Verse 1: ദേവാലയവും കൊട്ടാരവും പണിയുവാന്‍ സോളമന് ഇരുപതു വര്‍ഷത്തോളം വേണ്ടി വന്നു.
Verse 2: പിന്നീടു സോളമന്‍ ഹീരാമില്‍ നിന്നു ലഭി ച്ചപട്ടണങ്ങള്‍ പുതുക്കിപ്പണിത്, ഇസ്രായേല്യരെ അവിടെ വസിപ്പിച്ചു.
Verse 3: അതിനുശേഷം സോളമന്‍ ഹമാത്ത്‌സോബാ പിടിച്ചടക്കി.
Verse 4: മരുഭൂമിയില്‍ തദ്‌മോറും ഹമാത്തില്‍ സംഭരണനഗരങ്ങളും പണികഴിപ്പിച്ചു.
Verse 5: കൂടാതെ മതിലും കവാടങ്ങളും ഓടാമ്പലുകളും കൊണ്ടു സുരക്‌ഷിതമായ ഉത്തര-ദക്‌ഷിണ ബേത്ത്‌ഹോറോണ്‍ നഗരങ്ങള്‍,
Verse 6: ബാലാത്ത്, സോളമനുണ്ടായിരുന്ന സംഭരണ നഗരങ്ങള്‍, രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കുമുള്ള നഗരങ്ങള്‍ ഇങ്ങനെ ജറുസലെമിലും ലബനോനിലും തന്‍െറ ആധിപത്യത്തിലുള്ള ദേശങ്ങളിലൊക്കെയും ആഗ്രഹിച്ചതെല്ലാം അവന്‍ പണിതു.
Verse 7: ഇസ്രായേല്യരല്ലാത്ത ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിങ്ങനെ
Verse 8: ദേശത്തു ശേഷിച്ചിരുന്നവരെ സോളമന്‍ ദാസ്യവൃത്തിക്കു നിയോഗിച്ചു. അവര്‍ ഇന്നും അങ്ങനെ തുടരുന്നു.
Verse 9: എന്നാല്‍, ഇസ്രായേല്യരെ സോളമന്‍ അടിമവേലയ്‌ക്ക് ഏര്‍പ്പെടുത്തിയില്ല, അവരെ പടയാളികളായും പടത്തലവന്‍മാരായും രഥങ്ങളുടെയും കുതിരകളുടെയും അധിപതികളായും നിയമിച്ചു.
Verse 10: സോളമന്‍രാജാവിന്‍െറ പ്രധാന സേവകന്‍മാരായി, ജനത്തിന്‍െറ മേല്‍നോട്ടം വഹിച്ചിരുന്നവര്‍, ഇരുനൂറ്റന്‍പതു പേരുണ്ടായിരുന്നു.
Verse 11: കര്‍ത്താവിന്‍െറ പേടകം ഇരിക്കുന്നിടം വിശുദ്‌ധമാണ്; ആകയാല്‍ ഫറവോയുടെ മകളായ എന്‍െറ ഭാര്യ, ഇസ്രായേല്‍രാജാവായ ദാവീദിന്‍െറ കൊട്ടാരത്തില്‍ വസിച്ചുകൂടാ എന്നു പറഞ്ഞ് സോളമന്‍ അവളെ അവിടെ നിന്നു കൊണ്ടുപോയി അവള്‍ക്കായി പണിത കൊട്ടാരത്തില്‍ പാര്‍പ്പിച്ചു.
Verse 12: ദേവാലയ പൂമുഖത്തിന്‍െറ മുന്‍പില്‍ താന്‍ പണിയി ച്ചകര്‍ത്താവിന്‍െറ ബലിപീഠത്തിന്‍മേല്‍
Verse 13: മോശയുടെ കല്‍പനയനുസരിച്ച്, സാബത്ത്, അമാവാസി എന്നീ ദിവസങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാള്‍, വാരോത്‌സവം, കൂടാരത്തിരുനാള്‍ എന്നീ മൂന്നു വാര്‍ഷികോത്‌സവങ്ങളിലും അതതുദിവസത്തെ വിധിയനുസരിച്ചു സോളമന്‍ ദൈവത്തിനു ദഹനബലികള്‍ അര്‍പ്പിച്ചു.
Verse 14: തന്‍െറ പിതാവായ ദാവീദു നിര്‍ദേശിച്ചിരുന്നതുപോലെ പുരോഹിതന്‍മാരെ ഗണം തിരിച്ച് അതതു ശുശ്രൂഷയ്‌ക്കായി നിയോഗിച്ചു. സ്‌തുതിഗീതം ആലപിക്കാനും പുരോഹിതന്‍മാരെ സഹായിക്കാനുമായി ലേവ്യരെ ഓരോ ദിവസത്തെ ക്രമമനുസരിച്ചു നിയമിച്ചു. കൂടാതെ, ഓരോ വാതിലിനും കാവല്‍ക്കാരെയും നിയോഗിച്ചു. ദൈവപുരുഷനായ ദാവീദ് ഇങ്ങനെയെല്ലാം കല്‍പിച്ചിട്ടുണ്ടായിരുന്നു.
Verse 15: ഭണ്‍ഡാരത്തിന്‍െറ കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ പുരോഹിതന്‍മാരും ലേവ്യരും രാജകല്‍പന ധിക്കരിച്ചില്ല.
Verse 16: ദേവാലയത്തിന്‍െറ അടിസ്‌ഥാനമിട്ടതു മുതല്‍ പൂര്‍ത്തീകരിക്കുന്നതുവരെയുള്ള സകല പണികളും സമാപിച്ചു. അങ്ങനെ ദേവാലയം പൂര്‍ത്തിയായി.
Verse 17: പിന്നീടു സോളമന്‍ ഏദോംദേശത്തെ എസിയോന്‍ഗേബെര്‍, ഏലോത്ത് എന്നീ തുറമുഖനഗരങ്ങളിലേക്കു പോയി.
Verse 18: ഹീരാം സ്വന്തം സേവകരുടെ നേതൃത്വത്തില്‍ സോളമനു കപ്പലുകള്‍ അയച്ചുകൊടുത്തു. ഒപ്പം പരിചയസമ്പന്നരായ നാവികരെയും. അവര്‍ സോളമന്‍െറ ഭൃത്യന്‍മാരോടുകൂടെ ഓഫീറിലേക്കു പോയി; അവിടെ നിന്ന് അവര്‍ നാനൂറ്റന്‍പതു താലന്തു സ്വര്‍ണം സോളമന്‍രാജാവിനു കൊണ്ടുവന്നു കൊടുത്തു.