Verse 1: ജോസിയാ ജറുസലെമില്‍ കര്‍ത്താവിന്‍െറ പെസഹാ ആചരിച്ചു. ഒന്നാംമാസം പതിനാലാംദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു.
Verse 2: പുരോഹിതന്‍മാരെ അവരുടെ ചുമതലകള്‍ ഏല്‍പിക്കുകയും കര്‍ത്താവിന്‍െറ ആലയത്തിലെ ശുശ്രൂഷകള്‍ക്ക് അവരെ പ്രാത്‌സാഹിപ്പിക്കുകയും ചെയ്‌തു.
Verse 3: ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുന്നവരും കര്‍ത്താവിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരും ആയ ലേവ്യരോട് അവന്‍ പറഞ്ഞു: ദാവീദിന്‍െറ പുത്രനും ഇസ്രായേല്‍ രാജാവുമായ സോളമന്‍ നിര്‍മി ച്ചആലയത്തില്‍ വിശുദ്‌ധപേടകം പ്രതിഷ്‌ഠിക്കുവിന്‍. നിങ്ങള്‍ ഇനി അതു തോളില്‍ വഹിക്കേണ്ടതില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിനും അവിടുത്തെ ജനമായ ഇസ്രായേലിനും ശുശ്രൂഷ ചെയ്യുവിന്‍.
Verse 4: ഇസ്രായേല്‍ രാജാവായ ദാവീദിന്‍െറയും പുത്രനായ സോളമന്‍െറയും നിര്‍ദേശങ്ങളനുസരിച്ച് കുടുംബക്രമത്തില്‍ ഗണംതിരിഞ്ഞ് ഒരുങ്ങുവിന്‍.
Verse 5: നിങ്ങളുടെ സഹോദരന്‍മാരായ സാമാന്യജനങ്ങളുടെ കുടുംബങ്ങള്‍ക്കു സേവനം ചെയ്യാന്‍ നിങ്ങള്‍ വിശുദ്‌ധസ്‌ഥലത്തു നില്‍ക്കുവിന്‍. ലേവ്യര്‍ക്ക് ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഓഹരിയുണ്ടായിരിക്കണം.
Verse 6: പെസഹാക്കുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും ചെയ്യുവിന്‍. മോശ മുഖേന കര്‍ത്താവരുളിച്ചെയ്‌തതനുസരിച്ച് നിങ്ങളുടെ സഹോദരര്‍ക്ക് സേവനം ചെയ്യാന്‍ ഒരുങ്ങുവിന്‍.
Verse 7: അവിടെ സന്നിഹിതരായിരുന്ന സാമാന്യജനം പെസഹാകാഴ്‌ച അര്‍പ്പിക്കുവാന്‍വേണ്ടി തന്‍െറ മൃഗസമ്പത്തില്‍നിന്നു മുപ്പതിനായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍ കുട്ടികളെയും മൂവായിരം കാളകളെയും ജോസിയാ അവര്‍ക്കു ദാനംചെയ്‌തു.
Verse 8: അവന്‍െറ പ്രഭുക്കന്‍മാര്‍ ജനത്തിനും പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും സ്വമനസാ ദാനങ്ങള്‍ നല്‍കി. ദേവാലയത്തിലെ മുഖ്യസേവകന്‍മാരായ ഹില്‍ക്കിയാ, സഖറിയാ,യഹിയേല്‍ എന്നിവര്‍ പുരോഹിതന്‍മാര്‍ക്കു പെസഹാകാഴ്‌ച അര്‍പ്പിക്കാന്‍ രണ്ടായിരിത്തിയറുനൂറു ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മുന്നൂറു കാളകളെയും നല്‍കി.
Verse 9: ലേവ്യപ്രമുഖരായ കൊനാനിയായും, അവന്‍െറ സഹോദരന്‍മാരായ ഷെമായായും നഥാനേലും, ഹഷാബിയാ, ജയിയ്യേല്‍, യോസാബാദ് എന്നിവരും പെസഹാകാഴ്‌ചയര്‍പ്പിക്കാന്‍ ലേവ്യര്‍ക്ക് അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും അഞ്ഞൂറു കാളകളെയും നല്‍കി.
Verse 10: ശുശ്രൂഷയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ പുരോഹിതന്‍മാരും ലേവ്യരും രാജകല്‍പനയനുസരിച്ചു താന്താങ്ങളുടെ സ്‌ഥാനങ്ങളേറ്റെടുത്തു.
Verse 11: അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതന്‍മാര്‍ ലേവ്യരില്‍നിന്നു രക്‌തം സ്വീകരിച്ചു ബലിപീഠത്തിന്‍മേല്‍ തളിച്ചു. ലേവ്യര്‍ മൃഗത്തിന്‍െറ തോലുരിഞ്ഞു.
Verse 12: ദഹനബലിക്കുള്ള മൃഗങ്ങളെ സാമാന്യജനത്തിനു കുടുംബക്രമമനുസരിച്ചു വീതിച്ചുകൊടുത്തു. മോശയുടെ നിയമഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ കര്‍ത്താവിനു ബലി അര്‍പ്പിക്കുവാനായിരുന്നു അത്.
Verse 13: ലേവ്യര്‍ പെസഹാക്കുഞ്ഞാടിനെ ചട്ടപ്രകാരം തീയില്‍ ചുട്ടെടുത്തു. ശേഷിച്ചവ കലങ്ങളിലും കുട്ട കങ്ങളിലും ചട്ടികളിലും വേവിച്ച് ഉടനെ ജനത്തിനു വിതരണം ചെയ്‌തു.
Verse 14: അനന്തരം, അവര്‍ തങ്ങള്‍ക്കും പുരോഹിതന്‍മാര്‍ക്കുമുള്ളതും തയ്യാറാക്കി. കാരണം, അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ മേദസ്‌സും ദഹനബലിയും അര്‍പ്പിക്കുന്നതില്‍ രാത്രിവരെ വ്യാപൃതരായിരുന്നു.
Verse 15: ദാവീദിന്‍െറയും ആസാഫ്, ഹേമാന്‍, രാജാവിന്‍െറ ദീര്‍ഘദര്‍ശിയായയദുഥൂന്‍ എന്നിവരുടെയും നിര്‍ദേശമനുസരിച്ച് ആസാഫിന്‍െറ സന്തതികളായ ഗായകര്‍ സ്വസ്‌ഥാനങ്ങളില്‍ നിന്നു. കാവല്‍ക്കാര്‍ ഓരോ വാതില്‍ക്കലും നിലയുറപ്പിച്ചു. അവര്‍ക്കു വേണ്ടത് സഹോദരന്‍മാരായ ലേവ്യര്‍ ഒരുക്കിയിരുന്നതിനാല്‍ അവര്‍ക്കു ശുശ്രൂഷയില്‍നിന്നു പിന്തിരിയേണ്ടിവന്നില്ല.
Verse 16: ജോസിയാരാജാവിന്‍െറ കല്‍പനയനുസരിച്ചു പെസഹാ ആചരിക്കുകയും കര്‍ത്താവിന്‍െറ ബലിപീഠത്തില്‍ ദഹന ബലികള്‍ അര്‍പ്പിക്കുകയും ചെയ്‌ത്, കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടതെല്ലാം അവര്‍ ഒരുക്കി.
Verse 17: അവിടെ സമ്മേളി ച്ചഇസ്രായേല്‍ജനം പെ സഹാത്തിരുനാളും ഏഴു ദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാളും അന്ന് ആഘോഷിച്ചു.
Verse 18: സാമുവല്‍പ്രവാചകന്‍െറ കാലത്തിനുശേഷം അതുപോലൊരു പെസഹാ ഇസ്രായേലില്‍ ആഘോഷിച്ചിട്ടില്ല. ജോസിയായും പുരോഹിതന്‍മാരും ലേവ്യരും അവിടെ സമ്മേളി ച്ചയൂദായിലെയും ഇസ്രായേലിലെയും ജനങ്ങളും ജറുസലെം നിവാസികളും ചേര്‍ന്ന് ആഘോഷി ച്ചആ പെ സഹാപോലെ ഒന്ന് ഇസ്രായേല്‍ രാജാക്കന്‍മാരില്‍ ആരും ആഘോഷിച്ചിട്ടില്ല.
Verse 19: ജോസിയായുടെ പതിനെട്ടാം ഭരണവര്‍ഷത്തിലാണ് ഈ പെസഹാ ആഘോഷിച്ചത്.
Verse 20: ജോസിയാ ദേവാലയക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ ഈജിപ്‌തുരാജാവായ നെക്കൊയൂഫ്രട്ടീസ്‌തീരത്തുള്ള കര്‍ക്കെമീഷിലേക്കുയുദ്‌ധത്തിനു പോവുകയായിരുന്നു. ജോസിയാ അവനെതിരേ ചെന്നു.
Verse 21: നെക്കൊ ദൂതന്‍മാര്‍ മുഖേന ജോസിയായോടു പറഞ്ഞു: യൂദാ രാജാവേ, നാം തമ്മില്‍ എന്തു തര്‍ക്കം? ഞാന്‍ വരുന്നതു നിന്നെ ആക്രമിക്കാനല്ല, എന്‍െറ ശത്രുഭവനത്തിനെതിരായിട്ടാണ്. തിടുക്കംകൂട്ടാന്‍ ദൈവം എന്നോടു കല്‍പിച്ചിരിക്കുന്നു. എന്നോടൊത്തുള്ള ദൈവത്തെ എതിര്‍ക്കുന്നതില്‍നിന്നു പിന്തിരിയുക. അല്ലെങ്കില്‍, അവിടുന്ന് നിന്നെ നശിപ്പിക്കും.
Verse 22: എന്നാല്‍, ജോസിയാ പിന്‍മാറിയില്ല. വേഷപ്രച്‌ഛന്നനായിയുദ്‌ധത്തിനു ചെന്നു. നെക്കൊയിലൂടെ ദൈവം അരുളിച്ചെയ്‌ത വാക്കു കേള്‍ക്കാതെ മെഗിദോ സമതലത്തില്‍വച്ച് ജോസിയാ അവനുമായി ഏറ്റുമുട്ടി.
Verse 23: വില്ലാളികള്‍ ജോസിയാരാജാവിനെ എയ്‌തു. രാജാവു ഭൃത്യന്‍മാരോടു പറഞ്ഞു: എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു, എന്നെ ഇവിടെനിന്നു കൊണ്ടുപോകുവിന്‍.
Verse 24: അവര്‍ അവനെ ആ രഥത്തില്‍ നിന്ന് ഇറക്കി മറ്റൊരു രഥത്തില്‍ കിടത്തി ജറുസലെമിലേക്കു കൊണ്ടുവന്നു. അവന്‍ മരിച്ചു; പിതാക്കന്‍മാരുടെ കല്ലറയില്‍ സംസ്‌കരിക്കപ്പെട്ടു. യൂദായും ജറുസലെമും ജോസിയായെ ഓര്‍ത്തു വിലപിച്ചു.
Verse 25: ജറെമിയായും ജോസിയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ജോസിയായെക്കുറിച്ചു വിലപിക്കുമ്പോള്‍ ഇസ്രായേലിലെ ഗായകരായ സ്‌ത്രീപുരുഷന്‍മാര്‍ ഈ ഗാനം ആലപിക്കാറുണ്ട്. ഇസ്രായേലില്‍ ഇതൊരു പതിവായി. വിലാപഗീതങ്ങളില്‍ ഈ ഗാനവും ചേര്‍ത്തിരിക്കുന്നു.
Verse 26: ജോസിയായുടെ ഇതര പ്രവര്‍ത്തനങ്ങളും കര്‍ത്താവിന്‍െറ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച്
Verse 27: അവന്‍ ചെയ്‌ത നല്ല കാര്യങ്ങളും ആദ്യന്തം ഇസ്രായേല്‍രാജാക്കന്‍മാരുടെയും യൂദാരാജാക്കന്‍മാരുടെയും പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.