Verse 1: ജറുസലെമില്‍ തന്‍െറ പിതാവായ ദാ വീദിനു കര്‍ത്താവ് പ്രത്യക്‌ഷനായ സ്‌ഥലത്ത് ആലയം പണിയുവാന്‍ സോളമന്‍ ആരംഭിച്ചു. മോറിയാപര്‍വതത്തില്‍, ജബൂസ്യനായ ഒര്‍നാന്‍െറ മെതിക്കളത്തില്‍, ദാവീദ് കണ്ടുവ ച്ചസ്‌ഥാനത്തു തന്നെയാണ് പണിതത്.
Verse 2: ഭരണത്തിന്‍െറ നാലാം വര്‍ഷം രണ്ടാംമാസം സോളമന്‍ പണിതുടങ്ങി.
Verse 3: ദേവാലയത്തിന് അവന്‍ നിശ്‌ചയി ച്ചഅളവിന്‍പ്രകാരം, നീളം പഴയ കണക്കനുസരിച്ച് അറുപതു മുഴവും വീതി ഇരുപതുമുഴവും ആയിരുന്നു.
Verse 4: മുഖ മണ്‍ഡപത്തിന് ആലയത്തിന്‍െറ വീതിക്കൊത്ത് ഇരുപതു മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത് മുഴവും. അതിന്‍െറ അകവശം മുഴുവനും തങ്കംകൊണ്ടു പൊതിഞ്ഞു.
Verse 5: അതിനു സരളമരംകൊണ്ടു മച്ചിട്ടു. അതും തങ്കംകൊണ്ടു പൊതിഞ്ഞു. പനകളും ചങ്ങലകളും അതിന്‍മേല്‍ കൊത്തിവച്ചു.
Verse 6: ആലയം രത്‌നംകൊണ്ടും പാര്‍വയിമിലെ സ്വര്‍ണംകൊണ്ടും അലങ്കരിച്ചു.
Verse 7: തുലാങ്ങള്‍, വാതില്‍പ്പടികള്‍, ഭിത്തി, കതകുകള്‍ - ഇങ്ങനെ ആലയം മുഴുവനും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ചുവരിന്‍മേല്‍ കെരൂബുകളുടെ രൂപങ്ങളും കൊത്തിവച്ചു.
Verse 8: ശ്രീകോവിലും പണിതു. അതിന്‍െറ നീളവും വീതിയും, ആലയത്തിന്‍െറ വീതിക്കൊത്ത് ഇരുപതുമുഴം വീതമായിരുന്നു. അറുനൂറു താലന്ത് തനിത്തങ്കം കൊണ്ട് അതു പൊതിഞ്ഞു.
Verse 9: അതിന്‍െറ ആണികള്‍ പൊന്നുകൊണ്ടായിരുന്നു. ഓരോന്നിനും അന്‍പതു ഷെക്കല്‍ തൂക്കംവരും. മാളികമുറികളും പൊന്നുപതിച്ചവയായിരുന്നു.
Verse 10: അതിവിശുദ്‌ധസ്‌ഥലത്തു തടികൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി; അവയും തങ്കത്താല്‍ ആവരണംചെയ്‌തു.
Verse 11: രണ്ടു കെരൂബുകളുടെ ചിറകുകള്‍ക്കു മൊത്തം ഇരുപതു മുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും അഞ്ചു മുഴം നീളം.
Verse 12: മധ്യത്തിലുള്ളവ രണ്ടും ഒന്നോടൊന്നു തൊട്ടും, രണ്ടറ്റത്തുമുള്ളവ ആലയത്തിന്‍െറ ഭിത്തിയോടുചേര്‍ന്നുംനിന്നിരുന്നു.
Verse 13: ചിറകുകള്‍ മുഴുനീളത്തില്‍ വിടര്‍ത്തി, കാലുകള്‍ നിലത്തുറപ്പിച്ച്, മുഖമണ്‍ഡ പത്തിലേക്കു നോക്കിയാണ് കെരൂബുകള്‍ നിലകൊണ്ടത്.
Verse 14: നീലം - ധൂമ്രം - കടുംചെമപ്പു നൂലുകള്‍, നേര്‍ത്തചണം - ഇവ ഉപയോഗിച്ചു കെരൂബുകളുടെ ചിത്രപ്പണിയുള്ള ഒരു തിരശ്‌ശീലയും നെയ്‌തുണ്ടാക്കി.
Verse 15: ആലയത്തിനു മുന്‍പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്‌തംഭങ്ങള്‍ പണിതു. അവയ്‌ക്കു മുകളില്‍ അഞ്ചു മുഴം വീതമുള്ള പോതികകളും ഉണ്ടാക്കിവച്ചു.
Verse 16: സ്‌തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട് അലങ്കരിച്ചു. നൂറു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു.
Verse 17: ദേവാലയത്തിനു മുന്‍പില്‍ ഇടത്തും വലത്തുമായി ഈ സ്‌തംഭങ്ങള്‍ സ്‌ഥാപിച്ചു. വലത്തേതിനുയാഖീല്‍ എന്നും ഇടത്തേതിന് ബോവാസ് എന്നും പേര്‍ നല്‍കി.