Verse 1: ഷേബാരാജ്‌ഞി സോളമന്‍െറ പ്രശസ്‌തിയെക്കുറിച്ചു കേട്ടു കുടുക്കുചോദ്യങ്ങളാല്‍ അവനെ പരീക്‌ഷിക്കാന്‍ ജറുസലെമിലേക്കു വന്നു. സുഗന്‌ധദ്രവ്യങ്ങള്‍, ഏറെസ്വര്‍ണം, രത്‌നങ്ങള്‍ എന്നിവയുമായി, അനേകം ഒട്ടകങ്ങളും ഒരു വലിയ പരിവാരവുമായാണ് വന്നത്. സോളമനെ കണ്ടപ്പോള്‍ മനസ്‌സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു.
Verse 2: സോളമന്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. ഉത്തരം നല്‍കാന്‍ ആവാത്തവിധം ഒന്നും അവന് അജ്‌ഞാതമായിരുന്നില്ല.
Verse 3: സോളമന്‍െറ ജ്‌ഞാനവും അവന്‍ പണിത കൊട്ടാര വും
Verse 4: അവന്‍െറ മേശയിലെ വിഭവങ്ങളും സേവകന്‍മാരുടെ പീഠങ്ങളും ഭ്യത്യന്‍മാരുടെ പരിചരണവും വേഷവിധാനങ്ങളും പാന പാത്രവാഹകരും അവരുടെ ചമയങ്ങളും ദേവാലയത്തില്‍ അവന്‍ അര്‍പ്പി ച്ചദഹന ബലികളും കണ്ടു ഷേബാരാജ്‌ഞി സ്‌തബ്‌ധയായി.
Verse 5: അവള്‍ രാജാവിനോടു പറഞ്ഞു: ഞാന്‍ എന്‍െറ നാട്ടില്‍വച്ച് അങ്ങയെയും അങ്ങയുടെ ജ്‌ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്‌തവമാണ്.
Verse 6: ഇവിടെവന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ ഞാന്‍ അവ വിശ്വസിച്ചിരുന്നില്ല. അങ്ങയുടെ ജ്‌ഞാനത്തിന്‍െറ മാഹാത്‌മ്യത്തില്‍ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ടതിനേക്കാള്‍ എത്രയോ ശ്രഷ്‌ഠനാണങ്ങ്!
Verse 7: അങ്ങയുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍! സദാ അങ്ങയെ പരിചരിക്കുകയും അങ്ങയുടെ ജ്‌ഞാനോക്‌തികള്‍ ശ്രവിക്കുകയും ചെയ്യുന്ന ഭ്യത്യന്‍മാര്‍ എത്ര ഭാഗ്യവാന്‍മാര്‍!
Verse 8: തന്‍െറ സിംഹാസനത്തില്‍ അങ്ങയെരാജാവായി വാഴിക്കാന്‍ തിരുമനസ്‌സായ അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെട്ടവന്‍! അങ്ങയുടെ ദൈവം ഇസ്രായേലിനെ സ്‌നേഹിക്കുകയും അവരെ എന്നേക്കും സുസ്‌ഥിരരാക്കാന്‍ ആഗ്രഹിക്കുകയും ചെയ്‌തതുകൊണ്ടാണ് അവര്‍ക്കു നീതിയുംന്യായവും നടത്തിക്കൊടുക്കാന്‍ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്.
Verse 9: നൂറ്റിയിരുപ തു താലന്തു സ്വര്‍ണവും വളരെയധികം സുഗന്‌ധദ്രവ്യങ്ങളും രത്‌നങ്ങളും അവള്‍ രാജാവിനു കൊടുത്തു. ഷേബാരാജ്‌ഞി സോളമന്‍രാജാവിനു കൊടുത്തതുപോലുള്ള സുഗന്‌ധദ്രവ്യങ്ങള്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ല.
Verse 10: സോളമന്‍െറയും ഹീരാമിന്‍െറയും ഭൃത്യന്‍മാര്‍ ഓഫീറില്‍ നിന്നു പൊന്നിനുപുറമേ രക്‌തചന്‌ദനവും രത്‌നങ്ങളുംകൊണ്ടുവന്നിട്ടുണ്ടായിരുന്നു.
Verse 11: ചന്‌ദനത്തടികൊണ്ടു ദേവാലയത്തിന്‍െറയും കൊട്ടാരത്തിന്‍െറയും പടികളും ഗായകര്‍ക്കുവേണ്ട വീണകളും കിന്നരങ്ങളും നിര്‍മിച്ചു. ഇതിനു മുന്‍പു യൂദാദേശത്തെങ്ങും ഇതുപോലെയൊന്നും കണ്ടിട്ടില്ല.
Verse 12: പ്രതിസമ്മാനത്തിനുപുറമേ ഷേബാ രാജ്‌ഞി ആഗ്രഹിച്ചതൊക്കെയും സോളമന്‍രാജാവ് അവര്‍ക്കു കൊടുത്തു; അവള്‍ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങി.
Verse 13: വ്യാപാരികളും വണിക്കുകളും കൊടുത്തിരുന്നതിനു പുറമേ സോളമനു പ്രതിവര്‍ഷം അറുനൂറ്റിയറുപതു താലന്ത് സ്വര്‍ണം ലഭിച്ചിരുന്നു.
Verse 14: ദേശാധിപതികളും അറേബ്യയിലെ രാജാക്കന്‍മാരും സോളമന് സ്വര്‍ണ വും വെള്ളിയും കൊടുത്തിരുന്നു.
Verse 15: അടിച്ചുപരത്തിയ സ്വര്‍ണം കൊണ്ടു സോളമന്‍ ഇരുനൂറു വലിയ പരിചകള്‍ ഉണ്ടാക്കി. ഓരോ പരിചയ്‌ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണം വേണ്ടിവന്നു.
Verse 16: മുന്നൂറു ഷെക്കല്‍ വീതം തൂക്കമുള്ള മുന്നൂറു ചെറിയ പരിചകളും അവന്‍ സ്വര്‍ണപാളികള്‍ കൊണ്ടു നിര്‍മിച്ചു. രാജാവ് ഇവയെല്ലാം ലബനോന്‍ കാനനമന്‌ദിരത്തില്‍ സൂക്‌ഷിച്ചു.
Verse 17: രാജാവ് ദന്തം കൊണ്ട് ഒരു വലിയ സിംഹാസനം പണിതു തങ്കംപൊതിഞ്ഞു.
Verse 18: സിംഹാസനത്തിന് ആറു പടികളും, സ്വര്‍ണനിര്‍മിതമായ പാദപീഠവും ഉണ്ടായിരുന്നു. ഇരുവശത്തും കൈത്താങ്ങികളും അതിനടുത്തായി രണ്ടു സിംഹപ്രതിമകളും തീര്‍ത്തിരുന്നു.
Verse 19: ആറുപടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടുസിംഹങ്ങള്‍ നിന്നിരുന്നു. ഇത്തരം ഒരു ശില്‍പം മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല.
Verse 20: സോളമന്‍െറ പാനപാത്രങ്ങളെല്ലാം സ്വര്‍ണനിര്‍മിതമായിരുന്നു. ലബനോന്‍ കാനന മന്‌ദിരത്തിലെ പാത്രങ്ങളെല്ലാം സ്വര്‍ണം കൊണ്ടുള്ളതായിരുന്നു. സോളമന്‍െറ കാലത്ത് വെള്ളിക്കു വിലയുണ്ടായിരുന്നില്ല.
Verse 21: രാജാവിന്‍െറ കപ്പലുകള്‍ ഹീരാമിന്‍െറ ഭൃത്യന്‍മാരുമായി താര്‍ഷീഷിലേക്കു പോകും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഈ കപ്പലുകള്‍ അവിടെ നിന്നു സ്വര്‍ണം, വെള്ളി, ദന്തം, കുരങ്ങുകള്‍, മയിലുകള്‍ ഇവയുമായി മടങ്ങിവരും.
Verse 22: അങ്ങനെ സോളമന്‍രാജാവ് ധനത്തിലും ജ്‌ഞാനത്തിലും ഭൂമിയിലെ രാജാക്കന്‍മാരെയെല്ലാം പിന്നിലാക്കി.
Verse 23: ദൈവം സോളമനു കൊടുത്ത ജ്‌ഞാനം ശ്രവിക്കാന്‍ ഭൂമിയിലെ സകല രാജാക്കന്‍മാരും അവന്‍െറ സാന്നിധ്യംതേടി.
Verse 24: ഓരോരുത്തരും ആണ്ടുതോറും സ്വര്‍ണവും വെള്ളിയുംകൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറ, സുഗന്‌ധദ്രവ്യം, കുതിര, കോവര്‍കഴുത എന്നിവ ധാരാളമായി അവനു സമ്മാനിച്ചു.
Verse 25: കുതിരകള്‍ക്കും രഥങ്ങള്‍ക്കുമായി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. രാജാവിന്‍െറ അടുത്തു ജറുസലെ മിലും രഥനഗരങ്ങളിലുമായി അവരെ നിര്‍ത്തി.
Verse 26: യൂഫ്രട്ടീസ് മുതല്‍ ഫിലിസ്‌ത്യദേശംവരെയും ഈജിപ്‌തിന്‍െറ അതിര്‍ത്തിവരെയുമുള്ള എല്ലാ രാജാക്കന്‍മാരുടെയും അധിപനായിരുന്നു സോളമന്‍.
Verse 27: ജറുസലെമില്‍ വെള്ളി, കല്ലുപോലെ അവന്‍ സുലഭമാക്കി. ദേവദാരു ഷെഫേലാ താഴ്‌വരയിലെ അത്തിമരംപോലെ സമൃദ്‌ധവുമാക്കി.
Verse 28: ഈജിപ് തില്‍നിന്നും മറ്റെല്ലാ ദേശങ്ങളില്‍നിന്നും കുതിരകളെയും സോളമന്‍ ഇറക്കുമതി ചെയ്‌തിരുന്നു.
Verse 29: സോളമന്‍െറ ആദ്യാവസാനമുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ നാഥാന്‍ പ്രവാചകന്‍െറ ചരിത്രത്തിലും ഷീലോന്യനായ അഹിയായുടെ പ്രവചനത്തിലും ദീര്‍ഘദര്‍ശിയായ ഇദ്‌ദോനും നെബാത്തിന്‍െറ മകനായ ജറോബോവാമിനെക്കുറിച്ചു ലഭി ച്ചദര്‍ശനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 30: സോളമന്‍ നാല്‍പതുവര്‍ഷം ജറുസലെമില്‍ ഇസ്രായേല്‍ മുഴുവന്‍െറയും അധിപനായി വാണു. അവന്‍ പിതാക്കന്‍മാരോടുചേര്‍ന്നു.
Verse 31: തന്‍െറ പിതാവായ ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ റഹോബോവാം ഭരണമേറ്റു.