Verse 1: രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചുവയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്‍െറ മകളായയരൂഷാ ആയിരുന്നു അവന്‍െറ അമ്മ.
Verse 2: പിതാവായ ഉസിയായെപ്പോലെ അവനും കര്‍ത്താവിന്‍െറ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. പിതാവു ചെയ്‌തതുപോലെ അവന്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ അനധികൃതമായി പ്രവേശിച്ചില്ല. ജനം ദുരാചാരങ്ങള്‍ തുടര്‍ന്നുപോന്നു.
Verse 3: അവന്‍ ദേവാലയത്തിന്‍െറ ഉപരികവാടം പണികഴിപ്പിച്ചു. ഓഫേലിന്‍െറ മതിലിന്‍െറ പണി കുറെനടത്തി.
Verse 4: യൂദാമലമ്പ്രദേശത്ത് പട്ടണങ്ങളും വൃക്‌ഷനിബിഡമായ മലകളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.
Verse 5: അവന്‍ അമ്മോന്യരാജാവിനെയുദ്‌ധം ചെയ്‌തു തോല്‍പിച്ചു. അമ്മോന്യര്‍ അവന് ആ വര്‍ഷം നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ ഗോതമ്പും, അത്രയും ബാര്‍ലിയും കപ്പംകൊടുത്തു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും അവര്‍ അങ്ങനെതന്നെ ചെയ്‌തു.
Verse 6: കര്‍ത്താവിന്‍െറ ഇഷ്‌ടമനുസരിച്ച് തന്‍െറ ജീവിതംക്രമപ്പെടുത്തിയതിനാല്‍, യോഥാം പ്രബലനായി.
Verse 7: അവന്‍െറ മറ്റു പ്രവര്‍ത്തനങ്ങളുംയുദ്‌ധങ്ങളും രീതികളും ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്‍മാരുടെ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Verse 8: ഇരുപത്തിയഞ്ചാംവയസ്‌സില്‍ ഭരണം ആരംഭി ച്ചയോഥാം ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു.
Verse 9: അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു. ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആഹാസ് രാജാവായി.