Verse 1: റഹോബോവാം ജറുസലെമില്‍ എത്തിയതിനുശേഷംയൂദാഭവനത്തെയും ബഞ്ച മിന്‍ ഭവനത്തെയും വിളിച്ചുകൂട്ടി അവരില്‍നിന്ന് ഇസ്രായേലിനോടുയുദ്‌ധംചെയ്‌തു രാജ്യം വീണ്ടെടുക്കാന്‍ ഒരുലക്‌ഷത്തിയെണ്‍പതിനായിരംയോദ്‌ധാക്കളെ തിരഞ്ഞെടുത്തു.
Verse 2: എന്നാല്‍, ദൈവപുരുഷനായ ഷെമായായോട് കര്‍ത്താവ് അരുളിച്ചെയ്‌തു:
Verse 3: സോളമന്‍െറ മകനും യൂദാരാജാവുമായ റഹോബോവാമിനോടും യൂദായിലും ബഞ്ചമിനിലും ഉള്ള എല്ലാ ഇസ്രായേല്യരോടും പറയുക,
Verse 4: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ അങ്ങോട്ടു പോവുകയോ നിന്‍െറ സഹോദരരോടുയുദ്‌ധം ചെയ്യുകയോ അരുത്. ആളുകളെ അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചയയ്‌ക്കുക. എന്‍െറ ഹിതമനുസരിച്ചാണ് ഇതെല്ലാം സംഭവിച്ചത്. അവര്‍ കര്‍ത്താവിന്‍െറ വാക്കു കേട്ടു മടങ്ങിപ്പോയി. ജറോബോവാമിനോടുയുദ്‌ധത്തിനു പോയില്ല.
Verse 5: റഹോബോവാം ജറുസലെമില്‍വച്ച് യൂദായുടെ സുരക്‌ഷിതത്വത്തിനായി പട്ടണങ്ങള്‍ പണിയിച്ചു.
Verse 6: ബേത്‌ലെഹെം, ഏഥാം, തെക്കോവാ,
Verse 7: ബെത്‌സൂര്‍, സൊക്കോ, അദുല്ലാം,
Verse 8: ഗത്ത്, മരേഷാ, സിഫ്,
Verse 9: അദൊരായും, ലാഖിഷ്, അസേക്കാ,
Verse 10: സോറാ, അയ്യാലോന്‍, ഹെബ്രാണ്‍ എന്നിവ പണിതു. യൂദായിലും ബഞ്ചമിനിലും ഉള്ള സുരക്‌ഷിത നഗരങ്ങളാണിവ.
Verse 11: കോട്ടകള്‍ സുശക്‌ത മാക്കി; ഓരോന്നിലും അധിപന്‍മാരെ നിയമിച്ചു; ഭക്‌ഷണസാധനങ്ങള്‍, എണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചു.
Verse 12: ഓരോ പട്ടണത്തിലും കുന്തങ്ങളും പരിചകളും ശേഖരിച്ച് അവ ബലിഷ്‌ഠമാക്കി. യൂദായും ബഞ്ചമിനും അവന്‍െറ നിയന്ത്രണത്തിലായി.
Verse 13: ഇസ്രായേലിന്‍െറ വിവിധ ഭാഗങ്ങളില്‍ വസിച്ചിരുന്ന പുരോഹിതന്‍മാരും ലേവ്യരും റഹോബോവാമിന്‍െറ അടുക്കല്‍ അഭയംതേടി.
Verse 14: കര്‍ത്താവിന് പുരോഹിതശുശ്രൂഷ ചെയ്യുന്നതില്‍നിന്നു ലേവ്യരെ ജറോബോവാമും പുത്രന്‍മാരും ബഹിഷ്‌കരിച്ചതിനാലാണ് സ്വന്തം സ്‌ഥലവും അവകാശങ്ങളും ഉപേക്‌ഷിച്ച് അവര്‍ യൂദായിലേക്കും ജറുസലെമിലേക്കും വന്നത്.
Verse 15: താനുണ്ടാക്കിയ പൂജാഗിരികളില്‍ ആരാധന നടത്താനും ദുര്‍ഭൂതങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും ശുശ്രൂഷചെയ്യാനും ജറോബോവാം പുരോഹിതന്‍മാരെ നിയമിച്ചു.
Verse 16: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനെ ഹൃദയപൂര്‍വം തേടിയിരുന്നവര്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും നിന്നു ലേവ്യരുടെ പിന്നാലെ ജറുസലെ മില്‍ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനു ബലി അര്‍പ്പിക്കാന്‍ വന്നു.
Verse 17: അവര്‍ യൂദാരാജ്യം പ്രബലമാക്കി; മൂന്നുവര്‍ഷക്കാലം അവര്‍ ദാവീദിന്‍െറയും സോള മന്‍െറയും മാര്‍ഗത്തില്‍ ചരിച്ചു. അക്കാലമത്രയും സോളമന്‍െറ മകനായ റഹോബോവാം സുരക്‌ഷിതനായിരുന്നു.
Verse 18: ദാവീദിന്‍െറ മകന്‍ യരിമോത്തിന്‍െറയും ജസ്‌സെയുടെ മകനായ എലിയാബിന്‍െറ മകന്‍ അബിഹായിലിന്‍െറയും മകള്‍ മഹലത്തിനെ റഹോബോവാം വിവാഹം ചെയ്‌തു.
Verse 19: അവര്‍ക്ക്‌യവൂഷ്, ഷെമറിയാ, സാഹം എന്നീ പുത്രന്‍മാര്‍ ജനിച്ചു.
Verse 20: അതിനുശേഷം അവന്‍ അബ്‌സലോമിന്‍െറ മകള്‍ മാഖായെ ഭാര്യയായി സ്വീകരിച്ചു. അവര്‍ക്ക് അബിയാ, അത്തായി, സിസാ, ഷെലോമിത് എന്നിവര്‍ ജനിച്ചു.
Verse 21: റഹോബോവാമിനു പതിനെട്ടു ഭാര്യമാരും അറുപത് ഉപനാരികളും ഇരുപത്തെട്ടു പുത്രന്‍മാരും അറുപത് പുത്രിമാരും ഉണ്ടായിരുന്നു. തന്‍െറ മറ്റു ഭാര്യമാരെയും ഉപനാരികളെയുംകാള്‍ അധികമായി അവന്‍ അബ്‌സലോമിന്‍െറ മകളായ മാഖായെ സ്‌നേഹിച്ചു.
Verse 22: മാഖായുടെ മകന്‍ അബിയായെരാജാവാക്കാന്‍ ആഗ്രഹിച്ചതിനാല്‍ അവനെ രാജകുമാരന്‍മാരില്‍ പ്രമുഖനാക്കി.
Verse 23: അവന്‍ പുത്രന്‍മാരെ യൂദായിലും ബഞ്ചമിനിലുമുള്ള സകല സുരക്‌ഷിത നഗരങ്ങളിലും ദേശാധിപതികളായി തന്ത്രപൂര്‍വം നിയമിച്ചു. അവര്‍ക്കു വേണ്ടതെല്ലാം സമൃദ്‌ധമായി കൊടുത്തു. അവര്‍ക്ക് അനേകം ഭാര്യമാരെയും നേടിക്കൊടുത്തു.