Verse 1: സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി? തങ്കത്തിന് എങ്ങനെ മാറ്റം വന്നു? വിശുദ്‌ധമന്‌ദിരത്തിന്‍െറ കല്ലുകള്‍വഴിക്കവലയ്‌ക്കല്‍ ചിതറിക്കിടക്കുന്നു.
Verse 2: സീയോന്‍െറ അമൂല്യരായ മക്കള്‍, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്‍െറ വിലയുള്ളവര്‍, കുശവന്‍െറ കരവേലയായമണ്‍പാത്രങ്ങള്‍പോലെഗണിക്കപ്പെട്ടതെങ്ങനെ?
Verse 3: കുറുനരികള്‍പോലും കുഞ്ഞുങ്ങളെമുലയൂട്ടുന്നു. എന്നാല്‍ എന്‍െറ ജനത്തിന്‍െറ പുത്രി മരുഭൂമിയിലെ ഒട്ടകപ്പക്‌ഷിയെപ്പോലെക്രൂരയായി.
Verse 4: മുലകുടിക്കുന്ന കുഞ്ഞിന്‍െറ നാവ് ദാഹംകൊണ്ടു വരണ്ട്, അണ്ണാക്കില്‍ഒട്ടിയിരിക്കുന്നു. കുട്ടികള്‍ ഭക്‌ഷണം ഇരക്കുന്നു.പക്‌ഷേ, ആരും നല്‍കുന്നില്ല.
Verse 5: സ്വാദിഷ്‌ഠഭോജനം ആസ്വദിച്ചിരുന്നവര്‍തെരുവുകളില്‍ പട്ടിണികൊണ്ടുനശിക്കുന്നു. പട്ടുവസ്‌ത്രം ധരിച്ചുവളര്‍ന്നവര്‍ചാരക്കൂമ്പാരത്തിന്‍മേല്‍ കിടക്കുന്നു.
Verse 6: എന്‍െറ ജനത്തിന്‍െറ പുത്രിക്കു ലഭി ച്ചശിക്‌ഷ ഒരു നിമിഷംകൊണ്ട് ആരുംകൈവയ്‌ക്കാതെതന്നെ നശിപ്പിക്കപ്പെട്ട സോദോമിന്‍േറതിനെക്കാള്‍ വലുതാണ്.
Verse 7: അവളുടെ പ്രഭുക്കന്‍മാര്‍ മഞ്ഞിനെക്കാള്‍ നിര്‍മലരും പാലിനെക്കാള്‍ വെണ്‍മയുള്ളവരുംആയിരുന്നു. അവരുടെ ശരീരം പവിഴത്തെക്കാള്‍തുടുത്തതും അവരുടെ ആകാരഭംഗി ഇന്‌ദ്രനീലത്തിനു തുല്യവുമായിരുന്നു.
Verse 8: ഇപ്പോള്‍ അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു. തെരുവീഥികളില്‍ അവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അവരുടെ തൊലി എല്ലിനോട് ഒട്ടിയിരിക്കുന്നു. അത് ഉണങ്ങിയ വിറകുപോലെആയിരിക്കുന്നു.
Verse 9: വാളേറ്റുമരിച്ചവര്‍ വിശപ്പുകൊണ്ടുമരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാരാണ്. അവര്‍ വയലിലെ ഫലങ്ങള്‍ ലഭിക്കാതെവിശന്നു തളര്‍ന്നു നശിച്ചു.
Verse 10: കരുണാമയികളായ സ്‌ത്രീകളുടെ കൈകള്‍ സ്വന്തം മക്കളെ വേവിച്ചു. എന്‍െറ ജനത്തിന്‍െറ പുത്രിയുടെവിനാശത്തിന്‍െറ നാളുകളില്‍, അവര്‍ അവരുടെ ഭക്‌ഷണമായിത്തീര്‍ന്നു.
Verse 11: കര്‍ത്താവ് തന്‍െറ ക്രോധം അഴിച്ചുവിട്ടു. അവിടുന്ന് ജ്വലിക്കുന്ന കോപംവര്‍ഷിച്ചു. സീയോനില്‍ അവിടുന്ന് ഒരു അഗ്‌നിജ്വലിപ്പിച്ചു. അതിന്‍െറ അടിസ്‌ഥാനങ്ങളെഅതു ദഹിപ്പിച്ചു.
Verse 12: ശത്രുവിനോ വൈരിക്കോ ജറുസലെമിന്‍െറ കവാടങ്ങള്‍ കടക്കാനാവുമെന്ന് ഭൂമിയിലെ രാജാക്കന്‍മാരോ ഭൂവാസികളോ വിശ്വസിച്ചിരുന്നില്ല.
Verse 13: അവരുടെ മധ്യേ നീതിമാന്‍മാരുടെരക്‌തം ചൊരിഞ്ഞ അവളുടെ പ്രവാചകന്‍മാരുടെ പാപങ്ങളും പുരോഹിതന്‍മാരുടെ തിന്‍മകളും നിമിത്തമാണ് ഇതു സംഭവിച്ചത്.
Verse 14: അവര്‍ തെരുവീഥികളിലൂടെ അന്‌ധരായി അലഞ്ഞു നടക്കുന്നു. രക്‌തപങ്കിലമായ അവരുടെ വസ്‌ത്രംആരും സ്‌പര്‍ശിക്കുകയില്ല.
Verse 15: അശുദ്‌ധരേ, അകന്നുമാറുവിന്‍,അകന്നുപോകുവിന്‍, തൊടരുത് എന്നിങ്ങനെ ആളുകള്‍ അവരോടുവിളിച്ചുപറയുന്നു. അതുകൊണ്ട് അവര്‍ നാടുകടത്തപ്പെട്ട്‌അലയുന്നവരായി. അവര്‍ നമ്മോടുകൂടെ ഇനിതാമസിക്കരുത് എന്നു ജനതകള്‍പറയുന്നു.
Verse 16: കര്‍ത്താവുതന്നെ അവരെ ചിതറിച്ചു; അവിടുത്തേക്ക് ഇനി അവരെക്കുറിച്ച്‌കരുതലില്ല. പുരോഹിതന്‍മാര്‍ക്കു ബഹുമാനവുംശ്രഷ്‌ഠന്‍മാര്‍ക്കു പരിഗണനയുംലഭിച്ചില്ല.
Verse 17: സഹായത്തിനുവേണ്ടി വൃഥാ കാത്തിരുന്ന ഞങ്ങളുടെ കണ്ണുകള്‍ മങ്ങി. രക്‌ഷിക്കാന്‍ കഴിയാത്ത ഒരു ജനതയ്‌ക്കു വേണ്ടിയാണ് ഞങ്ങള്‍ നോക്കിയിരുന്നത്.
Verse 18: തെരുവീഥികളിലൂടെ ഞങ്ങള്‍ക്കുനടക്കാനാവാത്തവിധം ആളുകള്‍ഞങ്ങളെ പിന്‍തുടര്‍ന്നു. ഞങ്ങളുടെ അവസാനമടുത്തു. ഞങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു. ഞങ്ങളുടെ അവസാനം വന്നുകഴിഞ്ഞു.
Verse 19: ഞങ്ങളെ അനുധാവനം ചെയ്‌തിരുന്നവര്‍ ആകാശത്തിലെ കഴുകന്‍മാരെക്കാള്‍ വേഗമുള്ളവരായിരുന്നു. അവര്‍ ഞങ്ങളെ പിന്‍തുടര്‍ന്നുമലകളിലൂടെ ഓടിച്ചു. ഞങ്ങളെ പിടിക്കാന്‍ അവര്‍ മരുഭൂമിയില്‍ പതിയിരുന്നു.
Verse 20: ഞങ്ങളുടെ ജീവശ്വാസം, കര്‍ത്താവിന്‍െറ അഭിഷിക്‌തന്‍,അവരുടെ കുഴിയില്‍ പതിച്ചു. അവന്‍െറ തണലില്‍ ഞങ്ങള്‍ജനതകളുടെ ഇടയില്‍ വസിക്കും എന്ന് അവനെപ്പറ്റിയാണുഞങ്ങള്‍ പറഞ്ഞിരുന്നത്.
Verse 21: ഊസ്‌ദേശത്തു പാര്‍ക്കുന്ന ഏദോംപുത്രീ, സന്തോഷിച്ച് ആഹ്ലാദിച്ചുകൊള്ളുക! എന്നാല്‍, നിന്‍െറ കൈയിലും ഈപാനപാത്രം എത്തും. നീ കുടിച്ചു മത്തുപിടിച്ച് അനാവൃതയാകും.
Verse 22: സീയോന്‍പുത്രീ, നിന്‍െറ പാപത്തിന്‍െറ ശിക്‌ഷ പൂര്‍ത്തിയായി. നിന്‍െറ പ്രവാസം തുടരാന്‍ ഇനിഅവിടുന്ന് അനുവദിക്കുകയില്ല. എന്നാല്‍, ഏദോംപുത്രീ, നിന്‍െറ അകൃത്യങ്ങള്‍ക്ക് അവിടുന്ന്‌നിന്നെ ശിക്‌ഷിക്കും. അവിടുന്ന് നിന്‍െറ പാപങ്ങള്‍വെളിപ്പെടുത്തും.