Verse 1: ഉത്‌സവാഘോഷങ്ങള്‍ക്കുശേഷം അവിടെ സമ്മേളി ച്ചഇസ്രായേല്‍ജനം യൂദാനഗരങ്ങളില്‍ചെന്ന് അഷേരാപ്രതിഷ്‌ഠകളും സ്‌തംഭങ്ങളും ഇടിച്ചുനിരത്തുകയും യൂദാ, ബഞ്ചമിന്‍, എഫ്രായിം, മനാസ്‌സെ എന്നിവിടങ്ങളിലെ പൂജാഗിരികളും ബലിപീഠങ്ങളും തകര്‍ക്കുകയും ചെയ്‌തു. അതിനുശേഷം ജനം തങ്ങളുടെ നഗരങ്ങളിലേക്ക്, സ്വന്തം അവകാശഭൂമിയിലേക്കു മടങ്ങി.
Verse 2: ഹെസെക്കിയാ ശുശ്രൂഷയുടെ അടിസ്‌ഥാനത്തില്‍ പുരോഹിതന്‍മാരെയും ലേവ്യരെയും ഗണം തിരിച്ചു. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുന്നതിനും കര്‍ത്താവിന്‍െറ പാളയത്തിന്‍െറ കവാടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതിനും സ്‌തുതിയും കീര്‍ത്തനങ്ങളും ആലപിക്കുന്നതിനും അവരെ നിയോഗിച്ചു.
Verse 3: കര്‍ത്താവിന്‍െറ നിയമം അനുശാസിക്കുന്നതുപോലെ പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദഹനബലികള്‍ക്കും സാബത്തിലും അമാവാസിയിലും നിശ്‌ചിത തിരുനാളുകളിലും ഉള്ള ദഹനബലികള്‍ക്കുമായി രാജാവു തന്‍െറ സ്വത്തില്‍ ഒരോഹരി നല്‍കി.
Verse 4: കര്‍ത്താവിന്‍െറ നിയമത്തിന് അവര്‍ തങ്ങളെത്തന്നെ പ്രതിഷ്‌ഠിക്കേണ്ടതിന്, പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ ജറുസലെം നിവാസികളോട് അവന്‍ കല്‍പിച്ചു.
Verse 5: കല്‍പന പുറപ്പെടുവി ച്ചഉടനെ ജനം ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, വയലിലെ ഇതരവിഭവങ്ങള്‍ എന്നിവയുടെ ആദ്യഫലങ്ങളും എല്ലാത്തിന്‍െറയും ദശാംശവും ധാരാളമായി കൊണ്ടു വന്നു.
Verse 6: യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരും യൂദാനിവാസികളും തങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും ദശാംശവുംദൈവമായ കര്‍ത്താവിനു പ്രതിഷ്‌ഠിച്ചിരുന്ന നേര്‍ച്ചവസ്‌തുക്കളും കൊണ്ടുവന്നു കൂമ്പാരം കൂട്ടി.
Verse 7: മൂന്നാംമാസംമുതല്‍ ഏഴാംമാസംവരെ അങ്ങനെ തുടര്‍ന്നു.
Verse 8: ഹെസെക്കിയാരാജാവും പ്രഭുക്കന്‍മാരും അതുകണ്ട് കര്‍ത്താവിനെയും അവിടുത്തെ ജനമായ ഇസ്രായേലിനെയും പുകഴ്‌ത്തി.
Verse 9: പുരോഹിതന്‍മാരോടും ലേവ്യരോടും ഹെസെക്കിയാ കൂമ്പാരങ്ങളെക്കുറിച്ച് അന്വേഷിച്ചു.
Verse 10: സാദോക്ക്‌വംശജനും പ്രധാന പുരോഹിതനുമായ അസ റിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവിന്‍െറ ആലയത്തിലേക്കു ജനം കാഴ്‌ചകള്‍ കൊണ്ടുവരാന്‍ തുടങ്ങിയതുമുതല്‍ ഞങ്ങള്‍ മതിവരെ ഭക്‌ഷിക്കുകയും ധാരാളം മിച്ചംവരുകയും ചെയ്‌തിരിക്കുന്നു. കര്‍ത്താവു തന്‍െറ ജനത്തെ അനുഗ്രഹിച്ചതിനാല്‍ ഇത്ര വലിയൊരു ശേഖരം നമുക്കുണ്ട്.
Verse 11: ഹെസെക്കിയായുടെ കല്‍പനയനുസരിച്ച് ഇവ സൂക്‌ഷിക്കുന്നതിനായി കര്‍ത്താവിന്‍െറ ആലയത്തില്‍ സംഭരണശാലകള്‍ ഒരുക്കി.
Verse 12: അവര്‍ ദശാംശങ്ങളും നേര്‍ച്ചകാഴ്‌ചകളും വിശ്വസ്‌തതയോടെ കൊണ്ടുവന്നു. ലേവ്യനായ കെനാനിയായാണ് മുഖ്യമായ ചുമതല വഹിച്ചത്. സഹോദരനായ ഷിമെയി അവനെ സഹായിച്ചു.
Verse 13: ഹെസെക്കിയാരാജാവും പ്രധാനപുരോഹിതനായ അസറിയായും നിയമിച്ചതനുസരിച്ച്‌യഹീയേല്‍, അസ സിയാ, നഹത്ത്, അസഹേല്‍,യറിമോത്ത്, യോസബാദ്, എലീയേല്‍, ഇസ്‌മാഖിയാ, മഹത്ത്, ബനായാ എന്നിവര്‍ കെനാനിയായുടെയും ഷിമെയിയുടെയും കീഴില്‍ മേല്‍നോട്ടക്കാരായി വര്‍ത്തിച്ചു.
Verse 14: ലേവ്യനായ ഇമ്‌നായുടെ മകനും പൂര്‍വകവാടത്തിന്‍െറ കാവല്‍ക്കാരനുമായ കോറെദൈവത്തിന് അര്‍പ്പിക്കപ്പെട്ട സ്വാഭീഷ്‌ടക്കാഴ്‌ചകളുടെ മേല്‍നോട്ടം വഹിച്ചു. ബലിവസ്‌തുക്കളില്‍ കര്‍ത്താവിനു നീക്കിവച്ചവയും അതിവിശുദ്‌ധകാഴ്‌ചകളും അവന്‍ വീതിച്ചുകൊടുത്തു.
Verse 15: നഗരങ്ങളില്‍ വസിച്ചിരുന്ന പുരോഹിതസഹോദരന്‍മാര്‍ക്കു പ്രായഭേദമെന്നിയേ ഗണമനുസരിച്ച് ഓഹരി എത്തിച്ചുകൊടുക്കാന്‍ ഏദെന്‍, മിനിയാമീന്‍,യഷുവ, ഷെമായ, അമരിയാ, ഷെക്കാനിയാ എന്നിവര്‍ അവനെ സഹായിച്ചു.
Verse 16: ക്രമത്തില്‍ ഗണം തിരിച്ചു പേര്‍ ചേര്‍ത്തിട്ടുള്ളവരും ദിനംപ്രതി ഊഴംവച്ചു ദേവാലയത്തില്‍ ശുശ്രൂഷയ്‌ക്കു വരുന്നവരും ആയ മൂന്നും അതിലേറെയും വയസ്‌സുള്ള പുരുഷന്‍മാര്‍ ഈ കൂട്ടത്തില്‍പ്പെടുന്നില്ല.
Verse 17: പിതൃകുടുംബക്രമത്തിലാണ് പുരോഹിതന്‍മാരുടെ പേരെഴുതിയത്. ലേവ്യരില്‍ ഇരുപതും അതിലേറെയും വയസ്‌സുള്ളവരെ മാത്രമേ പട്ടികയില്‍ചേര്‍ത്തുള്ളു. അതും ഗണംതിരിച്ച്, ശുശ്രൂഷയുടെ ക്രമത്തില്‍.
Verse 18: പുരോഹിതരുടെ പട്ടികയില്‍ ഭാര്യമാരുടെയും ശിശുക്കളുടെയും പുത്രീപുത്രന്‍മാരുടെയും പേരുകളും ഉള്‍പ്പെടുത്തി. കാരണം, തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുന്നതില്‍ അവര്‍ വിശ്വസ്‌തത പുലര്‍ത്തിയിരുന്നു.
Verse 19: തങ്ങളുടെ നഗരങ്ങള്‍ക്കു ചുറ്റുമുള്ള വയലുകളില്‍ പാര്‍ക്കുന്ന അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ക്കും പട്ടികയില്‍ പേര്‍ ചേര്‍ത്തിട്ടുള്ള ലേവ്യര്‍ക്കും ഓഹരി വിതരണം ചെയ്യാന്‍ ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയോഗിച്ചു.
Verse 20: യൂദായിലുടനീളംഹെസെക്കിയാ ഇപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ദൈവമായ കര്‍ത്താവിന്‍െറ മുന്‍പാകെ നന്‍മയും നീതിയും പ്രവര്‍ത്തിച്ച് അവന്‍ അവിടുത്തോടു വിശ്വസ്‌തത പുലര്‍ത്തി.
Verse 21: ദൈവഹിതപ്രകാരം, നിയമവും കല്‍പനകളും അനുസരിച്ച്, ദേവാലയശുശ്രൂഷയുമായി ബന്‌ധപ്പെട്ട എല്ലാപ്രവൃത്തികളും അവന്‍ പൂര്‍ണഹൃദയത്തോടെയാണു ചെയ്‌തത്. അതില്‍ അവനു വിജയമുണ്ടായി.