Verse 1: എന്‍െറ പ്രിയേ, നീ സുന്‌ദരിയാണ്;നീ അതീവ സുന്‌ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്‍െറ കണ്ണുകള്‍ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ്‌മലഞ്ചെരുവുകളിലേക്ക്‌ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണ് നിന്‍െറ കേശഭാരം.
Verse 2: രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്നആട്ടിന്‍കൂട്ടംപോലെ വെണ്‍മയുള്ളതാണ് നിന്‍െറ ദന്തനിര. അത് ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു.
Verse 3: നിന്‍െറ അധരം ചെന്നൂലുപോലെയാണ്. നിന്‍െറ മൊഴികള്‍ മധു ഊറുന്നതാണ്. മൂടുപടത്തിനുള്ളില്‍ നിന്‍െറ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍ പോലെയാണ്.
Verse 4: നിന്‍െറ കഴുത്ത് ആയുധശാലയായി നിര്‍മി ച്ചദാവീദിന്‍െറ ഗോപുരംപോലെയാണ്. വീരന്‍മാരുടെ പരിചകള്‍തൂക്കിയിട്ടിരിക്കുന്നതുപോലെനിന്‍െറ കണ്‌ഠാഭരണം ശോഭിക്കുന്നു.
Verse 5: നിന്‍െറ സ്‌തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍ മേയുന്ന ഇരട്ടമാന്‍കുട്ടികളെപ്പോലെയാണ്.
Verse 6: വെയിലാറി, നിഴല്‍ മായുമ്പോള്‍മീറാമലയിലും കുന്തുരുക്കക്കുന്നിലുംഞാന്‍ ഓടിച്ചെല്ലും.
Verse 7: എന്‍െറ ഓമനേ, നീസര്‍വാംഗസുന്‌ദരിയാണ്; നീ എത്ര അവികലയാണ്.
Verse 8: എന്‍െറ മണവാട്ടീ, ലബനോനില്‍നിന്ന്‌എന്‍െറ കൂടെ വരുക. അതേ, ലബനോനില്‍നിന്ന് എന്‍െറ കൂടെ പോരുക. അമാനാക്കൊടുമുടിയില്‍നിന്ന് ഇറങ്ങിപ്പോരുക. സെനീറിന്‍െറയും ഹെര്‍മോന്‍െറയും കൊടുമുടികളില്‍നിന്ന്, സിംഹങ്ങളുടെ ഗുഹ കളില്‍നിന്ന് പുള്ളിപ്പുലികള്‍ വിഹരിക്കുന്ന മലകളില്‍നിന്ന്, ഇറങ്ങി വരുക.
Verse 9: എന്‍െറ സോദരീ, എന്‍െറ മണവാട്ടീ, നീ എന്‍െറ ഹൃദയം കവര്‍ന്നിരിക്കുന്നു. നിന്‍െറ ഒറ്റക്കടാക്‌ഷംകൊണ്ട്, നിന്‍െറ കണ്‌ഠാഭരണത്തിലെ ഒറ്റ രത്‌നംകൊണ്ട് എന്‍െറ ഹൃദയം കവര്‍ന്നെടുത്തിരിക്കുന്നു.
Verse 10: എന്‍െറ സോദരീ, എന്‍െറ മണവാട്ടീ, നിന്‍െറ പ്രമം എത്ര മാധുര്യമുള്ളത്! നിന്‍െറ പ്രമം വീഞ്ഞിനെക്കാള്‍ എത്ര ശ്രഷ്‌ഠം! നിന്‍െറ തൈലം ഏതു സുഗന്‌ധദ്രവ്യത്തെക്കാളും സുരഭിലമാണ്.
Verse 11: എന്‍െറ മണവാട്ടീ, നിന്‍െറ അധരം അമൃതം പൊഴിക്കുന്നു. തേനും പാലും നിന്‍െറ നാവില്‍ ഊറുന്നു. നിന്‍െറ വസ്‌ത്രങ്ങളുടെ തൂമണംലബനോനിലെ സുഗന്‌ധദ്രവ്യം പോലെയാണ്.
Verse 12: അടച്ചുപൂട്ടിയ ഉദ്യാനമാണ് എന്‍െറ സോദരി; എന്‍െറ മണവാട്ടി അട ച്ചഉദ്യാനമാണ്,മുദ്രവ ച്ചനീരുറവ.
Verse 13: മാതളത്തോട്ടം നിന്നില്‍ വളരുന്നു; അത് വിശിഷ്‌ടഫലം പുറപ്പെടുവിക്കുന്നു. മൈലാഞ്ചിയും ജടാമാഞ്ചിയും നിന്നിലുണ്ട്
Verse 14: 14ജടാമാഞ്ചിയും, കുങ്കുമവും, വയമ്പും,ഇലവംഗവും സകലവിധകുന്തുരുക്കവൃക്‌ഷങ്ങളും മീറായുംകറ്റാര്‍വാഴയും എല്ലാവിധ മികച്ചസുഗന്‌ധദ്രവ്യങ്ങളും അവിടെയുണ്ട്.
Verse 15: ഉദ്യാനത്തിലെ ഉറവയാണു നീ;ജീവജലത്തിന്‍െറ കിണര്‍, ലബനോനില്‍നിന്ന് ഒഴുകുന്ന അരുവി.
Verse 16: വടക്കന്‍കാറ്റേ, ഉണരുക,തെക്കന്‍കാറ്റേ, വരുക; എന്‍െറ ഉദ്യാനത്തില്‍ വീശുക. അതിന്‍െറ പരിമളം വിദൂരത്തും പരക്കട്ടെ. എന്‍െറ പ്രാണപ്രിയന്‍ അവന്‍െറ ഉദ്യാനത്തില്‍ വരട്ടെ; അതിന്‍െറ വിശിഷ്‌ടഫലങ്ങള്‍ ആസ്വദിക്കട്ടെ.