Verse 1: യോനായ്‌ക്കു വീണ്ടും കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
Verse 2: എഴുന്നേറ്റ് മഹാനഗര മായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്‌ദേശം നീ അവിടെ പ്രഘോഷിക്കുക.
Verse 3: കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു.
Verse 4: യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.
Verse 5: നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
Verse 6: ഈ വാര്‍ത്തനിനെവേരാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്‌ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു.
Verse 7: അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്‌ധപ്പെടുത്തി. രാജാവിന്‍െറയും അവന്‍െറ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്:
Verse 8: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്‌ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്‌ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്‌ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ!
Verse 9: ദൈവം മനസ്‌സുമാറ്റി തന്‍െറ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.
Verse 10: തങ്ങളുടെ ദുഷ്‌ട തയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്‌ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല.