Verse 1: അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്‌സുള്ള ഉസിയായെ പിതാവായ അമസിയായുടെ സ്‌ഥാനത്തു രാജാവായി അവരോധിച്ചു.
Verse 2: പിതാവിന്‍െറ മരണത്തിനുശേഷം ഉസിയാ ഏലോത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.
Verse 3: പതിനാറാം വയസ്‌സില്‍ രാജ്യഭാരം ഏറ്റ ഉസിയ ജറുസലെമില്‍ അന്‍പത്തിരണ്ടുവര്‍ഷം ഭരിച്ചു. അവന്‍െറ അമ്മജറുസലെംകാരിയക്കോലിയാ ആയിരുന്നു.
Verse 4: തന്‍െറ പിതാവായ അമസിയായെപ്പോലെ അവനും കര്‍ത്താവിന്‍െറ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.
Verse 5: തന്നെ ദൈവഭക്‌തി അഭ്യസിപ്പി ച്ചസഖറിയാ ജീവിച്ചിരുന്നിടത്തോളംകാലം അവന്‍ ദൈവത്തെ അന്വേഷിക്കുന്നതില്‍ ശ്രദ്‌ധാലുവായിരുന്നു. കര്‍ത്താവിനെ അന്വേഷി ച്ചകാലമത്രയും ദൈവം അവന് ഐശ്വര്യം നല്‍കി.
Verse 6: ഉസിയാ ഫിലിസ്‌ത്യര്‍ക്കെതിരേയുദ്‌ധത്തിനു പുറപ്പെട്ടു. ഗത്ത്,യാബ്‌നെ, അഷ്‌ദോദ് എന്നീ പട്ടണങ്ങളുടെ മതിലുകള്‍ തകര്‍ത്തു. അഷ്‌ദോദിലും മറ്റു ചില ഫിലിസ്‌ത്യപ്രദേശങ്ങളിലും പട്ടണങ്ങള്‍ പണിതു.
Verse 7: ഫിലിസ്‌ത്യരെയും ഗൂര്‍ബാലിലുള്ള അറബികളെയും മെയൂന്യരെയും നേരിടാന്‍ ദൈവം അവനെ സഹായിച്ചു.
Verse 8: അമ്മോന്യര്‍ ഉസിയായ്‌ക്കു കപ്പം കൊടുത്തു. അവന്‍ അതിപ്രബലനായി. അവന്‍െറ കീര്‍ത്തി ഈജിപ്‌തുവരെയും വ്യാപിച്ചു.
Verse 9: കോണ്‍കവാടം, താഴ്‌വരക്കവാടം, മതില്‍ത്തിരിവ് എന്നിവയ്‌ക്കു സമീപം ഗോപുരങ്ങള്‍ പണിത് അവന്‍ ജറുസലേമിനെ സുരക്‌ഷിതമാക്കി.
Verse 10: അവന്‍ മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയുംഅനേകം കിണറുകള്‍ കുഴിക്കുകയും ചെയ്‌തു. അവനു ഷെഫേലായിലും സമതലത്തിലും ധാരാളം കാലിക്കൂട്ടങ്ങളുണ്ടായിരുന്നു. കൃഷിയില്‍ തത്‌പരനായിരുന്നതിനാല്‍ , അവന്‍ കുന്നുകളിലും ഫലപുഷ്‌ടിയുള്ള പ്രദേശങ്ങളിലും കര്‍ഷകരെയും മുന്തിരിക്കൃഷിക്കാരെയും നിയോഗിച്ചു.
Verse 11: രാജാവിന്‍െറ സേനാധിപന്‍മാരില്‍ ഒരുവനായ ഹനനിയായുടെ നിര്‍ദേശമനുസരിച്ച് കാര്യവിചാരക നായ ജയിയേലും രാജസേവകനായ മാസെയായും തയ്യാറാക്കിയ കണക്കിന്‍പടി ഉസിയായ്‌ക്കുയുദ്‌ധത്തിനുശേഷിയുള്ള അനേക ഗണങ്ങളടങ്ങിയ സൈന്യം ഉണ്ടായിരുന്നു.
Verse 12: യുദ്‌ധവീരന്‍മാരായ കുടുംബത്തലവന്‍മാര്‍ രണ്ടായിരത്തിയറുനൂറു പേരുണ്ടായിരുന്നു.
Verse 13: അവരുടെ കീഴില്‍ രാജാവിനുവേണ്ടി ശത്രുക്കളോടു പൊരുതാന്‍ കഴിവുറ്റ മൂന്നു ലക്‌ഷത്തിയേഴായിരത്തിയഞ്ഞൂറു പടയാളികളുമുണ്ടായിരുന്നു.
Verse 14: ഉസിയാ തന്‍െറ ഭടന്‍മാര്‍ക്കുവേണ്ടി പരിച, കുന്തം, പടത്തൊപ്പി, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവ സജ്‌ജ മാക്കി.
Verse 15: അമ്പും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനായി ജറുസലെമിലെ ഗോപുരങ്ങളിലും മതിലിന്‍െറ കോണുകളിലും വിദഗ്‌ധന്‍മാരെക്കൊണ്ട്‌യന്ത്രങ്ങള്‍ തീര്‍പ്പിച്ചു. ദൈവം അദ്‌ഭുതകരമാംവിധം സഹായിച്ചതിനാല്‍, അവന്‍ പ്രാബല്യം നേടി. അവന്‍െറ കീര്‍ത്തി വിദൂരങ്ങളിലും പരന്നു.
Verse 16: പ്രാബല്യം നേടിയപ്പോള്‍ അവന്‍ അഹങ്കാരപ്രമത്തനായിത്തീര്‍ന്നു. അത് അവനെ നാശത്തിലേക്കു നയിച്ചു. തന്‍െറ ദൈവമായ കര്‍ത്താവിനോട് അവന്‍ അവിശ്വസ്‌തത കാണിച്ചു. ധൂപപീഠത്തില്‍ ധൂപം അര്‍പ്പിക്കാന്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ പ്രവേശിച്ചു.
Verse 17: കരുത്തന്‍മാരായ എണ്‍പതു പുരോഹിതന്‍മാരോടുകൂടി അസറിയാപുരോഹിതന്‍ അവന്‍െറ പിന്നാലെ ചെന്നു.
Verse 18: ഉസിയായെ തടഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു:ഉസിയാ, നീയല്ല കര്‍ത്താവിനു ധൂപം അര്‍പ്പിക്കേണ്ടത്. അഹറോന്‍െറ പുത്രന്‍മാരും ധൂപാര്‍പ്പണത്തിനു പ്രത്യേകം നിയോഗിക്കപ്പെട്ടവരുമായ പുരോഹിതന്‍മാരാണ്. വിശുദ്‌ധസ്‌ഥലത്തുനിന്നു പുറത്തുകടക്കൂ, നീ ചെയ്‌തതു തെറ്റാണ്. ഇതു ദൈവമായ കര്‍ത്താവിന്‍െറ മുന്‍പാകെ നിനക്കു മഹത്വം നല്‍കുകയില്ല.
Verse 19: ഉസിയാ കുപിതനായി. അവന്‍ കൈയില്‍ ധൂപ കലശവുമായി നില്‍ക്കുകയായിരുന്നു. പുരോഹിതന്‍മാരോടു കോപി ച്ചക്‌ഷണത്തില്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ ധൂപപീഠത്തിനു സമീപത്ത്, അവരുടെ മുന്‍പില്‍വച്ചുതന്നെ അവന്‍െറ നെറ്റിയില്‍ കുഷ്‌ഠം പിടിപെട്ടു.
Verse 20: പ്രധാനപുരോഹിതനായ അസറിയായും മറ്റു പുരോഹിതന്‍മാരും അവനെ നോക്കി. അതാ, അവന്‍െറ നെറ്റിയില്‍ കുഷ്‌ഠം! അവനെ അവര്‍ ഉടനെ പുറത്താക്കി. കര്‍ത്താവു ശിക്‌ഷിച്ചതിനാല്‍ പുറത്തുപോകാന്‍ അവന്‍ തിടുക്കംകൂട്ടി.
Verse 21: മരിക്കുന്നതുവരെ ഉസിയാരാജാവു കുഷ്‌ഠരോഗിയായിക്കഴിഞ്ഞു. കുഷ്‌ഠരോഗി എന്ന നിലയില്‍ ദേവാലയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട് അവന്‍ ഒരു പ്രത്യേക വസതിയില്‍ കഴിഞ്ഞു. മകന്‍ യോഥാം കൊട്ടാരത്തിന്‍െറ ചുമതല ഏറ്റെടുത്തു ജനത്തെ ഭരിച്ചു.
Verse 22: ഉസിയായുടെ ഇതര പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ആമോസിന്‍െറ മകനായ ഏശയ്യാ പ്രവാചകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Verse 23: ഉസിയാ പിതാക്കന്‍മാരോടു ചേര്‍ന്നു. കുഷ്‌ഠരോഗിയായിരുന്നതിനാല്‍ അവര്‍ അവനെ രാജാക്കന്‍മാരുടെ ശ്‌മശാനഭൂമിയില്‍ പിതാക്കന്‍മാര്‍ക്കു സമീപം മറവുചെയ്‌തു. മകന്‍ യോഥാം രാജാവായി.