Verse 1: ഞാന്‍ പറഞ്ഞു: എന്‍െറ പിതാക്കന്‍മാ രുടെ ദൈവമേ, കരുണാമയനായ കര്‍ത്താവേ, വചനത്താല്‍ അങ്ങ് സകലവും സൃഷ്‌ടിച്ചു.
Verse 2: ജ്‌ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി. സൃഷ്‌ടികളുടെമേല്‍ ആധിപത്യം വഹിക്കാനും,
Verse 3: ലോകത്തെ വിശുദ്‌ധിയിലും നീതിയിലും ഭരിക്കാനും, ഹൃദയപര മാര്‍ഥതയോടെ വിധികള്‍ പ്രസ്‌താവിക്കാനും ആണല്ലോ അവിടുന്ന് അവനെ സൃഷ്‌ടിച്ചത്.
Verse 4: അങ്ങയുടെ സിംഹാസനത്തില്‍നിന്ന് എനിക്കു ജ്‌ഞാനം നല്‍കണമേ! അങ്ങയുടെ ദാസരുടെ ഇടയില്‍നിന്ന് എന്നെതിര സ്‌കരിക്കരുതേ!
Verse 5: ഞാന്‍ അങ്ങയുടെ ദാസ നും ദാസിയുടെ പുത്രനും ദുര്‍ബലനും, അല്‍പായുസ്‌സും, നീതിനിയമങ്ങളില്‍ അല്‍പജ്‌ഞനും ആണ്.
Verse 6: മനുഷ്യരുടെ മധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്നു വരുന്ന ജ്‌ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല.
Verse 7: എന്നെ അങ്ങയുടെ ജനത്തിന്‍െറ രാജാവും അങ്ങയുടെ മക്കളുടെ വിധികര്‍ത്താവും ആയി അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്നു.
Verse 8: ആരംഭത്തിലേ അങ്ങ് ഒരുക്കിയ വിശുദ്‌ധകൂടാരത്തിന്‍െറ മാതൃകയില്‍. അങ്ങയുടെ വിശുദ്‌ധഗിരിയില്‍ ആലയവും ആവാസനഗരിയില്‍ ബലിപീഠവും പണിയാന്‍ അങ്ങ് എന്നോടാജ്‌ഞാപിച്ചു.
Verse 9: അങ്ങയുടെ പ്രവൃത്തികള്‍ അറിയുകയും ലോകസൃഷ്‌ടിയില്‍ അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്‌ത, അങ്ങേക്കു പ്രസാദകരവും അങ്ങയുടെ നിയമം അനുസരിച്ചു ശരിയും ആയ കാര്യങ്ങള്‍ അറിയുന്ന ജ്‌ഞാനം അങ്ങയോടൊത്ത് വാഴുന്നു.
Verse 10: വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്‍െറ സിംഹാസനത്തില്‍നിന്ന്, ജ്‌ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ!
Verse 11: സകലതും അറിയുന്ന അവള്‍ എന്‍െറ പ്രവൃത്തികളില്‍ എന്നെ ബുദ്‌ധിപൂര്‍വം നയിക്കും. തന്‍െറ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും.
Verse 12: അപ്പോള്‍ എന്‍െറ പ്രവൃത്തികള്‍ സ്വീകാര്യമാകും. അങ്ങയുടെ ജനത്തെ ഞാന്‍ നീതിപൂര്‍വം വിധിക്കും; പിതാവിന്‍െറ സിംഹാസനത്തിനു ഞാന്‍ യോഗ്യനാകും.
Verse 13: കാരണം, ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും? കര്‍ത്താവിന്‍െറ ഹിതം തിരിച്ചറിയാന്‍ ആര്‍ക്കു കഴിയും?
Verse 14: മര്‍ത്യരുടെ ആലോചന നിസ്‌സാരമാണ്. ഞങ്ങളുടെ പദ്‌ധതികള്‍ പരാജയപ്പെടാം.
Verse 15: നശ്വരശരീരം ആത്‌മാവിനു ദുര്‍വഹമാണ്. ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്‌സിനെ ഞെരുക്കുന്നു.
Verse 16: ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്‌കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും?
Verse 17: അങ്ങ് ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!
Verse 18: ജ്‌ഞാനം ഭൂവാസികളുടെ പാത നേരേയാക്കി, അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു: അവര്‍ രക്‌ഷിക്കപ്പെടുകയും ചെയ്‌തു.
Verse 19: അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു: അവര്‍ രക്‌ഷിക്കപ്പെടുകയും ചെയ്‌തു.