Verse 1: ജറോബോവാംരാജാവിന്‍െറ പതിനെ ട്ടാം ഭരണവര്‍ഷം അബിയാ യൂദായില്‍ വാഴ്‌ച തുടങ്ങി.
Verse 2: അവന്‍ ജറുസലെമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊറിയേലിന്‍െറ മകള്‍ മിക്കായാ ആയിരുന്നു അവന്‍െറ അമ്മ. അബിയായും ജറോബോവാമും തമ്മില്‍യുദ്‌ധം നടന്നു.
Verse 3: വീരപരാക്രമികളായ നാലുലക്‌ഷം യോദ്‌ധാക്കളോടുകൂടി അബിയായുദ്‌ധത്തിനു പുറപ്പെട്ടു. ജറോബോവാം എട്ടുലക്‌ഷംയുദ്‌ധവീരന്‍മാരെ അണിനിരത്തി.
Verse 4: എഫ്രായിം മലമ്പ്രദേശത്തുള്ള സെമറായീം മലയില്‍ നിന്നുകൊണ്ട് അബിയാ വിളിച്ചുപറഞ്ഞു: ജറോബോവാമും സകല ഇസ്രായേല്യരും കേള്‍ക്കട്ടെ.
Verse 5: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് ലവണയുടമ്പടിയാല്‍ ദാവീദിനും പുത്രന്‍മാര്‍ക്കും ഇസ്രായേലിന്‍െറ രാജത്വം ശാശ്വതമായി നല്‍കിയിരിക്കുന്നത് നിങ്ങള്‍ക്കറിഞ്ഞുകൂടേ?
Verse 6: എങ്കിലും നെബാത്തിന്‍െറ മകന്‍ ജറോബോവാം ദാവീദിന്‍െറ മകനായ സോളമന്‍െറ ദാസനായിരിക്കെ തന്‍െറ യജമാനനെതിരായി മത്‌സരിച്ചു.
Verse 7: നിസ്‌സാരരും ദുര്‍വൃത്തരുമായ ഏതാനുംപേര്‍ അവനോടുചേര്‍ന്ന് സോളമന്‍െറ മകനായ റഹോബോവാമിനെ എതിര്‍ത്തു. പ്രായവും പക്വതയും എത്താത്ത അവന് അവരെ ചെറുത്തു നില്‍ക്കാന്‍ സാധിച്ചില്ല.
Verse 8: നിങ്ങള്‍ക്ക് സംഖ്യാബലം ഉണ്ട്. ജറോബോവാം ഉണ്ടാക്കിത്തന്ന പൊന്‍കാളക്കുട്ടികള്‍ ദൈവങ്ങളായും ഉണ്ട്. തന്നിമിത്തം ദാവീദിന്‍െറ സന്തതിക്കു നല്‍കിയിരിക്കുന്ന രാജത്വത്തോടു ചെറുത്തുനില്‍ക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?
Verse 9: കര്‍ത്താവിന്‍െറ പുരോഹിതന്‍മാരായ അഹറോന്‍െറ പുത്രന്‍മാരെയും ലേവ്യരെയും തുരത്തിയിട്ട് മറ്റു ജനതകളെപ്പോലെ നിങ്ങള്‍ സ്വന്തമായി പുരോഹിതന്‍മാരെ നിയോഗിച്ചില്ലേ? തന്നെത്തന്നെ പ്രതിഷ്‌ഠിക്കാന്‍ ഒരു കാളക്കുട്ടിയെയോ ഏഴു മുട്ടാടുകളെയോ കൊണ്ടുവരുന്ന ഏവനും, ദൈവമെന്നു പറയപ്പെടുന്ന നിന്‍െറ ദേവന്‍മാര്‍ക്കു പുരോഹിതനായിത്തീരുന്നു.
Verse 10: എന്നാല്‍, കര്‍ത്താവാണ് ഞങ്ങളുടെ ദൈവം. അവിടുത്തെ ഞങ്ങള്‍ പരിത്യജിച്ചിട്ടില്ല. കര്‍ത്താവിനു ശുശ്രുഷ ചെയ്യാന്‍ അഹറോന്‍െറ പുത്രന്‍മാരും അവരെ സഹായിക്കാന്‍ ലേവ്യരും ഞങ്ങള്‍ക്കുണ്ട്.
Verse 11: അവര്‍ എന്നും രാവിലെയും വൈകുന്നേ രവും കര്‍ത്താവിനു ദഹനബലികളും പരിമള ധൂപങ്ങളും അര്‍പ്പിക്കുന്നു. തനിസ്വര്‍ണം കൊണ്ടുള്ള മേശമേല്‍ തിരുസാന്നിധ്യയപ്പം വയ്‌ക്കുന്നു. എല്ലാ സായാഹ്‌നത്തിലും കത്തിക്കുവാന്‍വേണ്ടി അവര്‍ പൊന്‍വിളക്കുകാലും വിളക്കുകളും ഭംഗിയായി സൂക്‌ഷിക്കുന്നു. ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ കല്‍പനകള്‍ പാലിക്കുന്നു. നിങ്ങളോ അവിടുത്തെ പരിത്യജിച്ചിരിക്കുന്നു.
Verse 12: ദൈവമാണ് ഞങ്ങളുടെ നായകന്‍. നിങ്ങള്‍ക്ക് എതിരേയുദ്‌ധകാഹളം മുഴക്കാന്‍ അവിടുത്തെ പുരോഹിതന്‍മാര്‍യുദ്‌ധകാഹളവുമായി ഞങ്ങളോടൊപ്പമുണ്ട്. ഇസ്രായേല്‍സന്തതികളേ, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോട്‌യുദ്‌ധത്തിനൊരുമ്പെടരുത്. നിങ്ങള്‍ വിജയിക്കുകയില്ല.
Verse 13: ജറോബോവാം, യൂദാസൈന്യത്തെ പിന്നില്‍നിന്ന് ആക്രമിക്കാന്‍പതിയിരുപ്പുകാരെ അയച്ചിരുന്നു. അങ്ങനെ സൈന്യം മുന്‍പിലും പതിയിരുപ്പുകാര്‍ പിന്നിലുമായി യൂദായെ വളഞ്ഞു.
Verse 14: മുന്നിലും പിന്നിലും ആക്രമണമുണ്ടായപ്പോള്‍ യൂദാസൈന്യം കര്‍ത്താവിനോടു നിലവിളിച്ചു. പുരോഹിതന്‍മാര്‍ കാഹളം ഊതി.
Verse 15: യൂദാസൈന്യം പോര്‍വിളി നടത്തി. അവര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ അബിയായുടെയും യൂദായുടെയും മുന്‍പില്‍ ജറോബോവാമിനെയും ഇസ്രായേലിനെയും ദൈവം തോല്‍പിച്ചു.
Verse 16: ഇസ്രായേല്‍സൈന്യം യൂദായുടെ മുന്‍പില്‍ തോറ്റോടി. ദൈവം അവരെ യൂദായുടെ കൈകളില്‍ ഏല്‍പിച്ചു.
Verse 17: അബിയായും സൈന്യവും കൂട്ടക്കൊല നടത്തി. ഇസ്രായേലിലെ അഞ്ചുലക്‌ഷം വീരയോദ്‌ധാക്കള്‍ അവിടെ മരിച്ചുവീണു.
Verse 18: അന്ന് ഇസ്രായേല്‍ കീഴടങ്ങി. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവില്‍ ആശ്രയിച്ചതിനാല്‍ യൂദാ വിജയം കൈവരിച്ചു.
Verse 19: അബിയാ ജറോബോവാമിനെ പിന്‍തുടര്‍ന്ന്, ബഥേല്‍, യെഷാനാ, എഫ്രാണ്‍ എന്നീ പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളും പിടിച്ചെടുത്തു.
Verse 20: അബിയായുടെ കാലത്ത് ജറോബോവാമിനു അധികാരം വീണ്ടെടുക്കാന്‍ സാധിച്ചില്ല. കര്‍ത്താവ് അവനെ ശിക്‌ഷിച്ചു; അവന്‍ മരിച്ചു. എന്നാല്‍, അബിയാ പ്രാബല്യം നേടി.
Verse 21: അവന് പതിനാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്‍മാരും പതിനാറു പുത്രിമാരും ഉണ്ടായിരുന്നു.
Verse 22: അബിയായുടെ മറ്റു പ്രവര്‍ത്തനങ്ങളും അവന്‍െറ വാക്കുകളും പ്രവര്‍ത്തനശൈലിയുമെല്ലാം ഇദ്‌ദോ പ്രവാചകന്‍െറ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.