Verse 1: എല്ലാറ്റിന്‍െറയും ദൈവമായ കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വം കടാക്‌ഷിക്കണമേ!
Verse 2: എല്ലാജനതകളും അങ്ങയെഭയപ്പെടാന്‍ ഇടയാക്കണമേ!
Verse 3: അന്യജനതകള്‍ക്കെതിരേ അവിടുന്ന് കരമുയര്‍ത്തണമേ! അവിടുത്തെ ശക്‌തി അവര്‍ ദര്‍ശിക്കട്ടെ.
Verse 4: അവരുടെ മുമ്പില്‍ ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നതുപോലെ ഞങ്ങളുടെ മുമ്പില്‍ അവര്‍ അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ ഇടയാക്കണമേ!
Verse 5: കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു ദെവമില്ലെന്നു മനസ്‌സിലാക്കുകയും ചെയ്യട്ടെ.
Verse 6: അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ!
Verse 7: കോപത്തെ ഉണര്‍ത്തി ക്രോധം വര്‍ഷിച്ച് ശത്രുവിനെ നിശ്‌ശേഷം നശിപ്പിക്കണമേ!
Verse 8: വാഗ്‌ദാനം അനുസ്‌മരിച്ച് അങ്ങ്‌കാലത്തെ ത്വരിപ്പിക്കണമേ! അങ്ങയുടെ കരുത്തേറിയ പ്രവര്‍ത്തനങ്ങളെ ജനം പ്രകീര്‍ത്തിക്കട്ടെ.
Verse 9: അവശേഷിക്കുന്നവന്‍ അങ്ങയുടെകോപാഗ്‌നിയില്‍ ദഹിക്കുകയും അവിടുത്തെ ജനത്തെ ദ്രാഹിക്കുന്നവര്‍നാശമടയുകയും ചെയ്യട്ടെ!
Verse 10: ഞങ്ങള്‍ക്കുതുല്യം മറ്റാരുമില്ലെന്നുജല്‍പിക്കുന്ന ശത്രുരാജാക്കന്‍മാരുടെതല തകര്‍ക്കണമേ!
Verse 11: യാക്കോബിന്‍െറ ഗോത്രങ്ങളെഒരുമിച്ചുകൂട്ടുകയും അവരുടെ അവകാശം മുമ്പിലത്തെപ്പോലെ അവര്‍ക്കു നല്‍കുകയും ചെയ്യണമേ!
Verse 12: കര്‍ത്താവേ, അങ്ങയുടെ നാമത്തില്‍വിളിക്കപ്പെട്ട ജനത്തിന്‍െറ മേല്‍- ആദ്യജാതനെപ്പോലെ അങ്ങ് പരിഗണി ച്ചഇസ്രായേലിന്‍മേല്‍ - കരുണയുണ്ടാകണമേ!
Verse 13: അങ്ങയുടെ വിശുദ്‌ധമന്‌ദിരം സ്‌ഥിതിചെയ്യുന്ന നഗരത്തോട് - അങ്ങയുടെ വിശ്രമസങ്കേതമായ ജറുസലെമിനോടു - കരുണ തോന്നണമേ!
Verse 14: അങ്ങയുടെ അദ്‌ഭുതപ്രവൃത്തികളുടെഘോഷംകൊണ്ടു സീയോനെ നിറയ്‌ക്കണമേ; അങ്ങയുടെ മഹത്വംകൊണ്ട്‌അങ്ങയുടെ ആലയത്തെയും.
Verse 15: അങ്ങയുടെ ആദ്യസൃഷ്‌ടികള്‍ക്കുസാക്‌ഷ്യം നല്‍കണമേ! അങ്ങയുടെ നാമത്തില്‍ അരുളിച്ചെയ്യപ്പെട്ടപ്രവചനങ്ങള്‍ പൂര്‍ത്തിയാക്കണമേ!
Verse 16: അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ക്കുപ്രതിഫലം നല്‍കണമേ; അങ്ങയുടെ പ്രവാചകന്‍മാരുടെവിശ്വാസ്യത തെളിയട്ടെ.
Verse 17: കര്‍ത്താവേ, അങ്ങയുടെ ജനത്തിന്‌അഹറോന്‍ നല്‍കിയ അനുഗ്രഹത്തിനൊത്ത് അങ്ങയുടെ ദാസരുടെ പ്രാര്‍ഥനകേള്‍ക്കണമേ! അങ്ങാണ്‌യുഗങ്ങളുടെ ദൈവമായകര്‍ത്താവെന്നു ഭൂമിയിലുള്ള സകലജനതകളും അറിയട്ടെ!
Verse 18: ഉദരം ഏതു ഭക്‌ഷണവും സ്വീകരിക്കുന്നു; എങ്കിലും അവയ്‌ക്കു തമ്മില്‍ ഭേദമുണ്ട്.
Verse 19: നാവു രുചികൊണ്ട് ഇറച്ചിതിരിച്ചറിയുന്നതുപോലെ സൂക്‌ഷ്‌മബുദ്‌ധി വ്യാജവാക്കു തിരിച്ചറിയുന്നു.
Verse 20: കുടിലബുദ്‌ധി ദുഃഖം വിതയ്‌ക്കുന്നു; അനുഭവസമ്പന്നന്‍ അതിനു പകരംവീട്ടും.
Verse 21: സ്‌ത്രീ ഏതു പുരുഷനെയും സ്വീകരിക്കും; എന്നാല്‍, പുരുഷന്‍ എല്ലാ സ്‌ത്രീകളെയും അനുരൂപകളായി പരിഗണിക്കുന്നില്ല.
Verse 22: സ്‌ത്രീയുടെ സൗന്‌ദര്യം പുരുഷനെസന്തുഷ്‌ടനാക്കുന്നു; മറ്റെല്ലാ ആഗ്രഹങ്ങള്‍ക്കും ഉപരിയാണ് അത്.
Verse 23: അവളുടെ ഭാഷണം വിനയവും സൗമ്യതയും നിറഞ്ഞതാണെങ്കില്‍, അവളുടെ ഭര്‍ത്താവ്‌മറ്റുള്ളവരെക്കാള്‍ ഭാഗ്യവാനാണ്.
Verse 24: ഭാര്യയാണ് പുരുഷന്‍െറ ഏറ്റവുംവലിയ സമ്പത്ത്; അവന്‍െറ തുണയും താങ്ങും അവള്‍തന്നെ.
Verse 25: വേലി ഇല്ലാത്ത വസ്‌തു കൊള്ളചെയ്യപ്പെടും; ഭാര്യയില്ലാത്തവന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അലഞ്ഞുനടക്കും.
Verse 26: നഗരംതോറും ചുറ്റിനടക്കുന്നകൊള്ളക്കാരനെ ആരു വിശ്വസിക്കും? അതുപോലെ വീടില്ലാതെ അലഞ്ഞുനടക്കുകയും എത്തുന്നിടത്ത് അന്തിയുറങ്ങുകയും ചെയ്യുന്നവനെ ആരു വിശ്വസിക്കും