Verse 1: റഹോബോവാമിനെ രാജാവാക്കാന്‍ ഇസ്രായേല്‍ ജനം ഷെക്കെമില്‍ സമ്മേളിച്ചു. അവന്‍ അങ്ങോട്ടു ചെന്നു.
Verse 2: നെബാത്തിന്‍െറ മകന്‍ ജറോബോവാം ഇതുകേട്ട് ഈജിപ്‌തില്‍നിന്നു മടങ്ങിവന്നു. അവന്‍ സോളമന്‍െറ യടുത്തുനിന്ന് ഈജിപ്‌തിലേക്കു ഒളിച്ചോടിയതായിരുന്നു.
Verse 3: അവര്‍ അവനെ ആള യച്ചു വരുത്തി. ജറോബോവാമും ഇസ്രായേല്‍ ജനവും റഹോബോവാമിന്‍െറ അടുത്തുവന്നു പറഞ്ഞു;
Verse 4: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി. ആ ഭാരി ച്ചനുകവും കഠിനവേലയും ലഘൂകരിച്ചു തരുക. എന്നാല്‍, ഞങ്ങള്‍ അങ്ങയെ സേവിക്കാം.
Verse 5: മൂന്നു ദിവസം കഴിഞ്ഞു വീണ്ടും വരുവിന്‍, റഹോബോവാം അവരോടു പറഞ്ഞു. ജനം പരിഞ്ഞുപോയി.
Verse 6: അപ്പോള്‍ റഹോബോവാം രാജാവ് തന്‍െറ പിതാവായ സോളമന്‍െറ വൃദ്‌ധരായ ഉപദേശകന്‍മാരോട് ആലോചിച്ചു: ഈ ജനത്തിന് എന്തുത്തരം നല്‍കണമെന്നാണു നിങ്ങളുടെ അഭിപ്രായം?
Verse 7: അവര്‍ പറഞ്ഞു: അങ്ങ് ഈ ജനത്തോട് നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയ കാണിക്കുകയും ചെയ്‌താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്‍മാരായിരിക്കും.
Verse 8: എന്നാല്‍, പക്വമതികളായ അവരുടെ ഉപദേശം നിരസിച്ച് തന്നോടൊത്തു വളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ ചെറുപ്പക്കാരോട് അവന്‍ ആലോചിച്ചു:
Verse 9: അങ്ങയുടെ പിതാവ് ഞങ്ങളുടെമേല്‍ വ ച്ചനുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
Verse 10: അവനോടൊത്തു വളര്‍ന്ന ആ ചെറുപ്പക്കാര്‍ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി; അങ്ങ് അതു കുറച്ചുതരണമെന്നു പറഞ്ഞഈ ജനത്തോടു പറയുക. എന്‍െറ ചെറുവിരല്‍ എന്‍െറ പിതാവിന്‍െറ അരക്കെട്ടിനെക്കാള്‍ വലുതാണ്.
Verse 11: അവന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു; ഞാന്‍ അതിന്‍െറ ഭാരം കൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.
Verse 12: മൂന്നാം ദിവസം വീണ്ടും വരുവിന്‍ എന്നു രാജാവ് പറഞ്ഞതനുസരിച്ചു ജറോബോവാമും ജനവും റഹോബോവാമിന്‍െറ അടുത്തുവന്നു.
Verse 13: രാജാവ് അവരോട് പരുഷമായി സംസാരിച്ചു.
Verse 14: പ്രായമായവരുടെ ഉപദേശം ത്യജിച്ച്, ചെറുപ്പക്കാരുടെ വാക്കു കേട്ടു റഹോബോവാം രാജാവ് അവരോട് പറഞ്ഞു: എന്‍െറ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വച്ചു. ഞാന്‍ അതിന്‍െറ ഭാരം കൂട്ടും; എന്‍െറ പിതാവ് നിങ്ങളെ ചാട്ടകൊണ്ടടിച്ചു, ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.
Verse 15: രാജാവ് ജനത്തിന്‍െറ അപേക്‌ഷ കേട്ടില്ല. നെബാത്തിന്‍െറ മകനായ ജറോബോവാമിനോട് ഷീലോന്യ നായ അഹിയാ മുഖേന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തത് നിറവേറ്റുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്ന് ഇടയാക്കിയത്.
Verse 16: രാജാവ് തങ്ങളുടെ അപേക്‌ഷ സ്വീകരിച്ചില്ല എന്നുകണ്ടു ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്‌ധം? ജസ്‌സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക. ദാവീദേ, നിന്‍െറ കാര്യം നോക്കിക്കൊള്ളുക. ഇസ്രായേല്യര്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
Verse 17: റഹോബോവാം യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരെ ഭരിച്ചു.
Verse 18: പിന്നീട് റഹോബോവാം അടിമകളുടെ മേല്‍നോട്ടക്കാരനായ ഹദോറാമിനെ ഇസ്രായേല്യരുടെ അടുക്കലേക്ക് അയച്ചു. എന്നാല്‍, അവര്‍ അവനെ കല്ലെറിഞ്ഞു കൊന്നു. റഹോബോവാം രാജാവ് തിടുക്കത്തില്‍ തേരില്‍ ജറുസലെമിലേക്കു പോയി.
Verse 19: ഇസ്രായേല്യര്‍ ഇന്നും ദാവീദിന്‍െറ ഭവനത്തോടു മത്‌സരത്തിലാണ്.