Verse 1: സോളമന്‍ പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് അഗ്‌നിയിറങ്ങി ദഹനബലിവസ്‌തുവും മറ്റു വസ്‌തുക്കളും ദഹിപ്പിച്ചു.
Verse 2: കര്‍ത്താവിന്‍െറ മഹത്വം ദേവാലയത്തില്‍ നിറഞ്ഞു. കര്‍ത്താവിന്‍െറ തേജസ്‌സ് ദേവാലയത്തില്‍ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക് അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല.
Verse 3: അഗ്‌നി താഴേക്കു വരുന്നതും ആല യത്തില്‍ കര്‍ത്താവിന്‍െറ മഹത്വം നിറയുന്നതും കണ്ട് ഇസ്രായേല്‍ ജനം സാഷ്‌ടാംഗം പ്രണമിച്ച്, അവിടുന്ന് നല്ലവനാണ്, അവിടുത്തെ സ്‌നേഹം ശാശ്വതമാണ് എന്നു പറഞ്ഞ് കര്‍ത്താവിനെ സ്‌തുതിച്ചു.
Verse 4: തുടര്‍ന്നു രാജാവും ജനവും ചേര്‍ന്നു കര്‍ത്താവിനു ബലിയര്‍പ്പിച്ചു.
Verse 5: സോളമന്‍രാജാവ് ഇരുപത്തീരായിരം കാളകളെയും ഒരു ലക്‌ഷത്തിയിരുപതിനായിരം ആടുകളെയും ബലിയര്‍പ്പിച്ചു. അങ്ങനെ രാജാവും ജനവും ചേര്‍ന്നു ദേവാലയപ്രതിഷ്‌ഠനടത്തി.
Verse 6: പുരോഹിതന്‍മാര്‍ താന്താങ്ങളുടെ സ്‌ഥാനങ്ങളില്‍നിന്നു. കര്‍ത്താവിനു സ്‌തുതി പാടുവാന്‍ ദാവീദുരാജാവു നിര്‍മി ച്ചസംഗീതോപകരണങ്ങളുമായി ലേവ്യര്‍ അവര്‍ക്കഭിമുഖമായി നിന്നു. ദാവീദ് നിര്‍ദേശിച്ചിരുന്നതുപോലെ, കര്‍ത്താവിന്‍െറ കൃപ ശാശ്വതമാണ് എന്നു പാടി അവിടുത്തെ സ്‌തുതിച്ചു. അപ്പോള്‍ പുരോഹിതന്‍മാര്‍ കാഹളം ഊതി.
Verse 7: ജനം എഴുന്നേറ്റുനിന്നു. സോളമന്‍ ദേവാലയത്തിനു മുമ്പിലുള്ള അങ്കണത്തിന്‍െറ മധ്യഭാഗം വിശുദ്‌ധീകരിച്ച് അവിടെ ദഹനബലിയും സമാധാന ബലിക്കുള്ള മേദസ്‌സും അര്‍പ്പിച്ചു. കാരണം, സോളമന്‍ ഓടുകൊണ്ടു നിര്‍മി ച്ചബലിപീഠത്തിന് ഈ ദഹനബലിയും ധാന്യബലിയും മേദസ്‌സും അര്‍പ്പിക്കാന്‍മാത്രം വലുപ്പമുണ്ടായിരുന്നില്ല.
Verse 8: സോളമന്‍ ഏഴുദിവസം ഉത്‌സ വമായി ആചരിച്ചു. ഹാമാത്തിന്‍െറ അതിര്‍ത്തി മുതല്‍ ഈജിപ്‌തുതോടുവരെയുള്ള എല്ലാ സ്‌ഥലങ്ങളിലും നിന്ന് ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം അതില്‍ പങ്കെടുത്തു.
Verse 9: ബലിപീഠപ്രതിഷ്‌ഠയുടെ ഉത്‌സവം ഏഴുദിവസം നീണ്ടു. എട്ടാംദിവസം സമാപന സമ്മേളനം നടത്തി.
Verse 10: ഏഴാംമാസം ഇരുപത്തിമൂന്നാംദിവസം സോളമന്‍ ജനത്തെ ഭവനങ്ങളിലേക്ക് തിരികെ അയച്ചു. ദാവീദിനുംസോളമനും തന്‍െറ ജനമായ ഇസ്രായേലിനും കര്‍ത്താവു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ത്ത് ആഹ്‌ളാദഭരിതരായി അവര്‍ മടങ്ങിപ്പോയി.
Verse 11: സോളമന്‍ ദേവാലയവും രാജകൊട്ടാരവും പണിയിച്ചു. ദേവാലയത്തിലും തന്‍െറ കൊട്ടാരത്തിലും വേണമെന്നു താന്‍ ആഗ്രഹിച്ചതെല്ലാം സോളമന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
Verse 12: രാത്രി കര്‍ത്താവ് സോളമനു പ്രത്യക്‌ഷനായി പറഞ്ഞു: ഞാന്‍ നിന്‍െറ പ്രാര്‍ഥന കേട്ടിരിക്കുന്നു. എനിക്ക് ബലിയര്‍പ്പിക്കാനുള്ള ആലയമായി ഈ സ്‌ഥലം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
Verse 13: ഞാന്‍ മഴ തരാതെ ആകാശം അടയ്‌ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്‍െറ ജനത്തിനിടയില്‍ മഹാമാരി അയയ്‌ക്കുകയോ ചെയ്യുമ്പോള്‍,
Verse 14: എന്‍െറ നാമം പേറുന്ന എന്‍െറ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്‌താല്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്‌ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്‌ട മാക്കുകയും ചെയ്യും.
Verse 15: ഇവിടെ നിന്നുയരുന്ന പ്രാര്‍ഥനകള്‍ക്കുനേരേ എന്‍െറ കണ്ണും കാതും ജാഗരൂകമായിരിക്കും.
Verse 16: എന്‍െറ നാമം ഇവിടെ എന്നേക്കും നിലനില്‍ക്കേണ്ടതിന് ഞാന്‍ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്‌ധീകരിച്ചിരിക്കുന്നതിനാല്‍ , എന്‍െറ ഹൃദയപൂര്‍വമായ കടാക്‌ഷം സദാ ഇതിന്‍മേല്‍ ഉണ്ടായിരിക്കും.
Verse 17: നിന്‍െറ പിതാവായ ദാവീദിനെപ്പോലെ നീയും എന്‍െറ കല്‍പനകള്‍ ആചരിച്ച്, എന്‍െറ പ്രമാണങ്ങളും നിയമങ്ങളും പാലിച്ച്, എന്‍െറ മുന്‍പാകെ നടക്കുമെങ്കില്‍,
Verse 18: ഞാന്‍ നിന്‍െറ രാജകീയ സിംഹാസനം സുസ്‌ഥിരമാക്കും. നിന്‍െറ പിതാവായ ദാവീദുമായി ചെയ്‌ത ഉടമ്പടിയനുസരിച്ച് ഇസ്രായേലിനെ ഭരിക്കാന്‍ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല.
Verse 19: എന്നാല്‍, നീ മറുതലിച്ച് ഞാന്‍ നിനക്കു നല്‍കിയ കല്‍പനകളും പ്രമാണങ്ങളും ത്യജിച്ച് അന്യദേവന്‍മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌താല്‍,
Verse 20: ഞാന്‍ നിനക്കു തന്ന ഈ ദേശത്തു നിന്നു നിന്നെ പിഴുതെറിയും. എന്‍െറ നാമത്തിനു പ്രതിഷ്‌ഠി ച്ചഈ ആലയവും നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയില്‍ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീര്‍ക്കും.
Verse 21: വഴിപോക്കര്‍ മഹത്തായ ഈ ആലയം കാണുമ്പോള്‍ കര്‍ത്താവ് ഈ നഗരത്തോടും ഈ ആലയത്തോടും ഇങ്ങനെ ചെയ്‌തതെന്ത് എന്ന് അദ്‌ഭുതപ്പെടും.
Verse 22: തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്‌തില്‍നിന്ന് മോചിപ്പി ച്ചദൈവമായ കര്‍ത്താവിനെ ഉപേക്‌ഷിച്ച്, അന്യദേവന്‍മാരെ സ്വീകരിച്ച് അവരെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തതിനാല്‍, അവിടുന്ന് ഈ അനര്‍ഥമൊക്കെയും അവര്‍ക്കു വരുത്തി എന്ന് അവര്‍ പറയും.