Verse 1: ഭൂപാലകരേ, നീതിയെ സ്‌നേഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍, നിഷ്‌കളങ്കതയോടെ അവിടുത്തെ അന്വേഷിക്കുവിന്‍.
Verse 2: അവിടുത്തെ പരീക്‌ഷിക്കാത്തവര്‍ അവിടുത്തെ കണ്ടെത്തുന്നു; അവിടുത്തെ അവിശ്വസിക്കാത്തവര്‍ക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു.
Verse 3: കുടിലബുദ്‌ധി മനുഷ്യനെ ദൈവത്തില്‍നിന്ന് അകറ്റുന്നു. അവിടുത്തെ ശക്‌തിയെ പരീക്‌ഷിക്കുന്ന ഭോഷന്‍മാര്‍ ശാസിക്കപ്പെടുന്നു.
Verse 4: ജ്‌ഞാനം കപടഹൃദയത്തില്‍ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തില്‍ വസിക്കുകയുമില്ല.
Verse 5: വിശുദ്‌ധ വും സുശിക്‌ഷിതവുമായ ആത്‌മാവ് വഞ്ചനയില്‍ നിന്ന് ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു, അനീതിയുടെ സാമീപ്യത്തില്‍ ലജ്‌ജിക്കുന്നു.
Verse 6: ജ്‌ഞാനം കരുണാമയമാണ്; എന്നാല്‍, ദൈവദൂഷണം പറയുന്നവനെ വെറുതെ വിടുകയില്ല. ദൈവം മനസ്‌സിന്‍െറ സൂക്‌ഷ്‌മ വ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെയഥാര്‍ഥമായി നിരീക്‌ഷിക്കുന്നവനും, നാവില്‍നിന്ന് ഉതിരുന്നത് കേള്‍ക്കുന്നവനും ആണ്.
Verse 7: കര്‍ത്താവിന്‍െറ ആത്‌മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത് മനുഷ്യന്‍ പറയുന്നത് അറിയുന്നു.
Verse 8: ദുര്‍ഭാഷണം നടത്തുന്നവന്‍ പിടിക്കപ്പെടും, നീതിയുടെ ശിക്‌ഷ അവനെ വെറുതെ വിടുകയില്ല.
Verse 9: അധര്‍മിയുടെ ആലോചനകള്‍ വിചാരണയ്‌ക്കു വിധേയമാക്കപ്പെടും, അവന്‍െറ വാക്കുകള്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ വരും. അത് അവന്‍െറ ദുര്‍വ്യാപാരങ്ങള്‍ക്കു സാക്‌ഷ്യമായിരിക്കും.
Verse 10: അസഹിഷ്‌ണുവായവന്‍ സകലതും കേള്‍ക്കുന്നു, മുറുമുറുപ്പുപോലും അവിടുത്തെ ശ്രദ്‌ധയില്‍പെടാതെ പോവുകയില്ല.
Verse 11: നിഷ്‌പ്രയോജനമായ മുറുമുറുപ്പില്‍പെടരുത്. പരദൂഷണം പറയരുത്. രഹസ്യം പറച്ചിലിന് പ്രത്യാഘാതമുണ്ടാകും. നുണ പറയുന്ന നാവ് ആത്‌മാവിനെ നശിപ്പിക്കുന്നു.
Verse 12: ജീവിതത്തിലെ തെറ്റുകള്‍കൊണ്ട് മരണത്തെ ക്‌ഷണിച്ചുവരുത്തരുത്; സ്വന്തം പ്രവൃത്തികൊണ്ട് നാശത്തെയും.
Verse 13: ദൈവം മരണത്തെ സൃഷ്‌ടിച്ചില്ല; ജീവിക്കുന്നവരുടെ മര ണത്തില്‍ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല.
Verse 14: നിലനില്‍ക്കാന്‍ വേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്‌ടിച്ചത്. സൃഷ്‌ടികളെല്ലാം ആരോഗ്യമുള്ളവയാണ്. മാരകവിഷം അവയില്‍ ഇല്ല. പാതാളത്തിന് ഭൂമിയില്‍ അധികാര മില്ല.
Verse 15: നീതി അനശ്വരമാണ്.
Verse 16: അധര്‍മികള്‍ വാക്കും പ്രവൃത്തിയുംവഴി മരണത്തെ ക്‌ഷണിച്ചുവരുത്തി, മിത്രമെന്നു കരുതി അതുമായി സഖ്യം ചെയ്‌ത്, സ്വയം നശിക്കുന്നു. അതിനോടു ചേരാന്‍ അവര്‍ യോഗ്യരാണ്.