Verse 1: ആഹാസ് ഇരുപതാംവയസ്‌സില്‍ ഭരണം തുടങ്ങി; പതിനാറുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. എന്നാല്‍, തന്‍െറ പൂര്‍വിക നായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചില്ല.
Verse 2: അവന്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ മാര്‍ഗത്തില്‍ ചരിച്ചു. ബാലിനു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി.
Verse 3: ബന്‍ഹിന്നോം താഴ്‌വരയില്‍ ധൂപം അര്‍പ്പിച്ചു. ഇസ്രായേലിന്‍െറ മുന്‍പില്‍ നിന്നു കര്‍ത്താവു തുരത്തിയ ജനതകളുടെ മ്‌ളേച്‌ഛാചാരങ്ങളെ അനുകരിച്ച് അവന്‍ സ്വപുത്രന്‍മാരെ ഹോമിച്ചു.
Verse 4: പൂജാഗിരികളിലും മലകളിലും, ഓരോ പച്ചമരത്തിന്‍െറയും ചുവട്ടിലും അവന്‍ ബലിയും ധൂപവും അര്‍പ്പിച്ചു.
Verse 5: ദൈവമായ കര്‍ത്താവ് അവനെ സിറിയാരാജാവിന്‍െറ കൈകളില്‍ ഏല്‍പിച്ചു. അവന്‍ ആഹാസിനെ തോല്‍പിച്ച് അനേകംപേരെ തടവുകാരാക്കി ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. കര്‍ത്താവ് ആഹാസിനെ ഇസ്രായേല്‍രാജാവിനു വിട്ടുകൊടുത്തു. ഇസ്രായേല്‍രാജാവു കൂട്ടക്കൊല നടത്തി അവനെ പരാജയപ്പെടുത്തി.
Verse 6: തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദാസൈന്യത്തില്‍നിന്നു ഒരു ലക്‌ഷത്തിയിരുപതിനായിരം ധീരയോദ്‌ധാക്കളെ റമാലിയായുടെ മകന്‍ പെക്കാഹ് ഒറ്റ ദിവസം കൊണ്ടു വധിച്ചു.
Verse 7: ധീരനും എഫ്രായിംകാരനുമായ സിക്രി, രാജപുത്രനായ മാസേയായെയും കൊട്ടാരം വിചാരിപ്പുകാരനായ അസ്രിക്കാമിനെയും രാജാവുകഴിഞ്ഞാല്‍ അടുത്ത അധികാരിയായ എല്‍കാനയെയും വധിച്ചു.
Verse 8: തങ്ങളുടെ സഹോദരരായ യൂദാനിവാസികളില്‍ സ്‌ത്രീകളും കുഞ്ഞുങ്ങളുമടക്കം രണ്ടു ലക്‌ഷംപേരെ ഇസ്രായേല്‍ തടവുകാരാക്കി. ധാരാളം കൊള്ളമുതലും അവര്‍ സമരിയായിലേക്കു കൊണ്ടുപോയി.
Verse 9: കര്‍ത്താവിന്‍െറ ഒരു പ്രവാചകന്‍ അവിടെയുണ്ടായിരുന്നു. അവന്‍െറ പേര് ഒദേദ്. അവന്‍ സമരിയായിലേക്കു വന്ന സൈന്യത്തിന്‍െറ നേരേ ചെന്നു പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു യൂദായോടു കോപിച്ച് അവരെ നിങ്ങളുടെ കൈയില്‍ ഏല്‍പിച്ചുതന്നു. എന്നാല്‍, നിങ്ങള്‍ അവരെ ക്രൂരമായി വധിച്ചു. ഈ കാര്യം കര്‍ത്താവിന്‍െറ മുന്‍പില്‍ എത്തിയിരിക്കുന്നു.
Verse 10: ജറുസലെമിലും യൂദായിലുമുള്ള സ്‌ത്രീപുരുഷന്‍മാരെ അടിമകളാക്കുവാന്‍ നിങ്ങള്‍ ഇപ്പോള്‍ ഒരുമ്പെടുന്നു. നിങ്ങളും നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്‌തിട്ടില്ലേ?
Verse 11: ഞാന്‍ പറയുന്നതു കേള്‍ക്കുക. തടവുകാരായി നിങ്ങള്‍ കൊണ്ടുവന്ന ഈ സഹോദരരെ വിട്ടയയ്‌ക്കുക. കര്‍ത്താവിന്‍െറ ഉഗ്രകോപം ഇതാ നിങ്ങളുടെമേല്‍ പതിക്കാന്‍ പോകുന്നു.
Verse 12: യോഹന്നാന്‍െറ മകന്‍ അസറിയാ, മെഷില്ലെമോത്തിന്‍െറ മകന്‍ ബറെക്കിയാ, ഷല്ലൂമിന്‍െറ മകന്‍ യഹിസ്‌കിയാ. ഹദ്‌ലായിയുടെ മകന്‍ അമാസാ എന്നീ എഫ്രായിം നേതാക്കന്‍മാര്‍യുദ്‌ധത്തില്‍നിന്നു മടങ്ങിവന്നവരോടു പറഞ്ഞു:
Verse 13: തടവുകാരെ നിങ്ങള്‍ ഇങ്ങോട്ടു കൊണ്ടുവരരുത്; കൊണ്ടുവന്നാല്‍, കര്‍ത്താവിന്‍െറ മുന്‍പില്‍ നാം കുറ്റക്കാരാകും. നമ്മുടെ പാപങ്ങളും അകൃത്യങ്ങളും പെരുപ്പിക്കാനാണു നിങ്ങള്‍ തുനിയുന്നത്. ഇപ്പോള്‍ത്തന്നെ അതു ഘോരമാണ്. ഇസ്രായേലിനെതിരേ കര്‍ത്താവിന്‍െറ ക്രോധം ജ്വലിക്കുന്നു.
Verse 14: അപ്പോള്‍ പടയാളികള്‍ തടവുകാരെയും കൊള്ളവസ്‌തുക്കളെയും പ്രഭുക്കന്‍മാരുടെയും സമൂഹത്തിന്‍െറയും പക്കല്‍ ഏല്‍പിച്ചു.
Verse 15: പ്രത്യേകം നിയുക്‌തരായ ആളുകള്‍ തടവുകാരെ ഏറ്റെടുത്തു; കൊള്ളമുതലില്‍നിന്ന് ആവശ്യമായവയെടുത്ത് നഗ്‌നരായവരെ ഉടുപ്പിച്ചു; ചെരിപ്പു ധരിപ്പിച്ചു; അവര്‍ക്കു ഭക്‌ഷണപാനീയങ്ങള്‍ നല്‍കി; തൈലം പൂശി; തളര്‍ന്നവരെ കഴുതപ്പു റത്തു കയറ്റി. അങ്ങനെ ഈന്തപ്പനകളുടെ നഗരമായ ജറീക്കോയില്‍ അവരുടെ സഹോദരരുടെ അടുത്തെത്തിച്ചു. അനന്തരം, അവര്‍ സമരിയായിലേക്കു മടങ്ങി.
Verse 16: ഏദോമ്യര്‍ യൂദായെ ആക്രമിച്ചു. അനേ കരെ തടവുകാരാക്കിയപ്പോള്‍
Verse 17: ആഹാസ് രാജാവ് അസ്‌സീറിയാരാജാവിന്‍െറ സഹായം അപേക്‌ഷിച്ചു.
Verse 18: ഫിലിസ്‌ത്യരും യൂദായ്‌ക്കെതിരേ തിരിഞ്ഞു. അവര്‍ ഷെഫേലായിലെയും നെഗെബിലെയും നഗരങ്ങളെ ആക്രമിച്ച് ബേത്‌ഷേമെഷ്, അയ്യാലോണ്‍, ഗദെറോത്ത് എന്നിവയും സൊക്കൊ, തിമ്‌നാ, ഗിംസോ എന്നിവയും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കി, അവിടെ വാസമുറപ്പിച്ചു.
Verse 19: ഇസ്രായേല്‍രാജാവായ ആഹാസ് ദുര്‍വൃത്തനും കര്‍ത്താവിനോട് വിശ്വസ്‌തത പുലര്‍ത്താത്തവനും ആയിരുന്നതിനാല്‍ , കര്‍ത്താവു യൂദായുടെ അധഃപതനത്തിന് ഇടവരുത്തി.
Verse 20: അ സ്‌സീറിയാരാജാവായ തില്‍ഗത്ത്‌പില്‍നേ സര്‍ അവനെ സഹായിക്കുന്നതിനു പകരം ആക്രമിച്ചു പീഡിപ്പിച്ചു.
Verse 21: ആഹാസ് ദേവാലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്‍മാരുടെ ഭവനങ്ങളിലും നിന്നു ധനം ശേഖരിച്ച്, അസ്‌സീറിയാരാജാവിനു കപ്പം കൊടുത്തു. എന്നാല്‍, ഉപകാരമുണ്ടായില്ല.
Verse 22: ദുരിതംവന്നപ്പോള്‍ ആഹാസ്‌രാജാവ് കര്‍ത്താവിനോടു കൂടുതല്‍ അവിശ്വസ്‌തത കാണിച്ചു.
Verse 23: സിറിയാരാജാക്കന്‍മാരെ അവരുടെ ദേവന്‍മാര്‍ സഹായിച്ചു; ആ ദേവന്‍മാര്‍ക്കു ബലിയര്‍പ്പിച്ചാല്‍ അവര്‍ എന്നെയും സഹായിച്ചേക്കും എന്നുപറഞ്ഞ് തന്നെ തോല്‍പി ച്ചദമാസ്‌ക്കസിലെ ദേവന്‍മാര്‍ക്ക് ആഹാസ് ബലിയര്‍പ്പിച്ചു. അത് അവന്‍െറയും രാജ്യത്തിന്‍െറയും വിനാശത്തിനു കാരണമായി.
Verse 24: അവന്‍ ദേവാലയത്തിലെ ഉപകരണങ്ങള്‍ ഒരുമിച്ചുകൂട്ടി ഉടച്ചു. കര്‍ത്താവിന്‍െറ ആലയം പൂട്ടി; ജറുസലെമിന്‍െറ എല്ലാ മുക്കിലും മൂലയിലും ബലിപീഠങ്ങള്‍ സ്‌ഥാപിച്ചു.
Verse 25: യൂദായിലെ നഗരങ്ങളിലെല്ലാം അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുന്നതിനു പൂജാഗിരികള്‍ നിര്‍മിച്ചു. അങ്ങനെ തന്‍െറ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ അവന്‍ പ്രകോപിപ്പിച്ചു.
Verse 26: അവന്‍െറ ഇതര പ്രവര്‍ത്തനങ്ങളും രീതികളും ആദ്യന്തം യൂദായിലെയും ഇസ്രായേലിലെയും രാജാക്കന്‍മാരുടെ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Verse 27: ആഹാസ് പിതാക്കന്‍മാരോടു ചേര്‍ന്നു; ജറുസലെം നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇസ്രായേല്‍രാജാക്കന്‍മാരുടെ കല്ലറയിലല്ല. മകന്‍ ഹെസെക്കിയാ ഭരണമേറ്റു.