Luke - Chapter 8

Verse 1: അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച്‌ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്‍െറ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു.

Verse 2: അശുദ്‌ധാത്‌മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്‌തരാക്കപ്പെട്ട ചില സ്‌ത്രീകളും ഏഴു ദുഷ്‌ടാത്‌മാക്കള്‍ വിട്ടുപോയവളും മഗ്‌ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും

Verse 3: ഹേറോദേസിന്‍െറ കാര്യസ്‌ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട്‌ അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്‌ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.

Verse 4: പല പട്ടണങ്ങളിലും നിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട്‌ ഉപമയിലൂടെ അവന്‍ അരുളിച്ചെയ്‌തു:

Verse 5: വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു. വിതയ്‌ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. ആ ളുകള്‍ അതു ചവിട്ടിക്കളയുകയും പക്‌ഷികള്‍ വന്നു തിന്നുകയും ചെയ്‌തു.

Verse 6: ചിലതു പാറമേല്‍ വീണു. അതു മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട്‌ ഉണങ്ങിപ്പോയി.

Verse 7: ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന്‌ അതിനെ ഞെരുക്കിക്കളഞ്ഞു.

Verse 8: ചിലതു നല്ല നിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടര്‍ന്ന്‌ അവന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

Verse 9: ഈ ഉപമയുടെ അര്‍ഥമെന്ത്‌ എന്നു ശിഷ്യന്‍മാര്‍ അവനോടു ചോദിച്ചു.

Verse 10: അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്‍െറ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത്‌ നിങ്ങള്‍ക്കാണ്‌. മററുള്ളവര്‍ക്കാകട്ടെ അവ ഉപമകളിലൂടെ നല്‍കപ്പെടുന്നു. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ്‌ അത്‌.

Verse 11: ഉപമ ഇതാണ്‌: വിത്ത്‌ ദൈവവചനമാണ്‌.

Verse 12: ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്‌ഷപെടുകയോ ചെയ്യാതിരിക്കുവാന്‍വേണ്ടി പിശാചു വന്ന്‌ അവരുടെ ഹൃദയങ്ങളില്‍ നിന്ന്‌്‌ വചനം എടുത്തുകളയുന്നു. ഇവരാണ്‌ വഴിയരികില്‍ വീണ വിത്ത്‌.

Verse 13: പാറയില്‍ വീണത്‌, വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്‌. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത്‌ അവര്‍ വീണുപോകുന്നു.

Verse 14: മുള്ളുകളുടെ ഇടയില്‍ വീണത്‌, വചനം കേള്‍ക്കുന്നെങ്കിലും ജീവിത ക്ലേശങ്ങള്‍, സമ്പത്ത്‌, സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട്‌ ഫലം പുറപ്പെടുവിക്കാത്തവരാണ്‌.

Verse 15: നല്ല നിലത്തു വീണതോ, വചനം കേട്ട്‌, ഉത്‌കൃഷ്‌ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്‌ ക്‌ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്‌.

Verse 16: ആരും വിളക്കുകൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്‌ക്കുകയോ ചെയ്യുന്നില്ല, മറിച്ച്‌, അകത്തു പ്രവേ ശിക്കുന്നവര്‍ക്ക്‌ വെളിച്ചം കാണാന്‍ അത്‌ പീഠത്തിന്‍മേല്‍ വയ്‌ക്കുന്നു.

Verse 17: മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല.

Verse 18: ആകയാല്‍, നിങ്ങള്‍ എപ്രകാരമാണു കേള്‍ക്കുന്നതെന്ന്‌ സൂക്‌ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന്‌ ഉണ്ടെന്ന്‌ അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.

Verse 19: അവന്‍െറ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്‍െറ അടുത്ത്‌ എത്താന്‍ കഴിഞ്ഞില്ല.

Verse 20: നിന്‍െറ അമ്മയും സഹോദര രും നിന്നെ കാണാന്‍ ആഗ്രഹിച്ച്‌ പുറത്തു നില്‍ക്കുന്നു എന്ന്‌ അവര്‍ അവനെ അറിയിച്ചു.

Verse 21: അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ്‌ എന്‍െറ അമ്മയും സഹോദരരും.

Verse 22: ഒരു ദിവസം യേശുവും ശിഷ്യന്‍മാരും വഞ്ചിയില്‍ കയറി. നമുക്ക്‌ തടാകത്തിന്‍െറ മറുകരയ്‌ക്കു പോകാം എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു.

Verse 23: അവര്‍ തുഴ ഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ ഉറങ്ങുകയായിരുന്നു. അപ്പോള്‍ തടാകത്തില്‍ കൊടുങ്കാറ്റുണ്ടായി. വഞ്ചിയില്‍ വെള്ളം കയറി, അവര്‍ അപകടത്തിലായി.

Verse 24: അവര്‍ അടുത്തുവന്ന്‌ ഗുരോ, ഗുരോ, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ്‌ അവനെ ഉണര്‍ത്തി. അവന്‍ എഴുന്നേറ്റ്‌ കാറ്റിനെയും തിരകളെയും ശാസിച്ചു. അവനിലച്ചു, ശാന്തതയുണ്ടായി.

Verse 25: അവന്‍ അവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ? അവര്‍ ഭയന്ന്‌ അദ്‌ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവന്‍ ആരാണ്‌? കാറ്റിനോടും വെള്ളത്തോടും ഇവന്‍ കല്‍പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ.

Verse 26: അതിനുശേഷം അവര്‍ ഗലീലിക്ക്‌ എതിരേയുള്ള ഗരസേനരുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു.

Verse 27: അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ പിശാചുബാധയുള്ള ഒരുവന്‍ ആ പട്ടണത്തില്‍നിന്ന്‌ അവനെ സമീപിച്ചു. വളരെ കാലമായി അവന്‍ വസ്‌ത്രം ധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, ശവക്കല്ലറകളിലാണ്‌ അവന്‍ കഴിഞ്ഞുകൂടിയിരുന്നത്‌.

Verse 28: യേശുവിനെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട്‌ അവന്‍െറ മുമ്പില്‍ വീണ്‌ ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്‍െറ പുത്രാ, നീ എന്തിന്‌ എന്‍െറ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന്‌ ഞാന്‍ നിന്നോടപേക്‌ഷിക്കുന്നു.

Verse 29: എന്തെന്നാല്‍, അവനില്‍നിന്നു പുറത്തുപോകാന്‍ അശുദ്‌ധാത്‌മാവിനോട്‌ യേശു കല്‍പിച്ചു. പലപ്പോഴും അശുദ്‌ധാത്‌മാവ്‌ അവനെ പിടികൂടിയിരുന്നു. ചങ്ങല കളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്‌ധിച്ചാണ്‌ അവനെ സൂക്‌ഷിച്ചിരുന്നത്‌. എന്നാല്‍, അവന്‍ അതെല്ലാം തകര്‍ക്കുകയും വിജനസ്‌ഥലത്തേക്കു പിശാച്‌ അവനെകൊണ്ടുപോവുകയും ചെയ്യുമായിരുന്നു.

Verse 30: യേശു അവനോട്‌ നിന്‍െറ പേരെന്ത്‌ എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന്‌ അവന്‍ പറഞ്ഞു. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു.

Verse 31: പാതാളത്തിലേക്കു പോകാന്‍ തങ്ങളോടു കല്‍പിക്കരുതെന്ന്‌ ആ പിശാചുക്കള്‍ അവനോടുയാചിച്ചു.

Verse 32: വലിയ ഒരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നു പിശാചുക്കള്‍ അപേക്‌ഷിച്ചു. അവന്‍ അനുവദിച്ചു.

Verse 33: അപ്പോള്‍ അവ ആ മനുഷ്യനെവിട്ട്‌ പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന്‌ മുങ്ങിച്ചത്തു.

Verse 34: പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഈ സംഭവം കണ്ട്‌ ഓടിച്ചെന്ന്‌ പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവരം അറിയിച്ചു.

Verse 35: സംഭവിച്ചതെ ന്തെന്നു കാണാന്‍ ജനങ്ങള്‍ പുറപ്പെട്ട്‌ യേശുവിന്‍െറ അടുത്തുവന്നു. പിശാചുബാധയില്‍നിന്നു വിമോചിതനായ ആ മനുഷ്യന്‍ വസ്‌ത്രം ധരിച്ച്‌ സുബോധത്തോടെ യേശുവിന്‍െറ കാല്‍ക്കല്‍ ഇരിക്കുന്നതുകണ്ട്‌ അവര്‍ക്കു ഭയമായി.

Verse 36: പിശാചുബാധിതന്‍ എങ്ങനെ സുഖപ്പെട്ടു എന്ന്‌ അതുകണ്ട ആളുകള്‍ അവരെ അറിയിച്ചു.

Verse 37: തങ്ങളെ വിട്ടുപോകണമെന്ന്‌ ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും അവനോട്‌ അപേക്‌ഷിച്ചു. കാരണം, അവര്‍ വളരെയേറെ ഭയന്നിരുന്നു. അവന്‍ വഞ്ചിയില്‍ കയറി മടങ്ങിപ്പോന്നു.

Verse 38: പിശാചുബാധയൊഴിഞ്ഞആ മനുഷ്യന്‍ അവന്‍െറ കൂടെയായിരിക്കാന്‍ അനുവാദം ചോദിച്ചു. എന്നാല്‍, അവനെ തിരിച്ചയച്ചുകൊണ്ടു യേശു പറഞ്ഞു:

Verse 39: നീ വീട്ടിലേക്കു തിരിച്ചു പോയി ദൈവം നിനക്കു ചെയ്‌തതെന്തെന്ന്‌ അറിയിക്കുക. അവന്‍ പോയി യേശു തനിക്കുവേണ്ടി ചെയ്‌ത കാര്യങ്ങള്‍ പട്ടണം മുഴുവന്‍ പ്രസിദ്‌ധമാക്കി.

Verse 40: യേശു തിരിച്ചുവന്നപ്പോള്‍ ജനക്കൂട്ടം അവനെ സ്വാഗതം ചെയ്‌തു.

Verse 41: എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗിലെ ഒരധികാരിയായ ജായ്‌റോസ്‌ യേശുവിന്‍െറ കാല്‍ക്കല്‍ വീണ്‌, തന്‍െറ വീട്ടിലേക്കുചെല്ലണമെന്ന്‌ അപേക്‌ഷിച്ചു.

Verse 42: പന്ത്രണ്ടു വയസ്‌സോളം പ്രായമുള്ള അവന്‍െറ ഏക പുത്രി ആസന്ന മരണയായിരുന്നു.

Verse 43: അപ്പോള്‍, പന്ത്രണ്ടു വര്‍ഷമായി രക്‌തസ്രാവമുണ്ടായിരുന്നവളും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്നവളുമായ ഒരു സ്‌ത്രീ

Verse 44: പിന്നിലൂടെവന്ന്‌ അവന്‍െറ വസ്‌ത്രത്തിന്‍െറ വിളുമ്പില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവ ളുടെ രക്‌തസ്രാവം നിലച്ചു.

Verse 45: യേശു ചോദിച്ചു: ആരാണ്‌ എന്നെ സ്‌പര്‍ശിച്ചത്‌്‌? ആരും മിണ്ടിയില്ല. അപ്പോള്‍ പത്രോസ്‌ പറഞ്ഞു: ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി നിന്നെതിക്കുകയാണല്ലോ.

Verse 46: യേശു പറഞ്ഞു: ആരോ എന്നെ സ്‌പര്‍ശിച്ചു. എന്നില്‍നിന്നു ശക്‌തി നിര്‍ഗമിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.

Verse 47: മറയ്‌ക്കാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ അവള്‍ വിറയലോടെ വന്ന്‌ അവന്‍െറ കാല്‍ക്കല്‍വീണ്‌, താന്‍ അവനെ എന്തിനു സ്‌പര്‍ശിച്ചു എന്നും എങ്ങനെ പെട്ടെന്നു സുഖമാക്കപ്പെട്ടു എന്നും എല്ലാ ജനങ്ങളുടെയും മുമ്പാകെ പ്രസ്‌താവിച്ചു.

Verse 48: അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

Verse 49: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന്‌ ഒരാള്‍ വന്നു പറഞ്ഞു: നിന്‍െറ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനിയും ബുദ്‌ധിമുട്ടിക്കേണ്ടാ.

Verse 50: യേശു ഇതുകേട്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക, അവള്‍ സുഖം പ്രാപിക്കും.

Verse 51: അവന്‍ വീട്ടിലെത്തിയപ്പോള്‍ തന്നോടുകൂടി അകത്തു പ്രവേശിക്കാന്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയും അല്ലാതെ മറ്റാരെയും അനുവദിച്ചില്ല.

Verse 52: എല്ലാവരും കരയുകയും അവളെക്കുറിച്ചു വിലപിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അവന്‍ പറഞ്ഞു: കരയേണ്ടാ, അവള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌.

Verse 53: എന്നാല്‍, അവള്‍ മരിച്ചു കഴിഞ്ഞു എന്നറിഞ്ഞിരുന്നതു കൊണ്ട്‌ അവര്‍ അവനെ പരിഹസിച്ചു.

Verse 54: അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ച്‌ അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക.

Verse 55: അപ്പോള്‍ അവളുടെ ജീവന്‍ തിരിച്ചുവന്നു. ഉടനെ അവള്‍ എഴുന്നേറ്റിരുന്നു. അവള്‍ക്ക്‌ ആഹാരം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories