Verse 1: കോളുകൊണ്ട സമുദ്രത്തില്‍യാത്രയ്‌ക്കൊരുങ്ങുന്നവന്‍ താനിരിക്കുന്ന കപ്പലിനെക്കാള്‍ അതിദുര്‍ബലമായ തടിക്കഷണത്തോടു പ്രാര്‍ഥിക്കുന്നു.
Verse 2: ആയാനപാത്രത്തിനുരൂപം നല്‍കിയത് ലാഭേച്‌ഛയാണ്. ജ്‌ഞാനമാണ് അതിന്‍െറ ശില്‍പി.
Verse 3: പിതാവേ, അങ്ങയുടെ പരിപാലനയാണ് അതിനെ നയിക്കുന്നത്. അവിടുന്ന് കടലില്‍ അതിന് ഒരു പാത നല്‍കി, തിരകള്‍ക്കിടയിലൂടെ ഒരു സുരക്‌ഷിതമാര്‍ഗം.
Verse 4: അങ്ങനെ അവിദഗ്‌ധ നും കടല്‍യാത്ര ചെയ്യാമെന്നു വരുമാറ്, ഏതാപത്തിലുംനിന്നു രക്‌ഷിക്കാന്‍ അങ്ങേക്കു കഴിയുമെന്നു കാണിച്ചു.
Verse 5: അങ്ങയുടെ ജ്‌ഞാനത്തിന്‍െറ പ്രവൃത്തികള്‍ നിഷ്‌ഫലമാകരുതെന്നത് അങ്ങയുടെ ഹിതമാണ്. മനുഷ്യര്‍ തീരെ ചെറിയ തടിക്കഷണത്തില്‍പോലും ജീവിതരക്‌ഷ ഉറപ്പിച്ച് തിരകളിലൂടെ ചങ്ങാടത്തില്‍ സുരക്‌ഷിതരായി കരയ്‌ക്കടുക്കുന്നു.
Verse 6: പണ്ട് ഗര്‍വ്വിഷ്‌ഠരായ മല്ലന്‍മാര്‍ നശിക്കുമ്പോള്‍ ലോകത്തിന്‍െറ പ്രത്യാശാപാത്രങ്ങള്‍ ഒരു പേടകത്തില്‍ അഭയംതേടി. അങ്ങയുടെ കരങ്ങളാല്‍ നയിക്കപ്പെട്ട അവര്‍ ലോകത്തില്‍ പുതിയ തലമുറയുടെ വിത്ത് അവശേഷിപ്പിച്ചു.
Verse 7: നീതിനിര്‍വഹണത്തിനുത കിയ പേടകം അനുഗൃഹീതമാണ്.
Verse 8: കരനിര്‍മിത വിഗ്രഹം ശപിക്കപ്പെട്ടതാണ്. അതു നിര്‍മിച്ചവനും ശപിക്കപ്പെട്ടവന്‍; കാരണം, അവന്‍ ആ നശ്വരവസ്‌തു നിര്‍മിച്ച് അതിനെ ദേവനെന്നുവിളിച്ചു.
Verse 9: അധര്‍മിയെയും അവന്‍െറ അധര്‍മത്തെയും ദൈവം ഒന്നുപോലെ വെറുക്കുന്നു.
Verse 10: ശില്‍പത്തോടൊപ്പം ശില്‍പിയെയും അവിടുന്ന് ശിക്‌ഷിക്കും.
Verse 11: ജനതകളുടെ വിഗ്രഹങ്ങള്‍ക്കും ശിക്‌ഷയുണ്ടാകും,ദൈവസൃഷ്‌ടിയുടെ ഭാഗമെങ്കിലും അവ മ്ലേച്‌ഛതയും മനസ്‌സിന് പ്രലോഭനവും മൂഢന്‍മാരുടെ പാദങ്ങള്‍ക്കു കെണിയുമായിത്തീര്‍ന്നിരിക്കുന്നു.
Verse 12: വിഗ്രഹനിര്‍മാണചിന്തയാണ് അവിശ്വസ്‌തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ് ജീവിതത്തെ ദുഷിപ്പിച്ചത്.
Verse 13: അവ ആദിമുതല്‍ ഉള്ളതോ അവസാനംവരെ നിലനില്‍ക്കുന്നതോ അല്ല.
Verse 14: മനുഷ്യന്‍െറ മിഥ്യാഭിമാനത്തിന്‍െറ ഫലമായി അവ ലോകത്തില്‍ പ്രവേശിച്ചു; അവയുടെ പെട്ടെന്നുള്ള തിരോധാനം നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു.
Verse 15: അകാലത്തില്‍ പുത്രന്‍മരി ച്ചദുഃഖം ഗ്രസി ച്ചപിതാവ് തന്നില്‍നിന്ന് അപഹരിക്കപ്പെട്ട മകന്‍െറ പ്രതിമയുണ്ടാക്കി, മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്‍െറ പിന്‍ഗാമികള്‍ക്കു വ്രതാനുഷ്‌ഠാനങ്ങള്‍ രഹസ്യമായി നിശ്‌ചയിച്ചുകൊടുക്കുകയും ചെയ്യുന്നു.
Verse 16: കാലാന്തരത്തില്‍ പ്രാബല്യം ലഭി ച്ചഒരു ദുരാചാരം നിയമമായിത്തീരുകയും രാജകല്‍പനപ്രകാരം ജനങ്ങള്‍ കൊത്തുവിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്‌തു.
Verse 17: വിദൂരസ്‌ഥരായരാജാക്കന്‍മാരെ നേരിട്ടു വണങ്ങി സ്‌തുതിക്കാനിച്‌ഛിച്ചവര്‍ രാജപ്രതിമയുണ്ടാക്കി. രാജാക്കന്‍മാര്‍ അകന്നു ജീവിച്ചിരുന്നതിനാല്‍ അവരുടെ സന്നിധിയിലെത്തിവണങ്ങാന്‍ കഴിയാതെവന്ന ജനങ്ങള്‍, തങ്ങള്‍ ആദരിക്കുന്ന രാജാവിന്‍െറ രൂപം ഭാവനചെയ്‌ത് ദൃഷ്‌ടിഗോചരമായ ബിംബം ഉണ്ടാക്കി. അങ്ങനെ, തങ്ങളുടെ ആവേശത്തില്‍ അവര്‍, അദൃശ്യനെങ്കിലും അടുത്തുള്ളവനെപ്പോലെ അവനെ സ്‌തുതിച്ചു.
Verse 18: ക്രമേണ ഉത്‌കര്‍ഷേച്‌ഛുവായ ശില്‍പി, രാജാവിനെ അറിയാത്തവരിലും ഈ ആരാധന പ്രചരിപ്പിക്കാന്‍ ഉത്‌സാഹിച്ചു.
Verse 19: രാജാവിനെ പ്രസാദിപ്പിക്കാനാവാം അവന്‍ രാജാവിന്‍െറ രൂപം കൂടുതല്‍ സുന്‌ദരമായി ഉണ്ടാക്കാന്‍ കൗശലം കാണിച്ചത്.
Verse 20: ശില്‍പത്തിന്‍െറ വശ്യതയില്‍ ആകൃഷ്‌ടരായ ജനങ്ങള്‍ അല്‍പം മുന്‍പ് മനുഷ്യനായി ബഹുമാനിച്ചവ്യക്‌തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു.
Verse 21: ഇതു മനുഷ്യവര്‍ഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്‍െറ യോ രാജാധികാരത്തിന്‍െറ യോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മിക്കപ്പെട്ട വസ്‌തുക്കള്‍ക്ക് ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത പേരു നല്‍കി.
Verse 22: ദൈവത്തെക്കുറിച്ചുള്ള അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘര്‍ഷത്തില്‍ ജീവിക്കുന്ന അവര്‍ ആ വലിയ തിന്‍മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്‌തു.
Verse 23: ശിശുബലിയും ഗൂഢാനുഷ്‌ഠാനങ്ങളും വിചിത്രാചാരങ്ങളോടെയുള്ള മദിരോത്‌സവങ്ങളും നടത്തിയാലും അവര്‍
Verse 24: തങ്ങളുടെ ജീവിതമോ വിവാഹമോ പാവനമായി സൂക്‌ഷിക്കുന്നില്ല, പകരം അവര്‍ പരസ്‌പരം ചതിയില്‍ വധിക്കുകയോ വ്യഭിചാരത്താല്‍ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു.
Verse 25: രക്‌തച്ചൊരിച്ചില്‍, കൊല, മോഷണം, ചതി, അഴിമതി, അവിശ്വസ്‌തത, കലാപം, സത്യലംഘനം,
Verse 26: ശരിയേതെന്നുള്ള ആശയക്കുഴപ്പം, കൃതഘ്‌നത, ദൂഷണം, ലൈംഗികവൈകൃതം, വിവാഹത്തകര്‍ച്ച, വ്യഭിചാരം, വിഷയാസക്‌തി, ഇവനടമാടുന്നു.
Verse 27: പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്‍മകളുടെയും ആരംഭ വും കാരണവും അവസാനവും.
Verse 28: അവയെ ആരാധിക്കുന്നവര്‍ മദോന്‍മത്തരാവുകയും നുണകള്‍ പ്രവചിക്കുകയും നീതികേടായി ജീവിക്കുകയും കൂസലെന്നിയേ സത്യം ലംഘിക്കുകയും ചെയ്യുന്നു;
Verse 29: നിര്‍ജീവവിഗ്രഹങ്ങളില്‍ പ്രത്യാശയര്‍പ്പിച്ച് അവര്‍ ഉപദ്രവമുണ്ടാവുകയില്ലെന്ന പ്രതീക്‌ഷയോടെ, നീചപ്രതിജ്‌ഞകള്‍ ചെയ്യുന്നു;
Verse 30: വിഗ്ര ഹങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ച് അവര്‍ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകള്‍ പുലര്‍ത്തി, വിശുദ്‌ധിയോടുള്ള അവജ്‌ഞമൂലം കള്ളസത്യം ചെയ്‌തു. ഈ രണ്ടു കാര്യങ്ങള്‍ക്കും അവര്‍ ഉചിതമായ ശിക്‌ഷ അനുഭവിക്കും.
Verse 31: മനുഷ്യര്‍ എന്തിന്‍െറ പേരില്‍ സത്യം ചെയ്യുന്നോ അതിന്‍െറ ശക്‌തിയല്ല, പ്രത്യുത, പാപത്തിന്‍െറ ന്യായമായ ശിക്‌ഷയാണ് അധാര്‍മികരുടെ അതിക്രമങ്ങളെ നിരന്തരം പിന്‍തുടരുന്നത്.