Verse 1: രാജാക്കന്‍മാരേ, മനസ്‌സിലാക്കുവിന്‍. ഭൂപാലകരേ, ശ്രദ്‌ധിക്കുവിന്‍.
Verse 2: അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെമേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിന്‍.
Verse 3: നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനില്‍നിന്നാണ്. അവിടുന്ന് നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്‌ദേശ്യങ്ങള്‍ വിചാരണ ചെയ്യും.
Verse 4: അവിടുത്തെ രാജ്യത്തിന്‍െറ സേവ കന്‍മാര്‍ എന്ന നിലയ്‌ക്ക് നിങ്ങള്‍ ശരിയായി ഭരിക്കുകയോ, നിയമം പാലിക്കുകയോ, അവിടുത്തെ ലക്‌ഷ്യത്തിനൊത്ത് ചരിക്കുകയോചെയ്‌തില്ല.
Verse 5: അതിനാല്‍, അവിടുന്ന് നിങ്ങളുടെ നേരേ അതിവേഗം അത്യുഗ്രനായി വരും. ഉന്നതസ്‌ഥാനം വഹിക്കുന്നവര്‍ക്കു കഠിന ശിക്‌ഷയുണ്ടാകും.
Verse 6: എളിയവനു കൃപയാല്‍ മാപ്പുലഭിക്കും; പ്രബലര്‍ കഠിനമായി പരീക്‌ഷിക്കപ്പെടും.
Verse 7: സകലത്തിന്‍െറയും കര്‍ത്താവ് ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ് വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്. അവിടുന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
Verse 8: കര്‍ശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു.
Verse 9: ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്‌ഞാനം അഭ്യസിക്കുവിന്‍, വഴിതെറ്റിപ്പോകരുത്.
Verse 10: വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും.
Verse 11: എന്‍െറ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്‌ഞാനം ലഭിക്കും.
Verse 12: തേജസ്‌സുറ്റതാണ് ജ്‌ഞാനം; അതു മങ്ങിപ്പോവുകയില്ല. ജ്‌ഞാനത്തെ സ്‌നേഹിക്കുന്നവര്‍ നിഷ്‌പ്രയാസം അവളെ തിരിച്ചറിയുന്നു; അവളെ തേടുന്നവര്‍ കണ്ടെത്തുന്നു.
Verse 13: തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍ അവള്‍ തിടുക്കം കൂട്ടുന്നു.
Verse 14: പ്രഭാതത്തിലുണര്‍ന്ന് അവളെ തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും; അവള്‍ വാതില്‍ക്കല്‍ കാത്തുനില്‍പുണ്ട്.
Verse 15: അവളില്‍ ചിന്തയുറപ്പിക്കുന്നതാണ് വിവേകത്തിന്‍െറ പൂര്‍ണത. അവളുടെ കാര്യത്തില്‍ ജാഗരൂകതയുള്ളവന്‍ ദുഃഖവിമുക്‌തനാകും.
Verse 16: യോഗ്യതയുള്ളവരെ ജ്‌ഞാനം അന്വേഷിച്ചുചെല്ലുന്നു, അവരുടെ ചിന്തകളിലും പാതകളിലും അവള്‍ കനിവോടെ പ്രത്യക്‌ഷപ്പെടുന്നു.
Verse 17: ശിക്‌ഷണത്തോടുള്ള ആത്‌മാര്‍ത്‌ഥമായ അഭിലാഷമാണ് ജ്‌ഞാനത്തിന്‍െറ ആരംഭം. ശിക്‌ഷണത്തെ സ്‌നേഹിക്കുന്നവന്‍ ജ്‌ഞാനത്തെ സ്‌നേഹിക്കുന്നു.
Verse 18: അവളുടെ നിയമങ്ങള്‍ പാലിക്കലാണ് അവളോടുള്ള സ്‌നേഹം. അവളുടെ നിയമങ്ങളിലുള്ള ശ്രദ്‌ധ അമര്‍ത്യതയുടെ വാഗ്‌ദാനമാണ്.
Verse 19: അമര്‍ത്യത മനുഷ്യനെ ദൈവത്തിങ്കലേക്കടുപ്പിക്കുന്നു.
Verse 20: അങ്ങനെ ജ്‌ഞാനതൃഷ്‌ണ രാജത്വം നല്‍കുന്നു.
Verse 21: ജനതകളുടെ രാജാക്കന്‍മാരേ, നിങ്ങള്‍ സിംഹാസനവും ചെങ്കോലും അഭിലഷിക്കുന്നെങ്കില്‍, ജ്‌ഞാനത്തെ ബഹുമാനിക്കുവിന്‍. അപ്പോള്‍ നിങ്ങള്‍ എന്നേക്കും ഭരണം നടത്തും.
Verse 22: ജ്‌ഞാനമെന്തെന്നും എങ്ങനെയുണ്ടായെന്നും പറയാം, ഒന്നും ഞാനൊളിക്കുകയില്ല, സൃഷ്‌ടിയുടെ ആരംഭം മുതലുള്ള അവളുടെ ഗതി ഞാന്‍ വരച്ചുകാട്ടാം. അവളെക്കുറിച്ചുള്ള അറിവു ഞാന്‍ പകര്‍ന്നു തരാം. ഞാന്‍ സത്യത്തെ ഒഴിഞ്ഞുപോവുകയില്ല.
Verse 23: ഹീനമായ അസൂയയുമൊത്തു ഞാന്‍ ചരിക്കുകയില്ല, അതിനു ജ്‌ഞാനത്തോട് ഒരു ബന്‌ധവുമില്ല.
Verse 24: ജ്‌ഞാനികളുടെ എണ്ണം വര്‍ധിക്കുന്നത് ലോകത്തിന്‍െറ രക്‌ഷയാണ്. വിവേകിയായരാജാവാണ് ജനതയുടെ ഭദ്രത.
Verse 25: എന്‍െറ വചനങ്ങളാല്‍ ശിക്‌ഷണം നേടുക, നിനക്കു ശുഭംവരും.