Verse 1: വിരുന്നില്‍ നീ മുഖ്യാതിഥിആണെങ്കില്‍ കേമത്തം നടിക്കാതെ അവരില്‍ ഒരുവനെപ്പോലെ പെരുമാറുക; അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടേനീ ഇരിക്കാവൂ.
Verse 2: കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷംസ്വസ്‌ഥാനത്തിരുന്ന് അവരോടൊത്ത്, ആഹ്ലാദിക്കുക; നിന്‍െറ സമര്‍ഥമായ നേതൃത്വത്തിന്‌അവര്‍ നിന്നെ അഭിനന്‌ദിക്കും.
Verse 3: നിങ്ങളില്‍ പ്രായം കൂടിയവര്‍ സംസാരിക്കട്ടെ; അതാണുയുക്‌തം. ശരിയായ അറിവോടുകൂടി സംസാരിക്കുക; എന്നാല്‍, സംഗീതത്തിനു തടസ്‌സമാകരുത്.
Verse 4: വിനോദപരിപാടികള്‍ക്കിടയില്‍സംസാരിച്ചുകൊണ്ടിരിക്കരുത്; അനവസരത്തില്‍ സാമര്‍ഥ്യംപ്രകടിപ്പിക്കരുത്.
Verse 5: വീഞ്ഞുസത്‌കാരത്തിലെ സംഗീതംസ്വര്‍ണത്തില്‍ പതിച്ചമാണിക്യംപോലെയാണ്.
Verse 6: വീഞ്ഞുസത്‌കാരവേളയിലെശ്രുതിമധുരമായ സംഗീതംസ്വര്‍ണാഭരണത്തിലെ മരതകമുദ്രയാണ്.
Verse 7: യുവാവേ, ആവശ്യം വന്നാലേ സംസാരിക്കാവൂ; അതും ഒന്നിലേറെത്തവണനിര്‍ബന്‌ധിച്ചാല്‍ മാത്രം.
Verse 8: ഒതുക്കിപ്പറയുക; കുറഞ്ഞവാക്കുകളില്‍വളരെക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക; അറിവുള്ളവനും എന്നാല്‍ മിതഭാഷിയും ആയിരിക്കുക.
Verse 9: മഹാന്‍മാരോട് ഇടപെടുമ്പോള്‍തുല്യത ഭാവിക്കരുത്; മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍പുലമ്പിക്കൊണ്ടിരിക്കുകയുമരുത്.
Verse 10: ഇടിക്കു മുമ്പേമിന്നല്‍ കാണുന്നതുപോലെ വിനയശീലന്‍െറ മുമ്പില്‍കീര്‍ത്തി പരക്കുന്നു.
Verse 11: തക്കസമയത്തു പോവുക,അവസാനത്തവന്‍ ആകരുത്. വേഗം വീട്ടില്‍ പോവുക,തങ്ങിനില്‍ക്കരുത്.
Verse 12: അവിടെച്ചെന്ന് ഇഷ്‌ടാനുസരണംസന്തോഷിക്കുക; എന്നാല്‍, അഹങ്കാരപൂര്‍വം സംസാരിച്ച്‌പാപം ചെയ്യരുത്;
Verse 13: തന്‍െറ ദാനങ്ങള്‍കൊണ്ടു നിന്നെസംതൃപ്‌തനാക്കിയ നിന്‍െറ സ്രഷ്‌ടാവിനെ ഇക്കാര്യത്തിനുവേണ്ടി സ്‌തുതിക്കുക.
Verse 14: കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവിടുത്തെ ശാസനം സ്വീകരിക്കുന്നു; പ്രഭാതത്തില്‍ ഉണര്‍ന്ന് അവിടുത്തെഅന്വേഷിക്കുന്നവനു കൃപ ലഭിക്കും.
Verse 15: നിയമത്തെ അന്വേഷിക്കുന്നവന്‍അതില്‍ സംതൃപ്‌തി കണ്ടെത്തും; എന്നാല്‍ കപടനാട്യക്കാരന്‍ അതില്‍ തട്ടിവീഴും.
Verse 16: ദൈവഭക്‌തന്‍ ശരിയായി വിധിക്കും; നീതിപൂര്‍വകമായ പ്രവൃത്തികളെഅവന്‍ ദീപംപോലെ പ്രകാശിപ്പിക്കും.
Verse 17: ദുഷ്‌ടന്‍ ശാസന നിരസിക്കുകയുംതന്നിഷ്‌ടംപോലെതീരുമാനമെടുക്കുകയും ചെയ്യും.
Verse 18: ബുദ്‌ധിമാന്‍ ഒരു നിര്‍ദേശവും അവഗണിക്കുകയില്ല; നിന്‌ദ്യനും ധിക്കാരിയുമായ മനുഷ്യന്‍ ആരെയും ഭയപ്പെടുന്നില്ല.
Verse 19: ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്; പശ്‌ചാത്തപിക്കാന്‍ ഇടയാവുകയില്ല.
Verse 20: പ്രതിബന്‌ധങ്ങള്‍ നിറഞ്ഞവഴിയിലൂടെസഞ്ചരിച്ച് തട്ടിവീഴരുത്.
Verse 21: നിരപ്പായ വഴിയിലും അമിതമായആത്‌മവിശ്വാസം അരുത്.
Verse 22: വഴിയില്‍ ശ്രദ്‌ധയോടെ നടക്കുക.
Verse 23: ഓരോ പ്രവൃത്തിയിലും കരുതല്‍ വേണം; അതാണ് നിയമാനുഷ്‌ഠാനം.
Verse 24: നിയമത്തില്‍ വിശ്വസിക്കുന്നവന്‍കല്‍പനകള്‍ അനുസരിക്കുന്നു; കര്‍ത്താവില്‍ ശരണപ്പെടുന്നവനുനഷ്‌ടം വരുകയില്ല.