Verse 1: സോളമന്‍രാജാവ് ഓടുകൊണ്ടു ബലിപീഠം പണിതു. അതിന്‍െറ നീളം ഇരുപതുമുഴം, വീതി ഇരുപതു മുഴം, ഉയരം പത്തു മുഴം.
Verse 2: ഉരുക്കിയ ലോഹംകൊണ്ട് അവന്‍ വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയും ഉണ്ടാക്കി. അതിന്‍െറ വ്യാസം പത്തു മുഴം, ആഴം അഞ്ചുമുഴം, ചുറ്റളവു മുപ്പതുമുഴം.
Verse 3: അതിന്‍െറ വക്കിനുതാഴെ ചുറ്റും മുപ്പതുമുഴം നീളത്തില്‍ കായ്‌കള്‍ കൊത്തിയിട്ടുണ്ടായിരുന്നു. കായ്‌കള്‍ രണ്ടു നിരയായി ജലസംഭ രണിയോടൊപ്പമാണ് വാര്‍ത്തെടുത്തത്.
Verse 4: പന്ത്രണ്ടു കാളകളുടെ പുറത്തു ജലസംഭരണി ഉറപ്പിച്ചു. കാളകള്‍ മൂന്നുവീതം തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും മുഖം തിരിച്ചാണു നില്‍ക്കുന്നത്. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്കു തിരിഞ്ഞിരുന്നു.
Verse 5: അതിന് ഒരു കൈപ്പത്തി ഘനം. അതിന്‍െറ വക്ക് പാനപാത്രത്തിന്‍േറ തുപോലെ ലില്ലിപ്പൂകണക്കേ വളഞ്ഞിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
Verse 6: വട്ടത്തിലുള്ള പത്തു ക്‌ഷാളനപാത്രങ്ങള്‍ ഉണ്ടാക്കി, അഞ്ചെണ്ണം തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചു. ദഹനബലിക്കുള്ള വസ്‌തുക്കള്‍ കഴുകുവാന്‍ ഇവ ഉപയോഗിച്ചിരുന്നു. പുരോഹിതന്‍മാരുടെ ഉപയോഗത്തിനായിരുന്നു ജലസംഭരണി.
Verse 7: നിര്‍ദേശമനുസരിച്ചു പത്തു പൊന്‍വിളക്കുകാലുകള്‍ നിര്‍മിച്ച് അഞ്ചുവീതം ആല യത്തില്‍ തെക്കും വടക്കുമായി വച്ചു.
Verse 8: തെക്കും വടക്കും അഞ്ചു വീതം പത്തു പീഠങ്ങളും അവന്‍ ദേവാലയത്തില്‍ സ്‌ഥാപിച്ചു. നൂറു സ്വര്‍ണത്താലങ്ങളും ഉണ്ടാക്കിവച്ചു.
Verse 9: പുരോഹിതന്‍മാര്‍ക്കുള്ള അങ്കണവും വലിയ അങ്കണവും പണിത് അവയുടെ വാതിലുകള്‍ ഓടുകൊണ്ടു പൊതിഞ്ഞു.
Verse 10: ആലയത്തിന്‍െറ തെക്കുകിഴക്കേ മൂലയില്‍ ജലസംഭ രണി സ്‌ഥാപിച്ചു.
Verse 11: കലങ്ങള്‍, കോരികകള്‍, തളികകള്‍ ഇവയും ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിലെ ആവശ്യത്തിലേക്കായി ചെയ്യാമെന്നു ഹീരാം സോളമനോട് ഏറ്റിരുന്ന പണികള്‍ പൂര്‍ത്തിയാക്കി.
Verse 12: രണ്ടു സ്‌തംഭങ്ങള്‍, സ്‌തംഭങ്ങളുടെ മുകളിലുള്ള പോതികകള്‍, പോതികകളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ മാലക്കണ്ണിപോലെയുള്ള ചിത്രപ്പണികള്‍.
Verse 13: സ്‌തംഭത്തിന്‍മേലുള്ള പോതികകളുടെ മകുടങ്ങള്‍ മറയ്‌ക്കുന്നതിന് അവയ്‌ക്കുചുറ്റും രണ്ടു നിരവീതം നാനൂറ് മാതളപ്പഴങ്ങള്‍.
Verse 14: പത്തു പീഠങ്ങളും പത്തു ക്‌ഷാളനപാത്രങ്ങളും;
Verse 15: ജലസംഭരണിയും അതിനെ വഹിക്കുന്ന പന്ത്രണ്ടു കാളകളും;
Verse 16: കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍ തുടങ്ങി ദേവാല യത്തിനാവശ്യമായ ഉപകരണങ്ങളൊക്കെയും മിനുക്കിയ ഓടുകൊണ്ടു നിര്‍മിച്ചു ഹൂരാംഅബി സോളമനു നല്‍കി.
Verse 17: ജോര്‍ ദാന്‍തടത്തില്‍ സുക്കോത്തിനും സെരേദായ്‌ക്കും മധ്യേയുള്ള കളിമണ്‍കളത്തില്‍ ഇവയെല്ലാം രാജാവ് വാര്‍ത്തെടുത്തു.
Verse 18: സോളമന്‍ വളരെയധികം സാമഗ്രികള്‍ ഉണ്ടാക്കിയതിനാല്‍ അവയ്‌ക്കു വേണ്ടിവന്ന ഓടിന്‍െറ ആകെതൂക്കം തിട്ടപ്പെടുത്തിയില്ല.
Verse 19: അങ്ങനെ സോളമന്‍ ദേവാലയത്തിലേക്കാവശ്യമായ ഉപകരണങ്ങളെല്ലാം പണിയിച്ചു. സ്വര്‍ണബലിപീഠം, തിരുസ്‌സാന്നിധ്യയപ്പം വയ്‌ക്കാനുള്ള മേശ;
Verse 20: നിയമപ്രകാരം ശ്രീകോവിലില്‍ കത്തിക്കാനുള്ള പൊന്‍വിളക്കുകള്‍, വിളക്കുകാലുകള്‍,
Verse 21: തങ്കംകൊണ്ടുള്ള പൂക്കള്‍, വിളക്കുകള്‍, ചവണകള്‍,
Verse 22: തിരിക്കത്രികകള്‍, ക്‌ഷാളനപാത്രങ്ങള്‍, ധൂപ കലശങ്ങള്‍, തീക്കോരികകള്‍ ഇവയും ഉണ്ടാക്കി. ശ്രീകോവിലിന്‍െറയും വിശുദ്‌ധ സ്‌ഥലത്തിന്‍െറയും വാതിലുകളുടെ പാദകൂടങ്ങള്‍ സ്വര്‍ണംകൊണ്ടു നിര്‍മിച്ചു.