Wisdom - Chapter 7

Verse 1: എല്ലാവരെയും പോലെ ഞാനും മര്‍ത്യനാണ്‌. മണ്ണില്‍നിന്നുള്ള ആദ്യസൃഷ്‌ടിയുടെ പിന്‍ഗാമി. മാതൃഗര്‍ഭത്തില്‍ ഞാന്‍ ഉരുവായി,

Verse 2: ദാമ്പത്യത്തിന്‍െറ ആനന്‌ദത്തില്‍, പുരുഷബീജത്തില്‍നിന്ന്‌ ജീവന്‍ ലഭിച്ചു പത്തുമാസം കൊണ്ട്‌ അമ്മയുടെ രക്‌തത്താല്‍ പുഷ്‌ടി പ്രാപിച്ചു.

Verse 3: ജനിച്ചപ്പോള്‍ ഞാനും മറ്റുള്ളവര്‍ ശ്വസിക്കുന്ന വായുതന്നെ ശ്വസിച്ചു. എല്ലാവരും പിറന്ന ഭൂമിയില്‍ ഞാനും പിറന്നുവീണു. എന്‍െറ ആദ്യശബ്‌ദം എല്ലാവരുടേ തുംപോലെ കരച്ചിലായിരുന്നു:

Verse 4: പിള്ള ക്കച്ചയില്‍. ശ്രദ്‌ധാപൂര്‍വം ഞാന്‍ പരിചരിക്കപ്പെട്ടു.

Verse 5: രാജാക്കന്‍മാരുടെയും ജീവിതാരംഭം ഇങ്ങനെ തന്നെ. എല്ലാ മനുഷ്യരും ഒന്നു പോലെയാണ്‌ ജീവിതത്തിലേക്കു വരുന്നത്‌.

Verse 6: എല്ലാവര്‍ക്കും ജീവിതകവാടം ഒന്നുതന്നെ, കടന്നുപോകുന്നതും അങ്ങനെതന്നെ.

Verse 7: ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിച്ചു, ജ്‌ഞാനചൈതന്യം എനിക്കു ലഭിച്ചു.

Verse 8: ചെങ്കോലിലും സിംഹാസനത്തിലുമധികം അവളെ ഞാന്‍ വിലമതിച്ചു. അവളോടു തുലനംചെയ്യുമ്പോള്‍ ധനം നിസ്‌സാരമെന്നു ഞാന്‍ കണക്കാക്കി.

Verse 9: അനര്‍ഘരത്‌നവും അവള്‍ക്കു തുല്യമല്ലെന്നു ഞാന്‍ കണ്ടു. അവളുടെ മുന്‍പില്‍ സ്വര്‍ണം മണല്‍ത്തരി മാത്രം; വെള്ളി കളിമണ്ണും.

Verse 10: ആരോഗ്യത്തെയും സൗന്‌ദര്യത്തെയുംകാള്‍ അവളെ ഞാന്‍ സ്‌നേഹിച്ചു. പ്രകാശത്തെക്കാള്‍ കാമ്യമായി അവളെ ഞാന്‍ വരിച്ചു. അവളുടെ കാന്തി ഒരിക്കലും ക്‌ഷയിക്കുകയില്ല.

Verse 11: അവളോടൊത്ത്‌ എല്ലാ നന്‍മകളും എണ്ണമറ്റ ധനവും എനിക്കു ലഭിച്ചു.

Verse 12: അവയിലെല്ലാം ഞാന്‍ സന്തോഷിച്ചു; ജ്‌ഞാനമാണ്‌ അവയെ നയിക്കുന്നത്‌. എങ്കിലും, അവളാണ്‌ അവയുടെ ജനനിയെന്നു ഞാന്‍ ഗ്രഹിച്ചില്ല.

Verse 13: കാപട്യമെന്നിയേ ഞാന്‍ ജ്‌ഞാനമഭ്യസിച്ചു; വൈമനസ്യമെന്നിയേ അതു പങ്കുവച്ചു; ഞാന്‍ അവളുടെ സമ്പത്ത്‌ മറച്ചുവയ്‌ക്കുന്നില്ല.

Verse 14: അതു മനുഷ്യര്‍ക്ക്‌ അക്‌ഷയനിധിയാണ്‌; ജ്‌ഞാനം സിദ്‌ധിച്ചവര്‍ ദൈവത്തിന്‍െറ സൗഹൃദം നേടുന്നു; അവളുടെ പ്രബോധനം അവരെ അതിനു യോഗ്യരാക്കുന്നു.

Verse 15: വിവേ കത്തോടെ സംസാരിക്കാനും ദൈവദാനങ്ങള്‍ക്കൊത്തവിധം ചിന്തിക്കാനും ദൈവം എന്നെ അനുഗ്രഹിക്കട്ടെ! അവിടുന്നാണ്‌ ജ്‌ഞാനത്തെപ്പോലും നയിക്കുന്നതും ജ്‌ഞാനിയെ തിരുത്തുന്നതും.

Verse 16: വിവേകവും കരകൗശലവിദ്യയും എന്നപോലെ നമ്മളും നമ്മുടെ വചനങ്ങളും അവിടുത്തെ കരങ്ങളിലാണ്‌.

Verse 17: പ്രപ ഞ്ചഘടനയും പഞ്ചഭൂതങ്ങളുടെ പ്രവര്‍ത്തനവും

Verse 18: കാലത്തിന്‍െറ ആദിമധ്യാന്തങ്ങളും സൂര്യന്‍െറ അയനങ്ങളുടെ മാറ്റങ്ങളും ഋതുപരിവര്‍ത്തനങ്ങളും

Verse 19: വത്‌സരങ്ങളുടെ ആവര്‍ത്തനചക്രങ്ങളും നക്‌ഷത്രരാശിയുടെ മാറ്റങ്ങളും

Verse 20: മൃഗങ്ങളുടെ പ്രകൃതവും വന്യമൃഗങ്ങളുടെ ശൗര്യവും ആത്‌മാക്കളുടെ ശ ക്‌തിയും മനുഷ്യരുടെയുക്‌തിബോധവും സ സ്യങ്ങളുടെ വിവിധത്വവും വേരുകളുടെ ഗുണവും തെറ്റുപറ്റാത്തവിധം മനസ്‌സിലാക്കാന്‍ അവിടുന്നാണ്‌ എനിക്കിടയാക്കിയത്‌.

Verse 21: നിഗൂഢമായതും പ്രകടമായതും ഞാന്‍ പഠിച്ചു.

Verse 22: സകലതും രൂപപ്പെടുത്തുന്ന ജ്‌ഞാനമാണ്‌ എന്നെ അഭ്യസിപ്പിച്ചത്‌.

Verse 23: അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്‌ധവും അതുല്യവും ബഹുമുഖവും സൂക്‌ഷമവും ചലനാത്‌മകവും സ്‌പഷ്‌ടവും നിര്‍മലവും വ്യതിരിക്‌തവും ക്‌ഷതമേല്‍പിക്കാനാവാത്ത തും നന്‍മയെ സ്‌നേഹിക്കുന്നതും തീക്‌ഷ്‌ണ വും അപ്രതിരോധ്യവും ഉപകാരപ്രദവും ആര്‍ദ്രവും സ്‌ഥിരവും ഭദ്രവും ഉത്‌കണ്‌ഠയില്‍നിന്നു മുക്‌തവും സര്‍വശക്‌തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്‌ധിയും നൈര്‍മല്യവും സൂക്‌ഷ്‌മതയുമുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്‌.

Verse 24: എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്‌മകമാണ്‌ ജ്‌ഞാനം; അവള്‍ തന്‍െറ നിര്‍മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്‌ന്നിറങ്ങുന്നു.

Verse 25: അവള്‍ ദൈവശക്‌തിയുടെ ശ്വാസവും, സര്‍വശക്‌തന്‍െറ മഹത്വത്തിന്‍െറ ശുദ്‌ധമായ നിസ്‌സരണവുമാണ്‌. മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല;

Verse 26: നിത്യതേജസ്‌സിന്‍െറ പ്രതിഫലനമാണവള്‍, ദൈവത്തിന്‍െറ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം, അവിടുത്തെനന്‍മയുടെ പ്രതിരൂപം.

Verse 27: ഏകയെങ്കിലും സകലതും അവള്‍ക്കു സാധ്യമാണ്‌, മാറ്റത്തിന്‌ അധീനയാകാതെ അവള്‍ സര്‍വവും നവീകരിക്കുന്നു, ഓരോ തലമുറയിലുമുള്ള വിശുദ്‌ധചേതനകളില്‍ പ്രവേശിക്കുന്നു; അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു.

Verse 28: ദൈവം എന്തിനെയുംകാളുപരി ജ്‌ഞാനികളെ സ്‌നേഹിക്കുന്നു.

Verse 29: ജ്‌ഞാനത്തിനു സൂര്യനെക്കാള്‍ സൗന്‌ദര്യമുണ്ട്‌. അവള്‍ നക്‌ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍ അവള്‍ തന്നെ ശ്രഷ്‌ഠ; കാരണം,

Verse 30: പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്‌ഞാനത്തിനെതിരേ തിന്‍മ ബലപ്പെടുകയില്ല.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories