Lamentations - Chapter 2

Verse 1: ഇതാ, കര്‍ത്താവ്‌ തന്‍െറ കോപത്തില്‍ സീയോന്‍പുത്രിയെ മേഘംകൊണ്ടുമൂടിയിരിക്കുന്നു. ഇസ്രായേലിന്‍െറ മഹത്വത്തെ അവിടുന്ന്‌ ആകാശത്തില്‍നിന്നു ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. തന്‍െറ കോപത്തിന്‍െറ ദിനത്തില്‍ അവിടുന്ന്‌ തന്‍െറ പാദപീഠത്തെ ഓര്‍മിച്ചില്ല.

Verse 2: കര്‍ത്താവ്‌ യാക്കോബിന്‍െറ കൂടാരങ്ങളെ നിഷ്‌കരുണം നശിപ്പിച്ചു. തന്‍െറ ക്രോധത്തില്‍ യൂദാപുത്രിയുടെശക്‌തിദുര്‍ഗങ്ങളെ അവിടുന്ന്‌ തകര്‍ത്തു. രാജ്യത്തെയും ഭരണാധിപന്‍മാരെയുംഅവമാനംകൊണ്ടു നിലംപറ്റിച്ചു.

Verse 3: തന്‍െറ ഉഗ്രകോപത്തില്‍ ഇസ്രായേലിന്‍െറ സര്‍വശക്‌തിയും അവിടുന്ന്‌ വെട്ടിവീഴ്‌ത്തി. ശത്രുക്കളുടെ മുമ്പില്‍വച്ച്‌ അവിടുന്ന്‌ തന്‍െറ വലത്തുകൈയ്‌ അവരില്‍നിന്നു പിന്‍വലിച്ചു. സംഹാരാഗ്‌നിപോലെ അവിടുന്ന്‌ യാക്കോബിനെതിരേ ജ്വലിച്ചു.

Verse 4: ശത്രുവിനെപ്പോലെ അവിടുന്ന്‌ വില്ലു കുലച്ചു. വൈരിയെപ്പോലെ അവിടുത്തെവലത്തുകൈയില്‍ അമ്പെടുത്തു. സീയോന്‍പുത്രിയുടെ കൂടാരത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക്‌ അഭിമാനം പകര്‍ന്ന എല്ലാവരെയുംഅവിടുന്ന്‌ വധിച്ചു. അവിടുന്ന്‌ അഗ്‌നിപോലെ ക്രോധംചൊരിഞ്ഞു.

Verse 5: കര്‍ത്താവ്‌ ശത്രുവിനെപ്പോലെയായി, അവിടുന്ന്‌ ഇസ്രായേലിനെ നശിപ്പിച്ചു. അതിന്‍െറ കൊട്ടാരങ്ങളെല്ലാം അവിടുന്ന്‌ തകര്‍ത്തു. അതിന്‍െറ ശക്‌തിദുര്‍ഗങ്ങള്‍നാശക്കൂമ്പാരമായി, യൂദാപുത്രിക്കു കരച്ചിലും വിലാപവുംപെരുകാന്‍ ഇടയാക്കി.

Verse 6: അവിടുന്ന്‌ തന്‍െറ കൂടാരത്തെ തോട്ടത്തിലെ കുടിലെന്നപോലെ തകര്‍ത്തു. നിര്‍ദിഷ്‌ടോത്‌സവങ്ങള്‍ ആഘോഷിക്കേണ്ട സ്‌ഥലത്തെ അവിടുന്ന്‌ നാശക്കൂമ്പാരമാക്കി. കര്‍ത്താവ്‌ സീയോനില്‍നിര്‍ദിഷ്‌ടോത്‌സവവും സാബത്തുംഇല്ലാതാക്കി. തന്‍െറ ഉഗ്രമായ രോഷത്തില്‍ രാജാവിനെയും പുരോഹിതനെയും വെറുത്തു.

Verse 7: കര്‍ത്താവ്‌ തന്‍െറ ബലിപീഠത്തെവെറുത്തുതള്ളി. തന്‍െറ വിശുദ്‌ധമന്‌ദിരത്തെ തള്ളിപ്പറഞ്ഞു. അവളുടെ കൊട്ടാരങ്ങളുടെ മതിലുകളെശത്രുകരങ്ങളില്‍ ഏല്‍പിച്ചുകൊടുത്തു. കര്‍ത്താവിന്‍െറ ഭവനത്തില്‍, നിര്‍ദിഷ്‌ടോത്‌സവത്തിലെന്നപോലെആരവം ഉയര്‍ന്നു.

Verse 8: സീയോന്‍പുത്രിയുടെ മതിലുകള്‍നശിപ്പിക്കാന്‍ കര്‍ത്താവ്‌ ഉറച്ചു. അതിനെ അവിടുന്ന്‌ അളവുനൂല്‍കൊണ്ട്‌ അടയാളപ്പെടുത്തി. അതിനെ നശിപ്പിക്കുന്നതില്‍ നിന്നുതന്‍െറ കരത്തെ അവിടുന്ന്‌ തടഞ്ഞില്ല. കോട്ടയും മതിലും വിലപിക്കാനിടയാക്കി. അവ രണ്ടും ഒപ്പം തളര്‍ന്നുപോയി.

Verse 9: അവളുടെ കവാടങ്ങള്‍ ധൂളിയിലമര്‍ന്നു. അവിടുന്ന്‌ അവളുടെ ഓടാമ്പലുകളെഒടിച്ചുതകര്‍ത്തു; അവളുടെ രാജാവും പ്രഭുക്കന്‍മാരുംജനതകളുടെയിടയിലായി;നിയമം ഇല്ലാതായി. അവളുടെ പ്രവാചകന്‍മാര്‍ക്ക്‌കര്‍ത്താവില്‍നിന്നു ദര്‍ശനം ലഭിക്കുന്നില്ല.

Verse 10: സീയോന്‍പുത്രിയുടെ ശ്രഷ്‌ഠന്‍മാര്‍മൂകരായി നിലത്തിരിക്കുന്നു. അവര്‍ തങ്ങളുടെ തലയില്‍ പൂഴി വിതറി; അവര്‍ ചാക്കുടുത്തു. ജറുസലെംകന്യകമാര്‍ നിലംപറ്റെതലകുനിച്ചു.

Verse 11: കരഞ്ഞുകരഞ്ഞ്‌ എന്‍െറ കണ്ണുകള്‍ ക്‌ഷയിച്ചു. എന്‍െറ ആത്‌മാവ്‌ അസ്വസ്‌ഥമാണ്‌.എന്‍െറ ഹൃദയം ഉരുകിപ്പോയി; എന്തെന്നാല്‍, എന്‍െറ ജനത്തിന്‍െറ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും, നഗരവീഥികളില്‍ മയങ്ങിവീഴുന്നു.

Verse 12: മുറിവേറ്റവരെപ്പോലെ നഗരവീഥികളില്‍തളര്‍ന്നുവീഴുമ്പോള്‍, മാതാക്കളുടെ മടിയില്‍വച്ചു ജീവന്‍വാര്‍ന്നുപോകുമ്പോള്‍ അവര്‍ തങ്ങളുടെ അമ്മമാരോടുകരഞ്ഞുകൊണ്ട്‌ അപ്പവും വീഞ്ഞുംഎവിടെ എന്നു ചോദിക്കുന്നു.

Verse 13: ജറുസലെംപുത്രീ, നിനക്കുവേണ്ടി ഞാന്‍ എന്തുപറയും? നിന്നെ ഞാന്‍ എന്തിനോടുപമിക്കും? കന്യകയായ സീയോന്‍പുത്രീ, നിന്നെആശ്വസിപ്പിക്കാന്‍ ഞാന്‍ നിന്നെഎന്തിനോടു താരതമ്യപ്പെടുത്തും? നിന്‍െറ നാശം സമുദ്രംപോലെ വിശാലമാണ്‌. ആര്‍ക്ക്‌ നിന്നെ പുനരുദ്‌ധരിക്കാനാവും?

Verse 14: നിന്‍െറ പ്രവാചകന്‍മാര്‍ നിനക്കുവേണ്ടികണ്ടത്‌ വഞ്ചനാത്‌മകമായവ്യാജദര്‍ശനങ്ങളാണ്‌. നിന്‍െറ ഐശ്വര്യം പുനഃസ്‌ഥാപിക്കാന്‍വേണ്ടി നിന്‍െറ അകൃത്യങ്ങള്‍ അവര്‍ മറ നീക്കി കാണിച്ചില്ല. അവരുടെ ദര്‍ശനങ്ങള്‍ മിഥ്യയുംവഞ്ചനാത്‌മകവുമായിരുന്നു.

Verse 15: കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു. അവര്‍ ജറുസലെംപുത്രിയെ നോക്കിചൂളമടിക്കുകയും തലയാട്ടുകയും ചെയ്യുന്നു. സൗന്‌ദര്യത്തികവെന്നും ഭൂമിമുഴുവന്‍െറയും ആനന്ദമെന്നുംവിളിക്കപ്പെട്ട നഗരമാണോ ഇത്‌ എന്ന്‌ അവര്‍ ചോദിക്കുന്നു.

Verse 16: നിന്‍െറ സകലശത്രുക്കളും നിന്നെനിന്‌ദിക്കുന്നു; അവര്‍ ചൂളമടിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു. നമ്മള്‍ അവളെ തകര്‍ത്തു, ഇതാണ്‌ നമ്മള്‍ ആശിച്ചിരുന്ന ദിവസം. ഇപ്പോള്‍ അതു വന്നുചേര്‍ന്നു; നാം അതു കാണുന്നു എന്ന്‌ അവര്‍അട്ടഹസിക്കുന്നു.

Verse 17: കര്‍ത്താവ്‌ തന്‍െറ നിശ്‌ചയം നിറവേറ്റി. അവിടുന്ന്‌ തന്‍െറ ഭീഷണി നടപ്പിലാക്കി. പണ്ടു നിര്‍ണയിച്ചതുപോലെനിഷ്‌കരുണം അവിടുന്ന്‌ നശിപ്പിച്ചു. ശത്രു നിന്‍െറ മേല്‍ സന്തോഷിക്കാന്‍അവിടുന്ന്‌ ഇടയാക്കി. നിന്‍െറ ശത്രുക്കളുടെ ശക്‌തിയെ ഉയര്‍ത്തി.

Verse 18: സീയോന്‍പുത്രീ, കര്‍ത്താവിനോട്‌ഉറക്കെ നിലവിളിക്കുക. രാവുംപകലും മഹാപ്രവാഹംപോലെകണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്‌; കണ്ണുകള്‍ക്കു വിശ്രമം നല്‍കരുത്‌.

Verse 19: രാത്രിയില്‍,യാമങ്ങളുടെ ആരംഭത്തില്‍എഴുന്നേറ്റ്‌ ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്‍െറ സന്നിധിയില്‍ ജലധാരപോലെ നിന്‍െറ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്‍െറ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കുകൈകളുയര്‍ത്തുക.

Verse 20: കര്‍ത്താവേ, നോക്കിക്കാണണമേ! ആരോടാണ്‌ അവിടുന്ന്‌ ഇപ്രകാരംപ്രവര്‍ത്തിച്ചത്‌? സ്‌ത്രീകള്‍ തങ്ങളുടെ മക്കളെ, തങ്ങള്‍ താലോലിച്ചു വളര്‍ത്തുന്നകുഞ്ഞുങ്ങളെ, തിന്നണമോ? കര്‍ത്താവിന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍വച്ച്‌ പുരോഹിതനും പ്രവാചകനുംവധിക്കപ്പെടണമോ?

Verse 21: യുവാക്കളും വൃദ്‌ധരുംതെരുവീഥികളിലെ പൊടിമണ്ണില്‍വീണു കിടക്കുന്നു. എന്‍െറ കന്യകമാരും എന്‍െറ യുവാക്കളും വാളിനിരയായി വീണു. അങ്ങയുടെ കോപത്തിന്‍െറ ദിനത്തില്‍അവിടുന്ന്‌ അവരെ വധിച്ചു. കരുണ കൂടാതെ കൊന്നു.

Verse 22: നിര്‍ദിഷ്‌ടോത്‌സവത്തിനെന്നപോലെഅവിടുന്ന്‌ ഭീകരതകളെ എനിക്കുചുറ്റും വിളിച്ചുവരുത്തി. കര്‍ത്താവിന്‍െറ കോപത്തിന്‍െറ ദിനത്തില്‍ ആരും രക്‌ഷപെടുകയോഅവശേഷിക്കുകയോ ചെയ്‌തില്ല. ഞാന്‍ താലോലിച്ചു വളര്‍ത്തിയവരെഎന്‍െറ ശത്രു നിഗ്രഹിച്ചു.

Select Chapter
1 2 3 4 5
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories