Verse 1: ഇരുപത്തഞ്ചാം വയസ്‌സില്‍ ഹെസെക്കിയാ രാജ്യഭാരം ഏറ്റു; ഇരുപത്തിയൊന്‍പതു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. സഖറിയായുടെ മകളായ അബിയാ ആയിരുന്നു അവന്‍െറ അമ്മ.
Verse 2: പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.
Verse 3: ഭരണമേറ്റ ആദ്യവര്‍ഷം ആദ്യമാസംതന്നെ അവന്‍ കര്‍ത്താവിന്‍െറ ആലയത്തിന്‍െറ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്‌തു.
Verse 4: അവന്‍ പുരോഹിതന്‍മാരെയും ലേവ്യരേയും കിഴക്കേ അങ്കണത്തില്‍ വിളിച്ചുകൂട്ടി പറഞ്ഞു:
Verse 5: ലേവ്യരേ, കേള്‍ക്കുവിന്‍. നിങ്ങളെത്തന്നെ ശുദ്‌ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിന്‍െറ ആലയം വിശുദ്‌ധീകരിച്ച്, വിശുദ്‌ധസ്‌ഥലത്തുനിന്നു സകല മാലിന്യങ്ങളും നീക്കംചെയ്യുവിന്‍.
Verse 6: നമ്മുടെ പിതാക്കന്‍മാര്‍ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച് അവിശ്വസ്‌തത കാണിച്ചു; അവിടുത്തെ പരിത്യജിച്ചു; അവിടുത്തെ വാസസ്‌ഥലത്തുനിന്ന് അവര്‍ മുഖംതിരിച്ചു; അവിടുത്തെ മുന്‍പില്‍ പുറംതിരിഞ്ഞു,
Verse 7: അവര്‍ പൂമുഖവാതിലുകള്‍ അടച്ചു; ദീപങ്ങള്‍ അണച്ചു; ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ വിശുദ്‌ധസ്‌ഥലത്തു ധൂപാര്‍ച്ചന നടത്തുകയോ ദഹനബലി അര്‍പ്പിക്കുകയോ ചെയ്‌തില്ല.
Verse 8: അതിനാല്‍, കര്‍ത്താവിന്‍െറ ക്രോധം യൂദായുടെയും ജറുസലെമിന്‍െറയും നേരേ പതിച്ചു. നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ടു കാണുന്നതുപോലെ, അവിടുന്ന് അവരെ ഭീതിക്കും പരിഭ്രമത്തിനും പരിഹാസത്തിനും പാത്രമാക്കി.
Verse 9: നമ്മുടെ പിതാക്കന്‍മാര്‍ വാളിനിരയായി. പുത്രീപുത്രന്‍മാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടു.
Verse 10: അവിടുത്തെ ഉഗ്രകോപം നമ്മെവിട്ടക ലുന്നതിന് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവുമായി ഒരുടമ്പടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
Verse 11: മക്കളേ, നിങ്ങള്‍ ഇനി അനാസ്‌ഥ കാണിക്കരുത്, തന്‍െറ സന്നിധിയില്‍ നില്‍ക്കുന്നതിനും തനിക്കു ശുശ്രൂഷചെയ്യുന്നതിനും ധൂപം അര്‍പ്പിക്കുന്നതിനും കര്‍ത്താവു നിങ്ങളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്.
Verse 12: കൊഹാത്യരില്‍ ആമസായിയുടെ മകന്‍ മഹത്ത്; അസറിയായുടെ മകന്‍ ജോയേല്‍; മെറാറിക്കുടുംബത്തില്‍നിന്ന് അബ്‌ദിയുടെ മകന്‍ കിഷ്,യഹല്ലേലിന്‍െറ മകന്‍ അസറിയാ; ഗര്‍ഷോന്യരില്‍നിന്നു സിമ്മായുടെ മകന്‍ യോവാഹ്, യോവാഹിന്‍െറ മകന്‍ ഏദെന്‍;
Verse 13: എലീസാഫാന്‍െറ കുടുംബത്തില്‍ നിന്നു സിമ്രി,യവുവേല്‍; ആസാഫ് കുടുംബത്തില്‍ നിന്നു സഖറിയാ, മത്താനിയാ;
Verse 14: ഹേമാന്‍ കുടുംബത്തില്‍നിന്നുയഹുവേല്‍, ഷിമെയി;യദുഥൂന്‍ കുടുംബത്തില്‍നിന്നു ഷെമായാ, ഉസിയേല്‍ എന്നീ ലേവ്യര്‍ മുന്‍പോട്ടുവന്നു.
Verse 15: എല്ലാ സഹോദരരെയും വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചു. കര്‍ത്താവ് അരുളിച്ചെയ്‌തതനുസരിച്ച്, രാജാവു കല്‍പി ച്ചതിന്‍പ്രകാരം കര്‍ത്താവിന്‍െറ ആലയം വിശുദ്‌ധീകരിക്കാന്‍ അവര്‍ അകത്തുകടന്നു.
Verse 16: കര്‍ത്താവിന്‍െറ ആലയത്തിന്‍െറ അന്തര്‍ഭാഗം ശുദ്‌ധീകരിക്കാനായി പുരോഹിതന്‍മാര്‍ അങ്ങോട്ടു ചെന്നു; അവിടെ കണ്ട മാലിന്യങ്ങളെല്ലാം അങ്കണത്തിലേക്കു കൊണ്ടുവന്നു. ലേവ്യര്‍ അതു കിദ്രാണ്‍ അരുവിയിലേക്കു കൊണ്ടുപോയി.
Verse 17: ഒന്നാംമാസം ഒന്നാംദിവസം ഈ ശുദ്‌ധീകരണം തുടങ്ങി. എട്ടാംദിവസം ദേവാലയപൂമുഖത്തെത്തി. തുടര്‍ന്ന് എട്ടുദിവസം അവര്‍ കര്‍ത്താവിന്‍െറ ആലയം ശുദ്‌ധീകരിച്ചു. ഒന്നാംമാസം പതിനാറാംദിവസം ശുദ്‌ധീകരണം പൂര്‍ത്തിയായി.
Verse 18: അവര്‍ ഹെസെക്കിയാരാജാവിനെ അറിയിച്ചു: ദഹനബലിപീഠം, കാഴ്‌ചയപ്പത്തിന്‍െറ മേശ, അവയുടെ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ കര്‍ത്താവിന്‍െറ ആലയം മുഴുവന്‍ ഞങ്ങള്‍ ശുദ്‌ധീകരിച്ചു.
Verse 19: ആഹാസ് രാജാവ് ദൈവത്തോട് വിശ്വസ്‌തത വെടിഞ്ഞു ഭരിച്ചകാലത്ത് അവഗണിക്കപ്പെട്ടുകിടന്ന ഉപക രണങ്ങള്‍ ഞങ്ങള്‍ ശുദ്‌ധീകരിച്ചു സജ്‌ജമാക്കി കര്‍ത്താവിന്‍െറ ബലിപീഠത്തിനു മുന്‍ പില്‍ വച്ചിരിക്കുന്നു.
Verse 20: ഹെസെക്കിയാ രാജാവ് അതിരാവിലെ ഉണര്‍ന്നു നഗരത്തിലെ സേവകന്‍മാരെ വിളിച്ചുകൂട്ടി. കര്‍ത്താവിന്‍െറ ആലയത്തിലേക്കു ചെന്നു.
Verse 21: രാജ്യത്തിനും വിശുദ്‌ധസ്‌ഥലത്തിനും യൂദായ്‌ക്കുംവേണ്ടി പാപപരിഹാര ബലി അര്‍പ്പിക്കാന്‍ ഏഴുകാള, ഏഴുമുട്ടാട്, ഏഴുചെമ്മരിയാട്, ഏഴു ആണ്‍കോലാട് എന്നിവയെ കൊണ്ടുവന്നു. അവയെ കര്‍ത്താവിന്‍െറ ബലിപീഠത്തില്‍ അര്‍പ്പിക്കാന്‍ രാജാവ് അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാരോട് കല്‍പിച്ചു.
Verse 22: അവര്‍ കാളകളെ കൊന്നു. പുരോഹിതന്‍മാര്‍ അവയുടെ രക്‌തം ബലിപീഠത്തിന്‍മേല്‍ തളിച്ചു. അവര്‍ മുട്ടാടുകളെ കൊന്ന് രക്‌തം ബലിപീഠത്തിന്‍മേല്‍ തളിച്ചു. പിന്നീട്, ചെമ്മരിയാടുകളെകൊന്നു രക്‌തം ബലിപീഠത്തിന്‍മേല്‍ തളിച്ചു.
Verse 23: പാപപരിഹാരബലിക്കുള്ള ആണ്‍കോലാടുകളെ രാജാവിന്‍െറയും സമൂഹത്തിന്‍െറയും മുന്‍പില്‍ കൊണ്ടുവന്നു. അവര്‍ അവയുടെമേല്‍ കൈകള്‍ വച്ചു.
Verse 24: പുരോഹിതന്‍മാര്‍ അവയെ കൊന്ന് അവയുടെ രക്‌തംകൊണ്ട് ഇസ്രായേല്‍ ജനത്തിനുവേണ്ടി പാപപരിഹാരമനുഷ്‌ഠിച്ചു. കാരണം, ദഹനബലിയും പാപപരിഹാരബലിയും ഇസ്രായേല്‍ മുഴുവനും വേണ്ടി അര്‍പ്പിക്കണമെന്നു രാജാവു കല്‍പിച്ചിരിക്കുന്നു.
Verse 25: ദാവീദിന്‍െറയും രാജാവിന്‍െറ ദീര്‍ഘദര്‍ശിയായ ഗാദിന്‍െറയും പ്രവാച കനായ നാഥാന്‍െറയും കല്‍പനയനുസരിച്ച് കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടി ലേവ്യരെ കര്‍ത്താവിന്‍െറ ആലയത്തില്‍ അവന്‍ നിയോഗിച്ചു. കല്‍പന പ്രവാചകന്‍മാരിലൂടെ കര്‍ത്താവു നല്‍കിയിരുന്നതാണ്.
Verse 26: ദാവീദിന്‍െറ വാദ്യോപകരണങ്ങളുമായി ലേവ്യരും, കാഹളങ്ങളുമായി പുരോഹിതന്‍മാരും നിലയുറപ്പിച്ചു.
Verse 27: അപ്പോള്‍, ബലിപീഠത്തില്‍ ദഹനബലിയര്‍പ്പിക്കാന്‍ ഹെസെക്കിയാ കല്‍പിച്ചു. ബലി ആരംഭിച്ചപ്പോള്‍ ഇസ്രായേല്‍ രാജാവായ ദാവീദിന്‍െറ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കര്‍ത്താവിന് ഗാനാലാപവും കാഹളവിളിയും തുടങ്ങി.
Verse 28: സമൂഹം മുഴുവന്‍ ആരാധിച്ചു; ഗായ കര്‍ പാടി; കാഹളമൂത്തുകാര്‍ കാഹളം ഊതി. ദഹനബലി കഴിയുന്നതുവരെ ഇതു തുടര്‍ന്നു.
Verse 29: ബലി തീര്‍ന്നപ്പോള്‍ രാജാവും കൂടെയുണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി.
Verse 30: ദാവീദിന്‍െറയും ദീര്‍ഘദര്‍ശിയായ ആസാഫിന്‍െറയും വാക്കുകളില്‍ കര്‍ത്താവിന് സ്‌തോത്രമാലപിക്കാന്‍ ഹെസെക്കിയാരാജാവും പ്രഭുക്കന്‍മാരും ലേവ്യരോട് കല്‍പിച്ചു. അവര്‍ സസന്തോഷം സ്‌തോത്രമാലപിച്ചു; സാഷ്‌ടാംഗം പ്രണമിച്ചു.
Verse 31: ഹെസെക്കിയാ പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്‍െറ മുന്‍പാകെ നിങ്ങളെത്തന്നെ വിശുദ്‌ധീകരിച്ചിരിക്കുന്നുവല്ലോ. കര്‍ത്താവിന്‍െറ ആലയത്തില്‍ ബലിവസ്‌തുക്കളും സ്‌തോത്രക്കാഴ്‌ചകളും കൊണ്ടുവരുവിന്‍. സമൂഹം അവ കൊണ്ടുവന്നു: സ്വാഭീഷ്‌ടമനുസരിച്ച് ദഹനബലിക്കുള്ള വസ്‌തുക്കള്‍ കൊണ്ടുവന്നു.
Verse 32: ദഹനബലിക്കായി സമൂഹം എഴുപതുകാളകളെയും നൂറുമുട്ടാടുകളെയും ഇരുനൂറു ചെമ്മരിയാടുകളെയും കൊണ്ടുവന്നു. ഇവയെല്ലാം കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു.
Verse 33: കൂടാതെ, അറുനൂറു കാളകളും മൂവായിരം ആടുകളും നേര്‍ച്ചയായി ലഭിച്ചു.
Verse 34: ദഹന ബലിക്കുള്ള മൃഗങ്ങളെയെല്ലാം തോലുരിഞ്ഞു സജ്‌ജമാക്കാന്‍ പുരോഹിതന്‍മാര്‍ തീരെ കുറവായിരുന്നതിനാല്‍ മറ്റു പുരോഹിതന്‍മാര്‍ ശുദ്‌ധീകരണകര്‍മം നടത്തി തയ്യാറാകുന്നതുവരെ സഹോദരന്‍മാരായ ലേവ്യര്‍ അവരെ സഹായിച്ചു. തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്‍മാരെക്കാള്‍ ഉത്‌സുകരായിരുന്നു.
Verse 35: നിരവധി ദഹനബലികള്‍ക്കു പുറമേസമാധാന ബലിക്കുള്ള മേദസ്‌സും പാനീയബലികളും അര്‍പ്പിക്കപ്പെട്ടു. അങ്ങനെ കര്‍ത്താവിന്‍െറ ആലയത്തിലെ ആരാധന പുനഃസ്‌ഥാപിക്കപ്പെട്ടു.
Verse 36: ഇക്കാര്യങ്ങളെല്ലാം വേഗം ചെയ്‌തുതീര്‍ക്കാന്‍ ദൈവം തന്‍െറ ജനത്തെ സഹായിച്ചതോര്‍ത്ത് ഹെസക്കിയായും സമൂഹവും സന്തോഷിച്ചു.