Verse 1: എന്‍െറ സോദരീ, എന്‍െറ മണവാട്ടീ, ഞാന്‍ എന്‍െറ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്‌ധദ്രവ്യങ്ങളും മീറയുംസംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുക, തോഴന്‍മാരേ കുടിക്കുക, കാമുകന്‍മാരേ, കുടിച്ചുമദിക്കുക.
Verse 2: 2ഞാനുറങ്ങി; പക്‌ഷേ, എന്‍െറ ഹൃദയംഉണര്‍ന്നിരുന്നു. അതാ, എന്‍െറ പ്രിയന്‍ വാതിലില്‍ മുട്ടുന്നു. മണവാളന്‍: എന്‍െറ സോദരീ, എന്‍െറ പ്രിയേ,എന്‍െറ മാടപ്പിറാവേ, എന്‍െറ പൂര്‍ണവതീ, തുറന്നു തരുക. എന്‍െറ തല തുഷാരബിന്‌ദുക്കള്‍കൊണ്ടും എന്‍െറ മുടി മഞ്ഞുതുള്ളികള്‍ കൊണ്ടും നനഞ്ഞിരിക്കുന്നു.
Verse 3: ഞാന്‍ എന്‍െറ അങ്കി ഊരിക്കളഞ്ഞു; ഞാന്‍ അത് എങ്ങനെ അണിയും? ഞാന്‍ എന്‍െറ പാദങ്ങള്‍ കഴുകി; ഞാനിനി എങ്ങനെ മണ്ണില്‍ ചവിട്ടും?
Verse 4: എന്‍െറ പ്രിയന്‍ വാതില്‍കൊളുത്തില്‍ പിടിച്ചു. എന്‍െറ ഹൃദയം ആനന്‌ദം കൊണ്ടു തുള്ളിച്ചാടി.
Verse 5: എന്‍െറ പ്രിയനു തുറന്നുകൊടുക്കാന്‍ഞാന്‍ എഴുന്നേറ്റു; എന്‍െറ കൈയില്‍നിന്നു മീറയും എന്‍െറ വിരലുകളില്‍നിന്നു മീറത്തുള്ളിയുംവാതില്‍കൊളുത്തില്‍ ഇറ്റുവീണു.
Verse 6: എന്‍െറ പ്രിയനായി ഞാന്‍ കതകു തുറന്നു; പക്‌ഷേ, അവന്‍ അപ്പോഴേക്കുംപോയിക്കഴിഞ്ഞിരുന്നു. അവന്‍ സംസാരിച്ചപ്പോള്‍ എന്‍െറ ഹൃദയം പരവശമായി. ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടെത്തിയില്ല. ഞാന്‍ അവനെ വിളിച്ചു; അവന്‍ വിളികേട്ടില്ല.
Verse 7: കാവല്‍ക്കാര്‍ നഗരത്തിലൂടെചുറ്റിക്കറങ്ങുമ്പോള്‍ എന്നെ കണ്ടു; അവരെന്നെതല്ലി, അവരെന്നെമുറിവേല്‍പിച്ചു. അവര്‍ എന്‍െറ അങ്കി കവര്‍ന്നെടുത്തു. മതിലുകളുടെ ആ കാവല്‍ക്കാര്‍തന്നെ.
Verse 8: ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: എന്‍െറ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രമാതുരയാണെന്ന് അവനെഅറിയിക്കണമേ.
Verse 9: മാനിനിമാരില്‍ അതിസുന്‌ദരീ, ഇതര കാമുകന്‍മാരെക്കാള്‍ നിന്‍െറ കാമുകന് എന്തു മേന്‍മയാണുള്ളത്? ഞങ്ങളോടിങ്ങനെ കെഞ്ചാന്‍മാത്രംനിന്‍െറ കാമുകന് മറ്റുകാമുകന്‍മരെക്കാള്‍ എന്തു മേന്‍മ?
Verse 10: എന്‍െറ പ്രിയന്‍ അരുണനെപ്പോലെതേജസ്‌സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രഷ്‌ഠന്‍.
Verse 11: അവന്‍െറ ശിരസ്‌സ് തനിത്തങ്കമാണ്.കാക്കക്കറുപ്പുള്ള അവന്‍െറഅളകാവലി തിരമാലയ്‌ക്കു തുല്യം
Verse 12: അവന്‍െറ കണ്ണുകള്‍ അരുവിക്കരയിലെപ്രാവുകളെപ്പോലെയാണ്. പാലില്‍ കുളിച്ചു തൂവലൊതുക്കിയഅരിപ്രാവുകളെപ്പോലെതന്നെ.
Verse 13: അവന്‍െറ കവിളുകള്‍ സുഗന്‌ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്; അവിടെനിന്നു പരിമളം പൊഴിയുന്നു അവന്‍െറ അധരം ലില്ലിപ്പൂക്കളാണ്; അവിടെനിന്നു നറുംപശദ്രവംഇറ്റുവീഴുന്നു.
Verse 14: അവന്‍െറ ഭുജങ്ങള്‍ രത്‌നം പതിച്ചസുവര്‍ണദണ്‍ഡുകള്‍; അവന്‍െറ ശരീരം ഇന്‌ദ്രനീലം പതിച്ചദന്തനിര്‍മിതിയാണ്.
Verse 15: അവന്‍െറ കാലുകള്‍ സുവര്‍ണതലത്തില്‍ഉറപ്പി ച്ചവെണ്ണക്കല്‍സ്‌തംഭങ്ങള്‍. അവന്‍െറ ആകാരം ലബനോനിലെവിശിഷ്‌ടമായ ദേവദാരുപോലെ.
Verse 16: അവന്‍െറ മൊഴികള്‍ അതിമധുരമാണ്; എല്ലാംകൊണ്ടും അഭികാമ്യനാണ് അവന്‍ . ജറുസലെംപുത്രിമാരേ, ഇതാണ്‌എന്‍െറ പ്രിയന്‍, ഇതാണ് എന്‍െറ തോഴന്‍. തോഴിമാര്‍: