സെ, എഫ്രായിം, ശിമയോന്‍ തുടങ്ങി നഫ്‌താലിവരെയുള്ള ദേശങ്ങളിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇതു തുടര്‍ന്നു.
Verse 7: ഇസ്രായേല്‍ദേശത്തുടനീളം ഉണ്ടായിരുന്ന ബലിപീഠങ്ങള്‍ അവന്‍ നശിപ്പിച്ചു. അഷേരാ പ്രതിഷ്‌ഠകളും വിഗ്രഹങ്ങളും തകര്‍ത്തുപൊടിയാക്കി; ധൂപപീഠങ്ങള്‍ ഇടിച്ചുപൊളിച്ചു. അനന്തരം, അവന്‍ ജറുസലെ മിലേക്കു മടങ്ങി.
Verse 8: പതിനെട്ടാം ഭരണവര്‍ഷത്തില്‍ ദേശവും ആലയവും ശുദ്‌ധീകരിച്ചതിനുശേഷം അസാലിയായുടെ മകന്‍ ഷാഫാനെയും, നഗരാധിപനായ മാസേയായെയും, യൊവാഹാസിന്‍െറ മകനും രേഖകള്‍ സൂക്‌ഷിക്കുന്നവനുമായ യോവാഹിനെയും തന്‍െറ ദൈവമായ കര്‍ത്താവിന്‍െറ ആലയം പുനരുദ്‌ധരിക്കാന്‍ ജോസിയാ നിയോഗിച്ചു.
Verse 9: വാതില്‍ക്കാവല്‍ക്കാരായ ലേവ്യര്‍ ദേവാലയത്തില്‍ ശേഖരി ച്ചപണം അവന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായെ ഏല്‍പിച്ചു. ഈ പണം മനാസ്‌സെ, എഫ്രായിം, ഇസ്രായേലിന്‍െറ മറ്റുപ്രദേശങ്ങള്‍, യൂദാ, ബഞ്ചമിന്‍, ജറുസലെം എന്നിവിടങ്ങളില്‍നിന്നു പിരിച്ചെടുത്തതായിരുന്നു.
Verse 10: അതു ജോലിയുടെ മേല്‍നോട്ടം വഹിച്ചിരുന്നവരെ ഏല്‍പിച്ചു. അവര്‍ പണം ദേവാലയത്തിന്‍െറ കേടുപോക്കാനുപയോഗിച്ചു.
Verse 11: യൂദാരാജാക്കന്‍മാരുടെ അശ്രദ്‌ധകാരണം ജീര്‍ണിച്ചുപോയ കെട്ടിടങ്ങളുടെ കേടുപോക്കുന്നതിന് ചെത്തിയെടുത്ത കല്ലും തുലാങ്ങള്‍ക്കുള്ള തടിയും വാങ്ങാന്‍മരപ്പണിക്കാര്‍ക്കും കല്‍പണിക്കാര്‍ക്കും അവര്‍ ആ പണം കൊടുത്തു.
Verse 12: പണിക്കാര്‍ വിശ്വസ്‌തതയോടെ ജോലിചെയ്‌തു. അവരുടെ മേല്‍നോട്ടം വഹിക്കുന്നതിന് മെറാറിവംശജനായയഹത്ത്, ഒബാദിയാ, കൊഹാത്ത്‌വംശജരായ സഖറിയാ, മെഷുല്ലാം എന്നീ ലേവ്യരെ നിയോഗിച്ചു. സംഗീതോപകരണങ്ങളില്‍ വൈ ദഗ്‌ധ്യമുള്ള ലേവ്യര്‍,
Verse 13: ചുമടെടുക്കുന്നവരുടെയും മറ്റേതുതരം ജോലി ചെയ്യുന്നവരുടെയും ചുമതല വഹിച്ചു. ലേവ്യരില്‍ ഇനിയും ചിലര്‍ പകര്‍പ്പെഴുത്തുകാരും സേവകന്‍മാരും വാതില്‍കാവല്‍ക്കാരുമായിരുന്നു.
Verse 14: കര്‍ത്താവിന്‍െറ ദേവാലയത്തില്‍ നിക്‌ഷേപിച്ചിരുന്ന പണം പുറത്തെടുത്തപ്പോള്‍, മോശ മുഖേന കര്‍ത്താവു നല്‍കിയിരുന്ന നിയമത്തിന്‍െറ ഗ്രന്‌ഥം ഹില്‍ക്കിയാപുരോഹിതന്‍ കണ്ടെണ്ടത്തി.
Verse 15: അവന്‍ വിചാരിപ്പുകാരനായ ഷാഫാനോടു പറഞ്ഞു: കര്‍ത്താവിന്‍െറ ആലയത്തില്‍ ഞാന്‍ നിയമഗ്രന്‌ഥം കണ്ടെണ്ടത്തിയിരിക്കുന്നു. അവന്‍ ഗ്രന്‌ഥം ഷാഫാനെ ഏല്‍പിച്ചു.
Verse 16: അതു രാജാവിന്‍െറ അടുത്തു കൊണ്ടുവന്നിട്ട് ഷാഫാന്‍ പറഞ്ഞു: അങ്ങ് ആജ്‌ഞാപിച്ചതെല്ലാം സേവകര്‍ അനുവര്‍ത്തിക്കുന്നു.
Verse 17: കര്‍ത്താവിന്‍െറ ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ അവര്‍ പണിക്കാരെയും മേല്‍നോട്ടക്കാരെയും ഏല്‍പിച്ചു.
Verse 18: കാര്യസ്‌ഥനായ ഷാഫാന്‍ പറഞ്ഞു: ഹില്‍ക്കിയാ പുരോഹിതന്‍ എന്‍െറ കൈയില്‍ ഒരു ഗ്രന്‌ഥം തന്നിട്ടുണ്ട്. അവന്‍ അതു രാജാവിന്‍െറ മുന്‍പില്‍ വായിച്ചു.
Verse 19: നിയമ വചനങ്ങള്‍ കേട്ടപ്പോള്‍ രാജാവു വസ്‌ത്രം കീറി.
Verse 20: ഹില്‍ക്കിയാ ഷാഫാന്‍െറ മകന്‍ അഹീക്കാം, മിക്കായുടെ മകന്‍ അബ്‌ദോന്‍, കാര്യസ്‌ഥനായ ഷാഫാന്‍, രാജസേവകനായ അസായാ എന്നിവരോടു രാജാവു കല്‍പിച്ചു:
Verse 21: നിങ്ങള്‍ പോയി എനിക്കും ഇസ്രായേലിലും യൂദായിലും അവശേഷിക്കുന്ന ജനത്തിനുംവേണ്ടി ഈ ഗ്രന്‌ഥത്തിലെ വചനങ്ങളെപ്പറ്റി കര്‍ത്താവിനോട് ആരായുവിന്‍. ഈ ഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്നതിന്‍പ്രകാരം നമ്മുടെ പിതാക്കന്‍മാര്‍ കര്‍ത്താവിന്‍െറ വചനം അനുസരിക്കാതിരുന്നതിനാല്‍ അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിച്ചിരിക്കുന്നു.
Verse 22: ഹില്‍ക്കിയായും രാജാവയ ച്ചമറ്റുള്ള വരും കൂടി ഹുല്‍ദാപ്രവാചികയുടെ അടുക്കല്‍ച്ചെന്നു വിവരം അറിയിച്ചു. ഹസ്രായുടെ മകനായ തോക്‌ഹത്തിന്‍െറ മകനും വസ്‌ത്രം സൂക്‌ഷിപ്പുകാരനുമായ ഷല്ലൂമിന്‍െറ ഭാര്യയാണ് അവള്‍. പുതിയ ജറുസലെമി ലാണ് അവള്‍ പാര്‍ത്തിരുന്നത്.
Verse 23: അവള്‍ അവരോടു പറഞ്ഞു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളെ അയച്ചവനോടു ചെന്നു പറയുവിന്‍.
Verse 24: കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദാരാജാവിന്‍െറ മുന്‍പില്‍ വായിക്കപ്പെട്ട ഗ്രന്‌ഥത്തില്‍എഴുതിയിരിക്കുന്ന സകല ശാപങ്ങളും ഈ സ്‌ഥലത്തിന്‍മേലും ഇവിടത്തെനിവാസികളുടെമേലും ഞാന്‍ വര്‍ഷിക്കും
Verse 25: അവര്‍ എന്നെ പരിത്യജിക്കുകയും അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും അങ്ങനെ തങ്ങളുടെ കരവേലകളാല്‍ എന്നെ പ്രകോപിപ്പിക്കുകയുംചെയ്‌തതിനാല്‍ ഈ സ്‌ഥലത്തിന്‍മേല്‍എന്‍െറ ക്രോധം ഞാന്‍ ചൊരിയും. അതു ശമിക്കുകയില്ല.
Verse 26: കര്‍ത്താവിന്‍െറ ഹിതം ആരായാന്‍ നിങ്ങളെ അയ ച്ചയൂദാരാജാവിനോടു പറയുവിന്‍, നീ കേട്ട വാക്കുകളെക്കു റിച്ച് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
Verse 27: ഈ സ്‌ഥലത്തിനും ഇവിടത്തെനിവാസികള്‍ക്കും എതിരായ വാക്കുകള്‍ കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്‍െറ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുകയും വ സ്‌ത്രം കീറുകയും വിലപിക്കുകയും ചെയ്‌ത തിനാല്‍, ഞാന്‍ നിന്‍െറ യാചന ചെവിക്കാണ്ടിരിക്കുന്നു.
Verse 28: നീ പിതാക്കന്‍മാരോടു ചേര്‍ന്ന് സമാധാനത്തില്‍ സംസ്‌കരിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും. ഈ സ്‌ഥലത്തിന്‍െറയും ഇവിടത്തെനിവാസികളുടെയുംമേല്‍ ഞാന്‍ വരുത്താനിരിക്കുന്ന അനര്‍ഥങ്ങളൊന്നും നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ മടങ്ങിവന്ന് രാജാവിനെ വിവരമറിയിച്ചു.
Verse 29: രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രഷ്‌ഠന്‍മാരെ വിളിച്ചുകൂട്ടി.
Verse 30: യൂദാ- ജറുസലെം നിവാസികളെയും പുരോഹിതന്‍മാരെയും ലേവ്യരെയും വലുപ്പച്ചെറുപ്പമെന്നിയേ സകല ജനത്തെയും കൂട്ടി രാജാവ് കര്‍ത്താവിന്‍െറ ആലയത്തിലേക്കു ചെന്നു. ദേവാലയത്തില്‍നിന്നു കണ്ടെണ്ടത്തിയ ഉടമ്പടിയുടെ ഗ്രന്‌ഥം അവരെ വായിച്ചു കേള്‍പ്പിച്ചു.
Verse 31: കര്‍ത്താവിനെ പിന്‍ചെല്ലുമെന്നും, പൂര്‍ണ ഹൃദയത്തോടെ അവിടുത്തെ കല്‍പനകളും പ്രമാണങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും ഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങളെല്ലാം അനുസരിക്കുമെന്നും സ്വസ്‌ഥാനത്തുനിന്നുകൊണ്ട് രാജാവു കര്‍ത്താവിന്‍െറ മുന്‍പില്‍ ഉടമ്പടി ചെയ്‌തു.
Verse 32: ജറുസലെമിലും ബഞ്ചമിനിലുമുള്ള എല്ലാവരോടും അതു പാലിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവവുമായി ചെയ്‌ത ഉടമ്പടി ജറുസലെം നിവാസികള്‍ അനുസരിച്ചു.
Verse 33: ഇസ്രായേല്‍ദേശത്തുണ്ടായിരുന്ന സകല മ്‌ളേച്‌ഛതകളും ജോസിയാ നീക്കം ചെയ്‌തു; തങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ ഇസ്രായേല്‍നിവാസികളെ നിര്‍ബന്‌ധിച്ചു. അവന്‍െറ ജീവിതകാലം മുഴുവനും തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ സേവിക്കുന്നതില്‍നിന്ന് അവര്‍ പിന്‍മാറിയില്ല.