Verse 1: യോവാഷ് ഏഴാം വയസ്‌സില്‍ രാജാവായി. അവന്‍ നാല്‍പതുവര്‍ഷം ജറുസലെ മില്‍ ഭരണം നടത്തി. ബേര്‍ഷെബായിലെ സിബിയാ ആയിരുന്നു അവന്‍െറ മാതാവ്.
Verse 2: യഹോയാദാ പുരോഹിതന്‍ ജീവിച്ചിരുന്ന കാലമത്രയും യോവാഷ് കര്‍ത്താവിന്‍െറ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.
Verse 3: രാജാവിനുയഹോയാദാ രണ്ടു ഭാര്യമാരെ തിരഞ്ഞെടുത്തുകൊടുത്തു. അവരില്‍നിന്നു പുത്രന്‍മാരും പുത്രിമാരും ജാതരായി.
Verse 4: യോവാഷ് ദേവാലയത്തിന്‍െറ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തീരുമാനിച്ചു.
Verse 5: അവന്‍ പുരോഹിതന്‍മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി പറഞ്ഞു: ആണ്ടുതോറും നിങ്ങളുടെ ദൈവത്തിന്‍െറ ആലയത്തിന്‍െറ അറ്റ കുറ്റപ്പണികള്‍ ചെയ്യുന്നതിന് ആവശ്യമായ തുക യൂദാനഗരങ്ങളില്‍ച്ചെന്ന്, ഇസ്രായേല്‍ജനത്തില്‍നിന്നു പിരിച്ചെടുക്കുവിന്‍. ഇതിനു വിളംബം വരുത്തരുത്. എന്നാല്‍, ലേവ്യര്‍ അത്ര ഉത്‌സാഹം കാണിച്ചില്ല.
Verse 6: അതിനാല്‍, രാജാവ് അവരുടെ നേതാവായയഹോയാദായെ വിളിച്ചു ചോദിച്ചു: കര്‍ത്താവിന്‍െറ ദാസനായ മോശ സമാഗമകൂടാരത്തിനുവേണ്ടി ഇസ്രായേല്‍ സമൂഹത്തിന്‍മേല്‍ ചുമത്തിയിരുന്ന നികുതി യൂദായില്‍നിന്നും ജറുസലെമില്‍നിന്നും പിരിച്ചെടുക്കാന്‍ നീ ലേവ്യരോട് ആവശ്യപ്പെടാതിരുന്നതെന്തുകൊണ്ട്?
Verse 7: ദുഷ്‌ടയായ അത്താലിയായുടെ മക്കള്‍ ദേവാലയത്തിനു നാശനഷ്‌ടങ്ങള്‍ വരുത്തുകയും അതിലെ പൂജ്യവസ്‌തുക്കള്‍ ബാലിന്‍െറ ആരാധനയ്‌ക്ക് ഉപയോഗിക്കുകയും ചെയ്‌തു.
Verse 8: രാജാവിന്‍െറ കല്‍പനയനുസരിച്ച്, ദേവാലയ വാതില്‍ക്കല്‍ അവര്‍ ഒരു കാണിക്കപ്പെട്ടി സ്‌ഥാപിച്ചു.
Verse 9: ദൈവത്തിന്‍െറ ദാസനായ മോശ മരുഭൂമിയില്‍വച്ച് ഇസ്രായേലിന്‍െറ മേല്‍ ചുമത്തിയ നികുതി കര്‍ത്താവിനു നല്‍കണമെന്ന് യൂദായിലും ജറുസലെമിലും വിളംബരം ചെയ്‌തു.
Verse 10: പ്രഭുക്കന്‍മാരും ജനവും സന്തോഷപൂര്‍വം നികുതിദ്രവ്യം കൊണ്ടുവന്നു പെട്ടിനിറയുവോളം നിക്‌ഷേപിച്ചു.
Verse 11: ഏറെപണം വീണെന്നു കാണുമ്പോള്‍ ലേവ്യര്‍ പെട്ടി രാജസേവകരെ ഏല്‍പിക്കും. രാജാവിന്‍െറ കാര്യവിചാരകനും പ്രധാനപുരോഹിതന്‍െറ സേവകനുംകൂടി പണമെടുത്തിട്ട് പെട്ടി പൂര്‍വസ്‌ഥാനത്തു കൊണ്ടുവന്നു വയ്‌ക്കും. ദിവസേന ഇങ്ങനെ ചെയ്‌ത് അവര്‍ ധാരാളം പണം ശേഖരിച്ചു.
Verse 12: രാജാവുംയഹോയാദായും അതു കര്‍ത്താവിന്‍െറ ആലയത്തിലെ ജോലിയുടെ ചുമതല വഹിക്കുന്ന ആളിനെ ഏല്‍പ്പിച്ചു. അവര്‍ കര്‍ത്താവിന്‍െറ ആലയം പുനരുദ്‌ധരിക്കാന്‍ കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, ഇരുമ്പുപണിക്കാര്‍, പിച്ചളപ്പണിക്കാര്‍ എന്നിവരെ നിയോഗിച്ചു. അവര്‍ ഉത്‌സാഹപൂര്‍വം പണിചെയ്‌തതിനാല്‍, പണി പുരോഗമിച്ചു.
Verse 13: അങ്ങനെ ദേവാലയം പൂര്‍വസ്‌ഥിതി പ്രാപിച്ചു ബല വത്തായി.
Verse 14: പണിതീര്‍ന്നപ്പോള്‍ ബാക്കിവന്നതുക അവര്‍ രാജാവിനെയുംയഹോയാദായെയും ഏല്‍പ്പിച്ചു. അവര്‍ അതു കര്‍ത്താവിന്‍െറ ആലയത്തിലെ ശുശ്രൂഷയ്‌ക്കും ദഹന ബലിക്കും ആവശ്യകമായ ഉപകരണങ്ങള്‍, സുഗന്‌ധദ്രവ്യത്തിനുള്ള താലങ്ങള്‍, പൊന്നും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങള്‍ എന്നിവനിര്‍മിക്കാന്‍ ഉപയോഗിച്ചു.യഹോയാദായുടെ ജീവിതകാലമത്രയും കര്‍ത്താവിന്‍െറ ആലയത്തില്‍ ദഹനബലികള്‍ മുടങ്ങാതെ അര്‍പ്പിച്ചുപോന്നു.
Verse 15: യഹോയാദാ പൂര്‍ണവാര്‍ധക്യത്തിലെത്തി മരിച്ചു. മരിക്കുമ്പോള്‍ അവനു നൂറ്റിമുപ്പതു വയസ്‌സായിരുന്നു.
Verse 16: അവന്‍ ദൈവത്തെയും അവിടുത്തെ ആലയത്തെയുംപ്രതി ഇസ്രായേലില്‍ ഏറെനന്‍മ ചെയ്‌തതിനാല്‍, അവര്‍ അവനെ ദാവീദിന്‍െറ നഗരത്തില്‍ രാജാക്കന്‍മാരുടെ ഇടയില്‍ സംസ്‌കരിച്ചു.
Verse 17: യഹോയാദായുടെ മരണത്തിനുശേഷം യൂദാപ്രഭുക്കന്‍മാര്‍ യോവാഷിനെ വന്നുകണ്ട് അഭിവാദനങ്ങളര്‍പ്പിച്ചു. രാജാവ് അവര്‍ പറഞ്ഞതു കേട്ടു.
Verse 18: തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിന്‍െറ ആലയം ഉപേക്‌ഷിച്ച് അവര്‍ വിഗ്രഹങ്ങളെയും അഷേരാപ്രതിഷ്‌ഠകളെയും സേവിച്ചു തുടങ്ങി. അവരുടെ ഈ അകൃത്യം നിമിത്തം യൂദായുടെയും ജറുസലെമിന്‍െറയും മേല്‍ ദൈവകോപം ഉണ്ടായി.
Verse 19: അവരെ തിരികെക്കൊണ്ടുവരാന്‍ കര്‍ത്താവ് അവരുടെ ഇടയിലേക്കു പ്രവാചകന്‍മാരെ അയച്ചു. പ്രവാചകന്‍മാര്‍ അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചു. എന്നാല്‍, അവര്‍ അതു വകവെച്ചില്ല.
Verse 20: യഹോയാദാ പുരോഹിതന്‍െറ മകന്‍ സഖറിയായുടെമേല്‍ദൈവത്തിന്‍െറ ആത്‌മാവ് വന്നു. അവന്‍ ജനത്തെ അഭിസംബോധന ചെയ്‌തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍െറ കല്‍പനകള്‍ ലംഘിച്ചു നിങ്ങള്‍ക്കു തന്നെ അനര്‍ഥം വരുത്തുന്നതെന്ത്? നിങ്ങള്‍ കര്‍ത്താവിനെ ഉപേക്‌ഷിച്ചതിനാല്‍ അവിടുന്നു നിങ്ങളെയും ഉപേക്‌ഷിച്ചിരിക്കുന്നു.
Verse 21: എന്നാല്‍, അവര്‍ സഖറിയായ്‌ക്കെതിരേ ഗൂഢാലോചന നടത്തി. രാജകല്‍പനപ്രകാരം അവര്‍ അവനെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു.
Verse 22: യോവാഷ്‌രാജാവ്,യഹോയാദാ തന്നോടു കാണി ച്ചദയ വിസ്‌മരിച്ച് അവന്‍െറ മകനായ സഖറിയായെ വധിച്ചു. മരിക്കുമ്പോള്‍ അവന്‍ പറഞ്ഞു: കര്‍ത്താവ് ഇതുകണ്ട് പ്രതികാരം ചെയ്യട്ടെ!
Verse 23: വര്‍ഷാവസാനത്തില്‍ സിറിയാസൈന്യം യോവാഷിനെതിരേ വന്നു. അവര്‍ യൂദായിലെയും ജറുസലെമിലെയും ജനപ്രമാണികളെ വധിച്ചു. അവരുടെ വസ്‌തുവകകള്‍ കൊള്ളചെയ്‌തു ദമാസ്‌ക്കസ്‌രാജാവിനു കൊടുത്തു.
Verse 24: സിറിയാസൈന്യം എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദായുടെ വലിയ സൈന്യത്തെ അവിടുന്ന് അവരുടെ കൈയില്‍ ഏല്‍ പിച്ചു. അങ്ങനെ അവര്‍ യോവാഷിന്‍െറ മേല്‍ ശിക്‌ഷാവിധി നടത്തി.
Verse 25: യോവാഷിനെ ദാരുണമായി മുറിവേല്‍പിച്ചു. ശത്രുക്കള്‍ പോയിക്കഴിഞ്ഞപ്പോള്‍ സേവകന്‍മാര്‍ ഗൂഢാലോചന നടത്തി. അവനെ കിടക്കയില്‍വച്ചു വധിച്ചു. അങ്ങനെ അവര്‍യഹോയാദാപുരോഹിതന്‍െറ മകന്‍െറ രക്‌തത്തിനു പ്രതികാരം ചെയ്‌തു. യോവാഷ് മരിച്ചു. അവര്‍ അവനെ ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിച്ചു; എന്നാല്‍, രാജാക്കന്‍മാരുടെ കല്ലറയിലല്ല.
Verse 26: അവനെതിരേ ഗൂഢാലോചന നടത്തിയവര്‍ അമ്മോന്യനായ ഷിമയാത്തിന്‍െറ മകന്‍ സാബാദും മൊവാബ്യയായ ഷിമ്‌റിത്തിന്‍െറ മകന്‍ യഹോസാബാദും ആണ്.
Verse 27: യോവാഷിന്‍െറ പുത്രന്‍മാരുടെ വിവരങ്ങള്‍, അവനെതിരേയുണ്ടായ അനേകം അരുളപ്പാടുകള്‍, ദേവാലയപുനര്‍നിര്‍മാണം എന്നിവ രാജാക്കന്‍മാരുടെ പുസ്‌തകത്തിന്‍െറ ഭാഷ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്‍െറ പുത്രന്‍ അമസിയാ രാജാവായി.