Verse 1: റഹോബോവാമിന്‍െറ ഭരണം സുസ്‌ഥിരവും സുശക്‌തവുമായപ്പോള്‍ അവനും ഇസ്രായേല്‍ജനവും കര്‍ത്താവിന്‍െറ നിയമം ഉപേക്‌ഷിച്ചു.
Verse 2: അവര്‍ കര്‍ത്താവിനോട് അവിശ്വസ്‌തത കാണിച്ചതിനാല്‍ റഹോബോവാമിന്‍െറ അഞ്ചാം ഭരണവര്‍ഷം ഈജിപ്‌തുരാജാവായ ഷീഷാക്ക്
Verse 3: ആയിരത്തിയിരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി ജറുസലെമിനെതിരേ വന്നു. ലിബിയരും സൂക്കിയരും എത്യോപ്യരുമായി അസംഖ്യം ആളുകളും അവനോടൊത്തുണ്ടായിരുന്നു.
Verse 4: അവര്‍ യൂദായിലെ സുരക്‌ഷിതനഗരങ്ങള്‍ കീഴടക്കി ജറുസലെംവരെ എത്തി.
Verse 5: റഹോബോവാമിനോടും ഷീഷാക്കിനെ ഭയന്നു ജറുസലെമില്‍ സമ്മേളി ച്ചയൂദാപ്രഭുക്കന്‍മാരോടും പ്രവാചകനായ ഷെമായാ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്‌ഷിച്ചതിനാല്‍, ഞാന്‍ നിങ്ങളെയും ഉപേക്‌ഷിച്ചു ഷീഷാക്കിന്‍െറ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നു.
Verse 6: അപ്പോള്‍ രാജാവും ഇസ്രായേല്‍പ്രഭുക്കന്‍മാരും എളിമപ്പെട്ട്, കര്‍ത്താവ് നീതിമാനാണ് എന്ന് ഏറ്റുപറഞ്ഞു.
Verse 7: അവര്‍ എളിമപ്പെട്ടു എന്നു കണ്ട് കര്‍ത്താവ് ഷെമായായോട് അരുളിച്ചെയ്‌തു: അവര്‍ തങ്ങളെത്തന്നെതാഴ്‌ത്തി; ഇനി ഞാന്‍ അവരെ നശിപ്പിക്കുകയില്ല. ഞാന്‍ അവര്‍ക്കു മോചനം നല്‍കും; ജറുസലെമിന്‍െറ മേല്‍ എന്‍െറ ക്രോധം ഷീഷാക്കുവഴി ചൊരിയുകയില്ല.
Verse 8: എന്നാലും അവര്‍ അവനു ദാസന്‍മാരായിത്തീരും. എന്നെസേവിക്കുന്നതും ഭൂമിയിലെ രാജാക്കന്‍മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം അവര്‍ അറിയും.
Verse 9: ഈജിപ്‌തിലെ രാജാവായ ഷീഷാക്ക് ജറുസലെമിലെത്തി.ദേവാലയത്തിലെയും രാജകൊട്ടാരത്തിലെയും സകല നിക്‌ഷേപങ്ങളും എടുത്തു കൊണ്ടുപോയി. സോളമന്‍ നിര്‍മി ച്ചപൊന്‍പരിചകളും കൊണ്ടുപോയി.
Verse 10: റഹോബോവാം രാജാവ് അതിനു പകരം ഓട്ടുപരിചകള്‍ നിര്‍മിച്ചു കൊട്ടാരകാവല്‍ക്കാരുടെ മേലാളന്‍മാരെ ഏല്‍പ്പിച്ചു.
Verse 11: രാജാവ് ദേവാലയത്തിലേക്കു പോകുമ്പോള്‍ കാവല്‍ക്കാര്‍ അതു ധരിച്ചുകൊണ്ടു നില്‍ക്കും; പിന്നീടു കാവല്‍പ്പുരയില്‍ സൂക്‌ഷിക്കും.
Verse 12: രാജാവ് എളിമപ്പെട്ടതിനാല്‍ സമൂലനാശത്തിനിടയാകാതെ കര്‍ത്താവിന്‍െറ ക്രോധം അവനില്‍നിന്നകന്നുപോയി. യൂദായുടെ സ്‌ഥിതി പൊതുവേ മെച്ചമായിരുന്നു.
Verse 13: റഹോബോവാം പ്രാബല്യത്തോടെ ജറുസലെമില്‍ വാണു. ഭരണമേല്‍ക്കുമ്പോള്‍ അവന് നാല്‍പത്തിയൊന്ന് വയസ്‌സുണ്ടായിരുന്നു. തന്‍െറ നാമം നിലനിര്‍ത്തുന്നതിന് കര്‍ത്താവ് ഇസ്രായേല്‍ ഗോത്രത്തില്‍നിന്നു തിരഞ്ഞെടുത്തനഗരമായ ജറുസലെമില്‍ അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു. അമ്മോന്യയായ നാമാ ആയിരുന്നു അവന്‍െറ അമ്മ.
Verse 14: റഹോബോവാം തിന്‍മ പ്രവര്‍ത്തിച്ചു. അവന്‍ ഹൃദയപൂര്‍വം കര്‍ത്താവിനെ അന്വേഷിച്ചില്ല.
Verse 15: ഷെമായാ പ്രവാചകന്‍െറയും ഇദ്‌ദോ ദീര്‍ഘദര്‍ശിയുടെയും ദിന വൃത്താന്തങ്ങളില്‍ റഹോബോവാമിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. റഹോബോവാമും ജറോബോവാമും തമ്മില്‍ നിരന്തരംയുദ്‌ധം നടന്നു.
Verse 16: റഹോബോവാം പിതാക്കന്‍മാരോടു ചേര്‍ന്നു. ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ അബിയാ ഭരണമേറ്റു.