Verse 1: ഒരിക്കല്‍ ജനനിബിഡമായിരുന്ന നഗരം ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു; ജനതകളില്‍ ഉന്നതയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു. നഗരങ്ങളുടെ റാണിയായിരുന്നവള്‍ ഇന്നു കപ്പം കൊടുത്തു കഴിയുന്നു.
Verse 2: രാത്രി മുഴുവന്‍ അവള്‍ കയ്‌പോടെകരയുന്നു. അവള്‍ കവിള്‍ത്തടങ്ങളിലൂടെകണ്ണുനീരൊഴുക്കുന്നു. അവളെ ആശ്വസിപ്പിക്കാന്‍ അവളുടെപ്രിയന്‍മാരിലാരുമില്ല. അവളുടെ സുഹൃത്തുക്കളെല്ലാവരുംഅവളോടു വഞ്ചന കാണിച്ചു, അവര്‍ അവളുടെ ശത്രുക്കളായിത്തീര്‍ന്നു.
Verse 3: നിന്‌ദനത്തിനും ക്രൂരമായഅടിമത്തത്തിനും അധീനയായി യൂദാ നാടുകടത്തപ്പെട്ടു. വിശ്രമിക്കാനിടം ലഭിക്കാതെ അവള്‍ജനതകളുടെയിടയില്‍ കഴിഞ്ഞുകൂടുന്നു. അവളെ അനുധാവനം ചെയ്യുന്നവര്‍ദുരിതങ്ങള്‍ക്കിടയില്‍വച്ച്‌അവളെ പിടികൂടി.
Verse 4: സീയോനിലേക്കുള്ള വഴികള്‍ വിലപിക്കുന്നു; നിശ്‌ചയിക്കപ്പെട്ട ഉത്‌സവങ്ങള്‍ക്ക് ആരും എത്തുന്നില്ല. അവളുടെ കവാടങ്ങള്‍ വിജനമായിരിക്കുന്നു, അവളുടെ പുരോഹിതന്‍മാര്‍നെടുവീര്‍പ്പിടുന്നു. അവളുടെ തോഴിമാരെ വലിച്ചിഴച്ചുകൊണ്ടുപോയി, അവള്‍ കഠിനയാതനയ്‌ക്കിരയായി.
Verse 5: ശത്രുക്കള്‍ അവളുടെ അധിപന്‍മാരായി. അവളുടെ വൈരികള്‍ ഐശ്വര്യം പ്രാപിക്കുന്നു. എന്തെന്നാല്‍, എണ്ണമില്ലാത്ത തെറ്റുകള്‍ നിമിത്തം അവളെ കര്‍ത്താവ് പീഡിപ്പിച്ചു. ശത്രുക്കള്‍ അവളുടെ മക്കളെ അടിമകളായി പിടിച്ചുകൊണ്ടുപോയി.
Verse 6: സീയോന്‍പുത്രിയില്‍നിന്ന്‌അവളുടെ മഹിമ വിട്ടകന്നു. അവളുടെ പ്രഭുക്കന്‍മാര്‍ മേച്ചില്‍സ്‌ഥലം കണ്ടെത്താത്ത മാനുകളെപ്പോലെയായി. അനുധാവനംചെയ്യുന്നവരുടെ മുമ്പില്‍ അവര്‍ ദുര്‍ബലരായി പലായനംചെയ്‌തു.
Verse 7: പീഡനത്തിന്‍െറയും കഷ്‌ടതയുടെയും കാലത്ത് ജറുസലെം പണ്ടുമുതലേ തന്‍േറ തായിരുന്ന അമൂല്യവസ്‌തുക്കളെ അനുസ്‌മരിക്കുന്നു. അവളുടെ ജനം ശത്രുകരങ്ങളില്‍ പതിച്ചു. അവളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അപ്പോള്‍, ശത്രു അവളുടെ പതനംകണ്ട് പരിഹസിച്ചു രസിച്ചു.
Verse 8: ജറുസലെം കഠിനമായി പാപംചെയ്‌തു. അങ്ങനെ അവള്‍ മലിനയായി. അവളെ ആദരിച്ചിരുന്നവര്‍ അവളുടെനഗ്‌നത കണ്ട് അവളെ നിന്‌ദിക്കുന്നു. അവള്‍ വിലപിച്ചുകൊണ്ട് മുഖംതിരിക്കുന്നു.
Verse 9: അവളുടെ അശുദ്‌ധി അവളുടെവസ്‌ത്രത്തിലുണ്ടായിരുന്നു. തന്‍െറ വിനാശത്തെപ്പറ്റി അവള്‍ ചിന്തിച്ചില്ല. അതുകൊണ്ട്, അവളുടെ വീഴ്‌ച ഭീകരമാണ്. അവളെ ആശ്വസിപ്പിക്കാനാരുമില്ല. കര്‍ത്താവേ, എന്‍െറ പീഡനംഅവിടുന്ന് കാണണമേ! എന്‍െറ ശത്രു വിജയിച്ചിരിക്കുന്നു.
Verse 10: ശത്രു അവളുടെ അമൂല്യവസ്‌തുക്കളിന്‍മേലെല്ലാം കൈവച്ചിരിക്കുന്നു. അങ്ങയുടെ സഭയില്‍പ്രവേശിക്കരുതെന്ന് അങ്ങ് കല്‍പിച്ചിരുന്ന ജനതകള്‍ തന്‍െറ വിശുദ്‌ധമന്‌ദിരം ആക്രമിക്കുന്നത് അവള്‍ കണ്ടു.
Verse 11: അവളുടെ ജനം ആഹാരം ലഭിക്കാതെനെടുവീര്‍പ്പിടുന്നു. തങ്ങളുടെ ശക്‌തി കെട്ടുപോകാതിരിക്കാന്‍മാത്രമുള്ള ആഹാരത്തിനുവേണ്ടി അവര്‍ തങ്ങളുടെ നിധികള്‍ വില്‍ക്കുന്നു. കര്‍ത്താവേ, കടാക്‌ഷിക്കണമേ!ഞാന്‍ നിന്‌ദനമേല്‍ക്കുന്നു.
Verse 12: കടന്നുപോകുന്നവരേ,നിങ്ങള്‍ക്കിതു നിസ്‌സാരമാണോ? നോക്കിക്കാണുവിന്‍, ഞാന്‍ അനുഭവിക്കുന്ന ദുഃഖത്തിനു തുല്യമായ, കര്‍ത്താവ് തന്‍െറ ഉഗ്രകോപത്തിന്‍െറ നാളില്‍ എന്‍െറ മേല്‍ വരുത്തിയദുഃഖത്തിനു തുല്യമായ, ദുഃഖമുണ്ടോ?
Verse 13: ഉന്നതത്തില്‍നിന്ന് അവിടുന്ന്‌അഗ്‌നി അയച്ചു; എന്‍െറ അസ്‌ഥികളിലേക്ക് അവിടുന്ന്‌അതു ചൊരിഞ്ഞു. അവിടുന്ന് എന്‍െറ പാദങ്ങള്‍ക്കു വല വിരിച്ചു. അവിടുന്ന് എന്നെ നിലംപതിപ്പിച്ചു. അവിടുന്ന് എന്നെ ഉപേക്‌ഷിച്ചു. ദിവസം മുഴുവനും ഞാന്‍ ബോധംകെട്ടുകിടന്നു.
Verse 14: എന്‍െറ അകൃത്യങ്ങള്‍ ഒരു നുകമായി കെട്ടി, അവിടുത്തെ കരം അവ ഒരുമിച്ചുചേര്‍ത്തു. അവ എന്‍െറ കഴുത്തില്‍വച്ചു. എന്‍െറ ശക്‌തി അവിടുന്ന്‌ചോര്‍ത്തിക്കളഞ്ഞു. എനിക്ക് എതിര്‍ത്തു നില്‍ക്കാന്‍ ആവാത്തവരുടെ കൈയില്‍ കര്‍ത്താവ് എന്നെ ഏല്‍പിച്ചുകൊടുത്തു.
Verse 15: എന്‍െറ മധ്യത്തിലുള്ള എല്ലാ ശക്‌തന്‍മാരെയും കര്‍ത്താവ് പരിഹസിച്ചു. എന്‍െറ യുവാക്കളെ തകര്‍ക്കാന്‍ അവിടുന്ന് ഒരു സംഘത്തെ വിളിച്ചുവരുത്തി. കര്‍ത്താവ് യൂദായുടെ കന്യകയായ പുത്രിയെ മുന്തിരിച്ചക്കില്‍ എന്നപോലെ ചവിട്ടിഞെരിച്ചു.
Verse 16: ഇവമൂലം ഞാന്‍ വിലപിക്കുന്നു. എന്‍െറ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. എനിക്കു ധൈര്യം പകരാന്‍ ഒരാശ്വാസകന്‍ അടുത്തില്ല. ശത്രുക്കള്‍ ജയിച്ചതിനാല്‍ എന്‍െറ മക്കള്‍ അഗതികളായി.
Verse 17: സീയോന്‍ കൈനീട്ടുന്നു; അവളെ ആശ്വസിപ്പിക്കാനാരുമില്ല. യാക്കോബിന്‍െറ അയല്‍ക്കാര്‍ അവന്‍െറ ശത്രുക്കളായിരിക്കണമെന്നു കര്‍ത്താവ് കല്‍പിച്ചിരിക്കുന്നു. ജറുസലെം അവരുടെ ഇടയില്‍മലിനയായിരിക്കുന്നു.
Verse 18: കര്‍ത്താവിന്‍െറ പ്രവൃത്തി നീതിയുക്‌തമാണ്. ഞാന്‍ അങ്ങയുടെ വചനത്തെ ധിക്കരിച്ചു. ജനതകളേ, കേള്‍ക്കുവിന്‍. എന്‍െറ ദുരിതങ്ങള്‍ കാണുവിന്‍. എന്‍െറ തോഴിമാരും എന്‍െറ യുവാക്കളും നാടുകടത്തപ്പെട്ടു.
Verse 19: ഞാനെന്‍െറ പ്രിയന്‍മാരെ വിളിച്ചു എന്നാല്‍, അവരെന്നെ വഞ്ചിച്ചു. തളര്‍ന്നു പോകാതിരിക്കാന്‍ ആഹാരമന്വേഷിച്ചു നടക്കുന്നതിനിടയില്‍ എന്‍െറ പുരോഹിതന്‍മാരും ശ്രഷ്‌ഠന്‍മാരും നഗരത്തില്‍ മരിച്ചുവീണു.
Verse 20: കര്‍ത്താവേ, കാണണമേ! ഞാന്‍ ദുരിതത്തിലാണ്. എന്‍െറ ആത്‌മാവ് അസ്വസ്‌ഥമാണ്. എന്‍െറ ഹൃദയം വിങ്ങുന്നു. എന്തെന്നാല്‍, ഞാന്‍ ഏറെ ധിക്കാരം കാണിച്ചു. നഗരവീഥികളില്‍ വാള്‍ വിയോഗദുഃഖം വിതയ്‌ക്കുന്നു. വീടിനകം മരണതുല്യമാണ്.
Verse 21: കേള്‍ക്കണമേ! ഞാനെത്ര നെടുവീര്‍പ്പിടുന്നു! എന്നെ ആശ്വസിപ്പിക്കാനാരുമില്ല. എന്‍െറ ശത്രുക്കള്‍ എന്‍െറ കഷ്‌ടതകളെപ്പറ്റി കേട്ടു. അങ്ങ് ഇതു വരുത്തിയതിനാല്‍അവര്‍ ആനന്‌ദിക്കുന്നു. അവിടുന്ന് പ്രഖ്യാപി ച്ചദിനം വരുത്തണമേ! അവരും എന്നെപ്പോലെയാകട്ടെ!
Verse 22: അവരുടെ ദുഷ്‌കര്‍മങ്ങള്‍അങ്ങയുടെ മുമ്പില്‍ വരട്ടെ! എന്‍െറ അതിക്രമങ്ങള്‍മൂലം എന്നോടുപ്രവര്‍ത്തിച്ചതുപോലെ അവരോടുംപ്രവര്‍ത്തിക്കണമേ. എന്തെന്നാല്‍, ഞാന്‍ അത്യധികംനെടുവീര്‍പ്പിട്ടു കരയുന്നു. എന്‍െറ ഹൃദയം തളരുന്നു.